മിയ ജോര്‍ജ് മോഹന്‍ലാലിന്റെ നായികയാകുന്നു?
കന്നടയിലായാലും മലയാളത്തിലായാലും നായകന്മാര്‍ക്ക് വയസ്സ് ഒരു പ്രശ്‌നമല്ലെന്ന് വന്നിരിക്കുകയാണ് ഈ അടുത്തിടെ. ഇത്തരം ചിത്രങ്ങള്‍ ജനറേഷന്‍ ഗ്യാപ്പുകളില്ലാതെ വിജയ്ക്കുകയും ചെയ്യും. രസതന്ത്രം, റണ്‍ ബേബി റണ്‍ തുടങ്ങിയ ചിത്രങ്ങളെല്ലാം അതിനുദാഹരണമാണ്. മോഹന്‍ലാല്‍ എന്ന നടന്‍ അമല പോളിന് നായികയാകുന്നു എന്ന് കേട്ടപ്പോള്‍ എല്ലാരും പറഞ്ഞു 'അയ്യേ'. പക്ഷെ സിനിമ ഹിറ്റായപ്പോള്‍ പറഞ്ഞവരാരെയും കണ്ടില്ല.
എന്നാല്‍ പിന്നെ ഒന്നുകൂടെ ഈ നായികാ - നായകന്‍ ജെനറേഷന്‍ ഗ്യാപ്പ് പരീക്ഷിക്കാനുള്ള ഒരുക്കത്തിലാണ് മോഹന്‍ലാല്‍. ഇത്തവണ നായികയായെത്തുന്നത് മിയ ജോര്‍ജാണ്. ഗ്രാന്റ് മാസ്റ്റര്‍ എന്ന ചിത്രത്തിന് ശേഷം ബി ഉണ്ണികൃഷ്ണന്‍ ഒരുക്കുന്ന മോഹന്‍ലാലിന്റെ മിസ്റ്റര്‍ ഫ്രോഡില്‍ നായികയായെത്തുന്നത് മിയ ജോര്‍ജാണെന്ന് റിപ്പോര്‍ട്ട്. ദേവ് ഗില്ലാണ് ചിത്രത്തില്‍ ലാലിന്റെ വില്ലന്‍.
കന്നടയിലായാലും മലയാളത്തിലായാലും നായകന്മാര്‍ക്ക് വയസ്സ് ഒരു പ്രശ്‌നമല്ലെന്ന് വന്നിരിക്കുകയാണ് ഈ അടുത്തിടെ. ഇത്തരം ചിത്രങ്ങള്‍ ജനറേഷന്‍ ഗ്യാപ്പുകളില്ലാതെ വിജയ്ക്കുകയും ചെയ്യും. രസതന്ത്രം, റണ്‍ ബേബി റണ്‍ തുടങ്ങിയ ചിത്രങ്ങളെല്ലാം അതിനുദാഹരണമാണ്. മോഹന്‍ലാല്‍ എന്ന നടന്‍ അമല പോളിന് നായികയാകുന്നു എന്ന് കേട്ടപ്പോള്‍ എല്ലാരും പറഞ്ഞു 'അയ്യേ'. പക്ഷെ സിനിമ ഹിറ്റായപ്പോള്‍ പറഞ്ഞവരാരെയും കണ്ടില്ല. എന്നാല്‍ പിന്നെ ഒന്നുകൂടെ ഈ നായികാ - നായകന്‍ ജെനറേഷന്‍ ഗ്യാപ്പ് പരീക്ഷിക്കാനുള്ള ഒരുക്കത്തിലാണ് മോഹന്‍ലാല്‍. ഇത്തവണ നായികയായെത്തുന്നത് മിയ ജോര്‍ജാണ്. ഗ്രാന്റ് മാസ്റ്റര്‍ എന്ന ചിത്രത്തിന് ശേഷം ബി ഉണ്ണികൃഷ്ണന്‍ ഒരുക്കുന്ന മോഹന്‍ലാലിന്റെ മിസ്റ്റര്‍ ഫ്രോഡില്‍ നായികയായെത്തുന്നത് മിയ ജോര്‍ജാണെന്ന് റിപ്പോര്‍ട്ട്. ദേവ് ഗില്ലാണ് ചിത്രത്തില്‍ ലാലിന്റെ വില്ലന്‍. മെഡിമിക്‌സിന്റെ സാരഥികളിലൊരാളായ അനൂപ് നിര്‍മിക്കുന്ന ചിത്രം വിഷു കഴിഞ്ഞിട്ട് ചിത്രീകരിക്കാനായിരുന്നു തീരുമാനം. എന്നാല്‍ രഞ്ജിത്തിന്റെ മോഹന്‍ലാല്‍ ചിത്രം ഉപേക്ഷിച്ചതിനെ തുടര്‍ന്ന് ചിത്രീകരണം പെട്ടന്നാരംഭിക്കുകയായിരുന്നു. മോഹന്‍ലാല്‍ തീര്‍ത്തും വ്യത്യസ്തമായ ഒരു റോള്‍ കൈകാര്യം ചെയ്യുന്ന ചിത്രത്തെ മാസ് മൂവിയെന്നാണ് അണിയറക്കാര്‍ വിശേഷിപ്പിക്കുന്നത്.
ചേട്ടായീസ് എന്ന സിനിമയിലൂടെയാണ് മിയ ജോര്‍ജ് വെള്ളിത്തിരയിലെത്തുന്നത്. പിന്നീട് റെഡ് വൈന്‍, മെമ്മറീസ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടു. ജയറാമും സുരേഷ് ഗോപിയും ഒന്നിക്കുന്ന സലാം കാശ്മീരാണ് മിയയുടേതായി ഇനി റിലീസാകാനുള്ളത്. ജോഷിയാണ് സംവിധായകന്‍. ദിലീപ് നായകനാകുന്ന റിങ് മാസ്റ്ററിലാണ് മിയ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
No comments:
Post a Comment