ഷൂട്ടിംഗിനിടെ പരിക്കേറ്റ ബോളിവുഡ് താരം ഷാറൂഖ് ഖാന് ഡോക്ടര്‍മാര്‍ രണ്ടാഴ്ചത്തെ പൂര്‍ണ വിശ്രമം നിര്‍ദേശിച്ചു. ഫറ ഖാന്‍റെ ' ഹാപ്പി ന്യൂ ഇയര്‍" എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടെയാണ് സൂപ്പര്‍ താരത്തിന് പരിക്കേറ്റത്. ഉടന്‍ തന്നെ നാനാവതി ആശുപത്രിയിലെത്തിച്ച ഷാറൂഖ് പിന്നീട് സെറ്റില്‍ തിരിച്ചെത്തുകയും ചെയ്തിരുന്നു. എന്നാല്‍ കണക്കുകൂട്ടിയതു പോലെ ഷാറൂഖിന്‍റെ പരിക്ക് അത്ര നിസാരമല്ലെന്നാണ് സൂചന. ഇതിന്‍റെ അടിസ്ഥാനത്തിലാണ് താരത്തിന് പൂര്‍ണ വിശ്രമം നിര്‍ദേശിച്ചിട്ടുള്ളത്.
ഷാറൂഖിന്‍റെ വലത് തോളെല്ല് ഒടിഞ്ഞതായാണ് അടുത്ത കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്. ഇന്നലെ രാത്രി നാനാവതി ആശുപത്രിയിലെത്തിയ ഷാറൂഖ് കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയനായിരുന്നു.
No comments:
Post a Comment