Gallery

Gallery

Monday, January 13, 2014

dilvale dulhaniya remake to malayalam fahad fazil



ബോളിവുഡിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നാണ് കിങ് ഖാന്‍ ഷാരൂഖ് അഭിനയിച്ച ദില്‍വാലേ ദുല്‍ഹനിയാ ലേ ജായേഗേ എന്ന ചിത്രം. 1995 ല്‍ പുറത്തിറങ്ങിയ ചിത്രം ഷാരൂഖിന്റെ കരിയറിലെ തന്നെ പ്രധാനപ്പെട്ട ചിത്രങ്ങളിലൊന്നായിരുന്നു. മനോഹരമായ ഒരു പ്രണയകഥയായിരുന്നു ചിത്രത്തിന്റെ പ്രമേയം. മുംബൈയിലെ ഒരു ദിയേറ്ററില്‍ 12 കൊല്ലമാണ് ഈ ചിത്രം തുടര്‍ച്ചയായി പ്രദര്‍ശിപ്പിച്ചത്. ഇപ്പോഴിതാ ബോളിവുഡിലം ഈ പ്രണയ ഇതിഹാസം മലയാളത്തിലേയ്‌ക്കെത്തുവെന്ന് പുതിയറിപ്പോര്‍ട്ടുകള്‍. എസ്‌കേപ്പ് ഫ്രം ഉഗാണ്ടയെന്ന ചിത്രം സംവിധാനം ചെയ്ത രാജേഷ് നായര്‍ ഈ ചിത്രം മലയാളത്തില്‍ റീമേക്ക് ചെയ്യുകയാണ്. രാജേഷ് തന്നെയാണ് റീമേക്കിന് തിരക്കഥയൊരുക്കുന്നതെന്നാണ് കേള്‍ക്കുന്നത്. ഷാരൂഖ് അഭിനയിച്ച നായകവേഷത്തിലേയ്ക്ക് ഫഹദ് ഫാസിലിനെയാണ് തീരുമാനിച്ചിരിക്കുന്നതെന്നും കേള്‍ക്കുന്നു. മനോഹരമായ ഒരു റൊമാന്റിക് കോമഡിയാണ് റീമേക്കിലൂടെ രാജേഷ് ലക്ഷ്യമിടുന്നതെന്നാണ് കേള്‍ക്കുന്നത്. ചിത്രത്തിന് കഥ തയ്യാറാക്കുന്നത് സിജോയ് വര്‍ഗ്ഗീസാണ്. ചിത്രത്തിലെ മറ്റു താരങ്ങളെ തീരുമാനിച്ചുവരുന്നതേയുള്ളുവെന്നാണ് അറിയുന്നത്. റൊമാന്റിക് റോളര്‍കോസ്റ്റര്‍ റൈഡ് എന്നായിരിക്കുമ്രേത ചിത്രത്തിന്റെ ടാഗ് ലൈന്‍. രാജേഷ് നായരുടെ തന്നെ എസ്‌കേപ്പ് ഫ്രം ഉഗാണ്ടയെന്ന ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ച വിഷ്ണു ശര്‍മ്മയാകും ഈ ചിത്രത്തിനും ക്യാമറ കൈകാര്യം ചെയ്യുക. ബിജിബാലാണ് സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നത്.
















No comments:

Post a Comment

gallery

Gallery