എല്ലാം ഇനി ഫഹദും നസ്‌റിയയും തീരുമാനിക്കും
ആരാധകര്‍ക്ക് ഇത്തിരി വിഷമമുണ്ടാക്കുമെങ്കിലും പൊതുവെ സന്തോഷം തരുന്ന വാര്‍ത്തയാണ് നസ്‌റിയ നസീമും ഫഹദ് ഫാസിലും തമ്മിലുള്ള വിവാഹം. ആരാധകരുടെ വിഷമം എന്താണെന്ന് ചോദിച്ചാല്‍, വിവാഹത്തോടെ നസ്‌റിയ അഭിനയം നിര്‍ത്തുമോ എന്നാണ്. അതിനുള്ള ഉത്തരം വിവാഹം ഉറപ്പിച്ചവര്‍ക്കും അറിയില്ല, പറയേണ്ടത് നസ്‌റിയയും ഫഹദും തന്നെ.
വിവാഹ വാര്‍ത്തയെ കുറിച്ച് ചോദിക്കാന്‍ പോയപ്പോള്‍ നസ്‌റിയയുടെ വാപ്പയാണ് പറഞ്ഞത്, ഇനിയെല്ലാം അവര്‍ തീരുമാനിക്കട്ടെയെന്ന്. ഫഹദിന്റെ വാപ്പ ഫാസിലാണ് ഇങ്ങനെയൊരു ആലോചന മുന്നോട്ട് വച്ചത്. കുട്ടികള്‍ രണ്ട് പേരും സിനിമാ രംഗത്തുള്ളവരായതുകൊണ്ടാണ് അവരുടെ അഭിപ്രായം കൂടെ അറിയാന്‍ കാത്തിരുന്നത്, നസ്‌റിയയുടെ വാപ്പ നസീം പറഞ്ഞു.
വിവാഹത്തെ കുറിച്ച് രണ്ട് പേരോടും അഭിപ്രായം ചോദിച്ചപ്പോള്‍ രണ്ട് പേര്‍ക്കും എതിര്‍പ്പുണ്ടായിരുന്നില്ല. തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി തീരുമാനം എടുത്ത് ഉറപ്പിക്കുകയായിരുന്നു. ഫാസിലിന് ചെറുപ്പം മുതലേ നസ്‌റിയയെ അറിയാം. രണ്ട് പേരും സിനിമാ താരങ്ങളായതുകൊണ്ടാണ് വിവാഹം തീരുമാനിച്ചയുടനെ മാധ്യമങ്ങളെ അറിയിച്ചത്.
ഈ വര്‍ഷം തന്നെ വിവാഹമുണ്ടാകും- നസീം വ്യക്തമാക്കി നസ്‌റിയ ഇപ്പോള്‍ തിരുവനന്തപുരത്ത് ബിക്കോമിന് പഠിച്ചുകൊണ്ടിരിക്കുകയാണ്. പഠനം തുടരും. പക്ഷെ അഭിനയം വേണോ വേണ്ടയോ എന്നത് ഇരുവരും ചേര്‍ന്ന് തീരുമാനിക്കട്ടെ- അദ്ദേഹം പറഞ്ഞു.
No comments:
Post a Comment