റാഞ്ചി: സാക്ഷി റാവത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം എസ് ധോണിയുടെ രണ്ടാം ഭാര്യയോ? ധോണിക്ക് ദീപിക എന്ന പേരില്‍ ഒരു ഭാര്യയുണ്ടോ? സാക്ഷിയെ വിവാഹം ചെയ്യാന്‍ വേണ്ടി ധോണി മതം മാറി മുസ്ലിം മതം സ്വീകരിച്ചോ? ധോണിയുടെ വിവാഹവുമായി ബന്ധപ്പെട്ട വ്യജവാര്‍ത്തകളിലെ ചോദ്യങ്ങള്‍ ഇങ്ങനെ പോകുന്നു ഹേമമാലിനിയെ വിവാഹം ചെയ്യാന്‍ വേണ്ടി ധര്‍മേന്ദ്ര മതം മാറി മുസ്ലിമായതുപോലെ ധോണിയും രണ്ടാം വിവാഹം എളുപ്പമാകാന്‍ വേണ്ടി മതം മാറി വിവാഹം ചെയ്യുകയായിരുന്നു എന്നാണ് ചില ഓണ്‍ലൈന്‍ സൈറ്റുകളില്‍ പ്രചരിക്കുന്നത്.
ധോണിക്ക് ദീപിക എന്ന പേരില്‍ ഒരു ഭാര്യയുണ്ട് എന്നും സാക്ഷി, ധോണിയുടെ രണ്ടാം ഭാര്യയാണ് എന്നുമാണ് വാര്‍ത്തകള്‍ പരക്കുന്നത്. എന്നാല്‍ വാര്‍ത്തകളുടെ ഉറവിടം വ്യക്തമല്ല. ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ പവര്‍ഹൗസായ ധോണിയെപ്പോലൊരു സൂപ്പര്‍താരത്തെക്കുറിച്ച് ഇത്തരത്തില്‍ വ്യാജവാര്‍ത്തകള്‍ പരക്കുന്നത് ആരാധകരില്‍ കടുത്ത അമര്‍ഷമുണ്ടാക്കിയിട്ടുണ്ട്. ധോണിയുടെ വിവാഹ സമയത്ത് തന്നെ ചില പാക് സൈറ്റുകളിൽ ഈ വിവാദം ഉയരുകയും ധോണി ഇത് നിഷേധിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റുകളിൽ സംഭവം വീണ്ടും ചർച്ചയായിരിക്കുകയാണ്.
എം എസ് ധോണി
ഇന്ത്യന്‍ സ്‌പോര്‍ട്‌സിലെ ഏറ്റവും വലിയ സെലിബ്രിറ്റിയാണ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം എസ് ധോണി. ധോണി മതം മാറി മുസ്ലിമായി എന്നാണ് ചില സൈറ്റുകളിൽ വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നത്.
സാക്ഷി ധോണി
എം എസ് ധോണിയുടെ രണ്ടാമത്തെ ഭാര്യയാണ് സാക്ഷി ധോണിയെന്നാണ് വ്യാജവാർത്തകൾ പറയുന്നത്. അപ്പോള്‍ ആരാണ് ധോണിയുടെ ആദ്യ ഭാര്യ?
ദീപിക പി
ദീപിക പി എന്നാണ് എം എസ് ധോണിയുടെ ആദ്യഭാര്യയുടെ പേര് എന്നാണ് ഓണ്‍ലൈന്‍ വ്യാജ പ്രചാരണം. എന്നാല്‍ എവിടെയാണ് ഈ ദീപിക?
ആരാണീ ആയിഷാ ബി സിംഗ് റാവത്ത്
ആയിഷാ ബി സിംഗ് റാവത്ത് എന്നാണത്രെ വിവാഹ സമയത്ത് സാക്ഷി ധോണി പേര് സ്വീകരിച്ചിരുന്നത്.
വിവാഹം മുസ്ലിം
മതാചാര പ്രകാരം? 2010 ജൂലൈ നാലിന് ലഖ്‌നൊവില്‍ മുസ്ലിം മതാചാര പ്രകാരമായിരുന്നത്രെ ഇരുവരുടെയും വിവാഹം.
ധോണി ദിലാവര്‍ ഖാന്‍?
ദിലാവര്‍ ഖാന്‍ എന്നായിരുന്നത്രെ വിവാഹസമയത്ത് എം എസ് ധോണിയുടെ പേര്.
മഹര്‍
രണ്ട് സാക്ഷികളുടെ സാന്നിധ്യത്തില്‍ 11,11,000 രൂപ മെഹര്‍ കൊടുത്താണത്രെ ധോണി സാക്ഷിയെ സ്വന്തമാക്കിയത്.
No comments:
Post a Comment