ഇന്ത്യ തോറ്റു ഒപ്പം ഒന്നാം റാങ്കും നഷ്ടപ്പെട്ടു
ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇന്ത്യക്ക് പരാജയം. മഴമൂലം 42 ഓവറായി ചുരുക്കിയ മത്സരത്തില്‍ ഡക്‌വര്‍ത്ത ലൂയിസ് നിയമ പ്രകാരമാണ് ന്യൂസ്‌ലന്റ് 15 റണ്‍സിന് ജയിച്ചിരിക്കുന്നത്.
നേരത്തെ ന്യൂസിലാഡ് 42 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 271 റണ്‍സെടുത്തിരുന്നു. എന്നാല്‍ മഴമൂലം ഡെക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം ന്യൂസിലാന്‍ഡിന്റെ സ്‌കോര്‍ 297 ആയി പുതുക്കി നിശ്ചയിക്കുകയായിരുന്നു. 77 റണ്‍സെടുത്ത വില്യംസനും 57 റണ്‍സെടുത്ത ടെയ്‌ലറുമാണ് ന്യൂസിലാന്‍ഡ് ബാറ്റിംഗ് നിരയില്‍ തിളങ്ങിയത്. ഓപ്പണര്‍ ഗുപ്തില്‍ 44 റണ്‍സെടുത്തു.
297 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് 41.3 ഓവറില്‍ 277 റണ്‍സ് മാത്രമെ നേടാന്‍ കഴിഞ്ഞിരുന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി (56), വിരാട് കോഹ്ലി (78) എന്നിവര്‍ അര്‍ദ്ധ സെഞ്ച്വറി നേടി. റെയ്‌ന(35), രഹാനെ (36), രോഹിത് ശര്‍മ്മ (20) റണ്‍സും നേടി പുറത്തായി.
നേപ്പിയറില്‍ നടന്ന ആദ്യ ഏകദിനത്തില്‍ ഇന്ത്യ 24 റണ്‍സിന് പരാജയപ്പെട്ടിരുന്നു. അഞ്ച് ഏകദിനങ്ങളടങ്ങിയ പരമ്പരയില്‍ ന്യൂസിലാന്‍ഡ് 2-0ത്തിന് മുന്നിലാണ്. പരമ്പരയില്‍ ഏകദിനത്തിനു പുറമെ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ കൂടിയുണ്ട്.
No comments:
Post a Comment