22 ഫീമെയില്‍ കോട്ടയം മലയാളത്തിലെ എക്കാലത്തെയും മികച്ച റിവഞ്ച് ത്രില്ലറുകളില്‍ ഒന്നാണ്. ആ സിനിമയുടെ തമിഴ് റീമേക്കിനായി മലയാളികളും കാത്തിരുന്നത് അതുകൊണ്ടാണ്. എന്നാല്‍ 22എഫ്കെ എത്ര മികച്ച കാഴ്ചാനുഭവം നല്‍കിയോ അതിന്‍റെയിരട്ടി വിരസതയാണ് ‘മാലിനി 22 പാളയംകോട്ടൈ’ എന്ന തമിഴ് ചിത്രം സമ്മാനിക്കുന്നത്.
മലയാളത്തില്‍ റിമ കല്ലിങ്കല്‍ അനശ്വരമാക്കിയ നായികാ കഥാപാത്രത്തെ നിത്യാ മേനോനാണ് തമിഴ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ടെസ കെ ഏബ്രഹാം എന്ന കഥാപാത്രത്തെ മലയാളികള്‍ നെഞ്ചിലേറ്റിയത് ആ കഥാപാത്രം പകര്‍ന്നുനല്‍കിയ വേദനയും അനുഭവിപ്പിച്ച തീക്ഷ്ണമായ ജീവിത യാഥാര്‍ത്ഥ്യങ്ങളും മൂലമാണ്. എന്നാല്‍ മാലിനി എന്ന തമിഴ് കഥാപാത്രം തീര്‍ത്തും ദുര്‍ബലമായിപ്പോയി. രണ്ടാം പകുതിയില്‍ ബോള്‍ഡായി പെരുമാറേണ്ട ഘട്ടത്തില്‍ പോലും പതറുന്ന നായികയെയാണ് കാണാന്‍ കഴിഞ്ഞത്.
ഒരു സാധാരണ നഴ്സില്‍ നിന്ന് പ്രതികാരദാഹിയായുള്ള മാറ്റം തമിഴ് ചിത്രത്തില്‍ വളരെ പെട്ടെന്നായിപ്പോയി. പ്രേക്ഷകരെ വിശ്വസിപ്പിക്കാന്‍ ചിത്രം സംവിധാനം ചെയ്ത ശ്രീപ്രിയയ്ക്ക് കഴിഞ്ഞില്ല.
No comments:
Post a Comment