Gallery

Gallery

Wednesday, January 8, 2014

Farhan (vachu fazil) and ahana new latest malayalam movie

ഫര്‍ഹാന് നായിക അഹാന
]


മലയാള സിനിമയിലിപ്പോള്‍ മക്കള്‍ പ്രാമുഖ്യമാണ്. സംവിധായകരുടെയും താരങ്ങളുടെയും മക്കളാണ് മലയാളത്തില്‍ സജീവം. ഈ നിരയില്‍ എത്തുന്ന പുതിയ അംഗങ്ങളാണ് ഫാസിലിന്‍റെ മകനായ ഫര്‍ഹാനും നടന്‍ കൃഷ്ണ കുമാറിന്‍റെ മകളായ അഹാനയും.

അന്നയും റസൂലും എന്ന ചിത്രത്തിന് ശേഷം രാജീവ് രവി സംവിധാനം ചെയ്‌യുന്ന പുതിയ ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഫര്‍ഹാനും അഹാനയുമാണ്. അന്നയും റസൂലും എന്ന ചിത്രത്തിന് വേണ്ടി അഹാനയെ സമീപിച്ചിരുന്നെങ്കിലും പഠിത്തത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു തീരുമാനം.


ഫഹദ് ഫാസിലിന്‍റെ അനുജനായ ഫര്‍ഹാന്‍റെ ശരിക്കുള്ള പേര് വച്ചു ഫാസില്‍ എന്നാണ്. സിനിമാരംഗത്തേക്കുള്ള വരവില്‍ പേര് ഫര്‍ഹാന്‍ എന്നു മാറ്റുകയായിരുന്നു. ഫഹദ് ആദ്യ ചിത്രത്തിലെത്തിയതും ഷാനു എന്ന പേരിലായിരുന്നു.

സിനിമയുടെ ചിത്രീകരണം തിരുവന്തപുരത്ത് ആരംഭിച്ചു. അന്നയും റസൂലിനും ക്യാമറ ചലിപ്പിച്ച മധു നീലകണ്ഠന്‍ തന്നെയാണ് പുതിയ ചിത്രത്തിന്‍റെയും ഛായാഗ്രഹകന്‍.









No comments:

Post a Comment

gallery

Gallery