Gallery

Gallery

Friday, January 10, 2014

വ്യാജസിഡി: നടിയുടെ അച്ഛനും സഹോദരനും അറസ്റ്റില്‍



മുംബൈ: ബോളിവുഡ് നടിയും ഐറ്റം ഡാന്‍സറുമായ മിസ്തി മുഖര്‍ജിയുടെ അപ്പാര്‍ട്ട്‌മെന്റില്‍ നടന്ന റെയ്ഡില്‍ പോലീസ് രണ്ടുലക്ഷത്തോളം അശ്ലീല സിഡികള്‍ പിടിച്ചെടുത്തു. രഹസ്യവിവരത്തെ തുടര്‍ന്നാണ് നടിയുടെ വീട്ടില്‍ മുംബൈ സ്‌പെഷ്യല്‍ പോലീസ് റെയ്ഡ് നടത്തിയത്. നടിയുടെ അച്ഛനെയും സഹോദരനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. നടിയും പോലീസിന്റെ പിടിയിലായതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

മുംബൈ സ്വദേശിയായ ഓംപ്രകാശ് ഗുപ്ത സിനിമാതാരത്തിനും കുടുംബത്തിനും വാടകയ്ക്ക് നല്‍കിയ അപ്പാര്‍ട്ട്‌മെന്റിലാണ് റെയ്ഡ് നടന്നത്. ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കുന്നതിനായി സൂക്ഷിച്ച സി ഡികളാണ് പോലീസ് റെയ്ഡില്‍ കണ്ടെത്തിയത്. ഇടപാടുകാര്‍ വഴിയും ഇവര്‍ നേരിട്ടും സി ഡി വില്‍പന നടത്താറുള്ളതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

ബാല്‍ക്കണിയില്‍ കെട്ടുകണക്കിനായി സൂക്ഷിച്ചിരുന്ന സി ഡികളാണ് പോലീസ് കണ്ടെടുത്തത്. ഒരു ലാപ്‌ടോപ്പും ഇവിടെ നിന്നും പിടിച്ചെടുത്തു. മിസ്തി മുഖര്‍ജിയുടെ അച്ഛന്‍ ചന്ദ്രകാന്ത്, സഹോജരന്‍ സാമ്രാട് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തതായി ഒഷീവര പോലീസ് സ്‌റ്റേഷന്‍ ഓഫീസര്‍ നസീര്‍ പത്താന്‍ പറഞ്ഞു. 130ലധികം ഐ എ എസ് ഉദ്യോഗസ്ഥര്‍ താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റാണ് ഇത്. സംഭവം ദൗര്‍ഭാഗ്യകരമായിപ്പോയെന്ന് വീട്ടുടമ ഗുപ്ത പ്രതികരിച്ചു.

ബംഗാളി നടിയായ മിസ്തി മുഖര്‍ജി ബോളിവുഡ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മേ കൃഷ്ണാ ഹൂം, ലൈഫ് കി തോ ലാഗ് ഗയി തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ട മിസ്തി ബി ടൗണിലെ അറിയപ്പെടുന്ന ഐറ്റം ഡാന്‍സറാണ്. മിസ്തിയുടെ ഫഌറ്റില്‍ വെച്ച് തന്നെയാണോ അശ്ലീല സി ഡി ചിത്രീകരിച്ചത് എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. തങ്ങള്‍ വീട് വാങ്ങുമ്പോള്‍ തന്നെ സി ഡി അവിടെയുണ്ട് എന്നും അവ വില്‍ക്കാന്‍ വെച്ചിരിക്കുന്നതല്ല എന്നുമാണ് നടിയുടെ വീട്ടുകാര്‍ പോലീസിനോട് പറഞ്ഞത്.

No comments:

Post a Comment

gallery

Gallery