മുന്തിരിജ്യൂസിന്റെ ഗുണങ്ങള്‍
ഫലവര്‍ഗങ്ങളുടെ റാണി എന്നറിയപ്പെടുന്ന ഒന്നാണ് മുന്തിരി. സ്വാദും അതേ സമയം ആരോഗ്യഗുണങ്ങളും ഒത്തിണങ്ങിയ ഈ ഫലവര്‍ഗം പച്ച, ബ്രൗണ്‍, കറുപ്പ്, ബാര്‍ക് ബ്ലൂ തുടങ്ങിയ വിവിധയിനം നിറങ്ങളില്‍ ലഭ്യവുമാണ്.
ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിരിയ്ക്കുന്നതു കൊണ്ടുതന്നെ പ്രതിരോധ ശേഷി നല്‍കുക, ചര്‍മസൗന്ദര്യം നല്‍കുക തുടങ്ങിയ കാര്യങ്ങളില്‍ മുന്തിരി ഒന്നാം സ്ഥാനത്തു തന്നെയാണെന്നു പറയാം.
മുന്തിരി കഴിയ്ക്കുന്നതുപോലെ തന്നെ മുന്തിരി ജ്യൂസ് കുടിയ്ക്കുന്നതു കൊണ്ടും പല പ്രയോജനങ്ങളുമുണ്ട്. മുന്തിരി ജ്യൂസ് കുടിയ്ക്കുന്നതു കൊണ്ടുള്ള പ്രയോജനങ്ങളെക്കുറിച്ചറിയൂ,
വിളര്‍ച്ച
വിളര്‍ച്ചയുള്ളവര്‍ മുന്തിരി ജ്യൂസ് കുടിയ്ക്കുന്നത് നല്ലതാണ്. ഇത് വിളര്‍ച്ചയുള്ളവര്‍ കുടിയ്ക്കുന്നത് നല്ലതാണ്.
ചര്‍മത്തിനും
ചര്‍മത്തിനും മുന്തിരി ജ്യൂസ് നല്ലതാണ്. ഇത് ചര്‍മത്തിന് തിളക്കം നല്‍കും.
മുടി കൊഴിച്ചില്‍
മുടി കൊഴിച്ചില്‍ തടയുന്നതിനും മുന്തിരി ജ്യൂസ് നല്ലതാണ്. ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്നതാണ് കാരണം.
മൈഗ്രേയ്ന്‍
മൈഗ്രേയ്ന്‍ പ്രശ്‌നമുള്ളവര്‍ക്ക് മുന്തിരി ജ്യൂസ് കുടിയ്ക്കുന്നത് നല്ലതാണ്. മുന്തിരി ജ്യൂസില്‍ വെള്ളം ചേര്‍ക്കാതെ തയ്യാറാക്കണം.
മലബന്ധം
മലബന്ധം തടയുവാനും മുന്തിരി ജ്യൂസ് നല്ലതുതന്നെ. ഇതിലെ ഫൈബറുകള്‍ മലബന്ധം തടയും.
രക്തസമ്മര്‍ദം
രക്തസമ്മര്‍ദം കുറയ്ക്കാനും മുന്തിരി ജ്യൂസ് നല്ലതാണ്. ഇത് ബിപി നിയന്ത്രിയ്ക്കുവാന്‍ സഹായിക്കും.
അസിഡിറ്റി
അസിഡിറ്റി ചെറുക്കാനുള്ള നല്ലൊരു വഴി കൂടിയാണ് മുന്തിരി ജ്യൂസ്. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങളുള്ളവര്‍ മുന്തിരി ജ്യൂസ് ദിവസവും കുടിയ്ക്കുന്നത് ഗുണം ചെയ്യും.
ബ്രെസ്റ്റ് ക്യാന്‍സര്‍
ബ്രെസ്റ്റ് ക്യാന്‍സര്‍ തടയുന്നതിന് സഹായിക്കുന്ന നല്ലൊരു വഴിയാണ് മുന്തിരി ജ്യൂസ്. ഇതിലെ റെസവെരാട്ടോള്‍ എന്ന ഘടകം ശരീരത്തില്‍ ട്യൂമര്‍ കോശങ്ങളുണ്ടാകുന്നത് തടയുന്നു.
നല്ല കൊളസ്‌ട്രോള്‍
നല്ല കൊളസ്‌ട്രോള്‍ തോത് ഉയര്‍ത്തുവാന്‍ മുന്തിരി ജ്യൂസിന് കഴിയും. ഇതുകൊണ്ടുതന്നെ ഹൃദയാരോഗ്യത്തിനും ഇത് നല്ലതാണ്.
No comments:
Post a Comment