മമ്മൂട്ടിയ്‌ക്കൊപ്പം നൈലയും അപര്‍ണയും
Updated: Saturday, January 4, 2014, 12:54 [IST] Ads by Google Safe Hair Loss Treatment Visible Results In Over 92% Patients. Visit Dr. Batra's Now! www.drbatras.com/Hair-Hospital Part Time Online Jobs Earn Rs. 60 - 200 Per Survey Form, Ideal Work at Home Jobs in India. www.opinionvalue.in/OnlineSurveyJob 2014ല്‍ ഒരുങ്ങുന്ന മമ്മൂട്ടിച്ചിത്രങ്ങളില്‍ പ്രധാനപ്പെട്ടതാണ് ആഷിക് അബു ഒരുക്കുന്ന ആക്ഷന്‍ ചിത്രം ഗ്യാങ്സ്റ്റര്‍. മമ്മൂട്ടി അധോലോകനായകന്റെ വേഷത്തിലെത്തുന്ന ചിത്രം ഇതിനകം തന്നെ വലിയ വാര്‍ത്തയായിട്ടുണ്ട്. ഡാഡികൂളിന് ശേഷം ആഷിക് അബു ചെയ്ത ചിത്രങ്ങളെല്ലാം പ്രത്യേക ശൈലിയിലുള്ളതായിരുന്നു. എന്നാല്‍ ഗ്യാങ്സ്റ്ററിലൂടെ വീണ്ടും ആഷിക് തട്ടുപൊളിപ്പന്‍ ചിത്രത്തിലേയ്ക്ക് മാറുകയാണ്.
മമ്മൂട്ടിയ്ക്ക് ഏറെ പ്രതീക്ഷകള്‍ നല്‍കുന്നൊരു ചിത്രമാണിത്. ഈ ചിത്രം പ്രഖ്യാപിക്കപ്പെട്ടകാലം മുതല്‍ ഇതിലെ നായികവേഷത്തെക്കുറിച്ച് പല റിപ്പോര്‍ട്ടുകളും വന്നിട്ടുണ്ട്. ആദ്യം കേട്ടത് മീര ജാസ്മിന്‍ നായികയാകുമെന്നായിരുന്നു. പിന്നീട് മീരയല്ല റിമ കല്ലിങ്കലായിരിക്കും നായികയാകുമെന്നും വാര്‍ത്ത വന്നു. എന്നാല്‍ പിന്നീട് റിമയ്ക്കും ചിത്രത്തില്‍ റോളില്ലെന്ന് വ്യക്തമായി.
ഇപ്പോള്‍ തന്റെ ചിത്രത്തിലെ നായികമാര്‍ ആരെന്ന കാര്യം ആഷിക് അബു തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. കുഞ്ഞനന്തന്റെകടലിലൂടെ എത്തിയ നൈല ഉഷയും എബിസിഡിയിലൂടെ വന്ന അപര്‍ണ ഗോപിനാഥുമാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്.
പുതുമതോന്നിയ്ക്കുന്ന കഴിവേറിയ താരങ്ങളെയാണ് താന്‍ ഗ്യാങ്‌സ്റ്ററിനായി കാസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ് ആഷിക് അബു പറയുന്നത്. ദീപക് ദേവാണ് ചിത്രത്തിന് സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നത്. ജനുവരി 2ന് ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിക്കഴിഞ്ഞു. ഏപ്രില്‍ റിലീസായിട്ടായിരിക്കും ഗ്യാങ്സ്റ്റര്‍ എത്തുക.
All the best.......Ekkaaaa
ReplyDelete