ഭാവനയ്ക്ക് ബോളിവുഡിലും ഒരു കണ്ണുണ്ട്!
നമ്മള്‍ എന്ന ചിത്രത്തില്‍ വന്ന അണ്ണാച്ചികുട്ടിയാണ് ഇന്ന് കാണുന്ന ഭാവന എന്ന് ഓര്‍ക്കുമ്പോള്‍ നടിയുടെ കഴിവിനെ പുകഴ്ത്താതെ വയ്യ. മലയാളക്കരയില്‍ മാത്രമൊതുങ്ങാതെ ആ കഴിവ് ഭാവന തെലുങ്കിലും തമിഴിലും കന്നടയിലുമെല്ലാം പരീക്ഷിച്ചു. ഇപ്പോള്‍ ഭാവനയ്ക്ക് നോട്ടം ഹോളിവുഡിലേക്കും ബോളിവുഡിലേക്കുമാണത്രെ. എന്നിട്ടുമതി വിവാഹം എന്നാണ് താരം പറയുന്നത്.
ബോളിവുഡില്‍ നിന്ന് ചില അവസരങ്ങള്‍ ഭാവനയെ തേടി വരികയും ചെയ്തിട്ടുണ്ട്. പക്ഷെ ഭയങ്കര ഗ്ലാമര്‍ റോളുകളായതുകൊണ്ട് ഉപേക്ഷിക്കുകയായിരുന്നത്രെ. അപ്പോള്‍ ചോദിക്കും ഭാവനയെന്താ ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാത്ത ആളാണോ എന്ന്. എനിക്ക് പറ്റാവുന്ന ഗ്ലാമറുകള്‍ക്ക് പരിധിയുണ്ടെന്നാണ് ഭാവന പറയുന്നത്.
ഓഫ് ഷോട്‌സിടും. പക്ഷെ വയറും പൊക്കിളും ക്ലീവേജുമെല്ലാം കാണിച്ചുള്ള ഗ്ലാമര്‍ എനിക്ക് പറ്റില്ല. അതുകൊണ്ടാണ് ഒഴിവാക്കിയത്. ചെയ്യുകയാണെങ്കില്‍ നല്ലതു ചെയ്യാം എന്ന് കരുതി. വെറുതെ അവിടെ ഒന്നുമായില്ല, ഇവിടെ പേരും പോയി. അങ്ങനെ കാര്യമില്ലല്ലോ.? ഭാവന ചോദിക്കുന്നു.
എന്നാല്‍ ബോളിവുഡിലോ ഹോളിവുഡിലോ അഭിനയിക്കുകമാത്രമല്ല ഭാവനയുടെ ആഗ്രഹം. അതിനെക്കാള്‍ വലിയൊരു ആഗ്രഹമുണ്ട്. ഇപ്പോള്‍ ഇറങ്ങാനിരിക്കുന്ന പോളിടെക്‌നിക് എന്ന ചിത്രത്തില്‍ പൊലീസായും, ഒഴിമുറിയില്‍ വക്കീലായും അഭിനയിച്ചെങ്കിലും ഭാവനയുടെ ഒരാഗ്രഹം ബാക്കിയാണ്. അമ്മയാണെ സത്യം എന്ന ചിത്രത്തില്‍ ആനി ചെയ്തതുപോലെ ഒരു ആണ്‍വേഷം ചെയ്യാന്‍. വൈകാതെ ഭാവനയുടെ ആഗ്രഹങ്ങളെല്ലാം നടക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാം.
No comments:
Post a Comment