ദുല്‍ഖറും ഉണ്ണിയും, ഇതിലാരാണ് വിക്രമാദിത്യന്‍? \
യുവനായകന്മാരെ ഒന്നിപ്പിച്ച് ചിത്രമെടുക്കുന്നതാണ് ഇപ്പോള്‍ മലയാള സിനിമയിലെ ട്രെന്റ്. അതിന് ഒരു നല്ല തുടക്കം കുറിക്കുകയാണ് അഞ്ജലി മേനോന്‍ തന്റെ പുതിയ ചിത്രത്തിലൂടെ. നിവിന്‍ പോളിയും ദുല്‍ഖര്‍ സല്‍മാനും ഫഹദ് ഫാസിലുമാണ് താരങ്ങള്‍. അഞ്ജലിക്ക് പിന്നാലെയിതാ ലാല്‍ജോസും യുതാരങ്ങളെ അണി നിരത്തി ഒരു പുതിയ ചിത്രത്തെ കുറിച്ച് ചിന്തിക്കുന്നു. ഉണ്ണി മുകുന്ദനും ദുല്‍ഖര്‍ സല്‍മാനുമാണ് താരങ്ങള്‍. b
വിക്രമാദിത്യന്‍ എന്ന് പോരിട്ടിരിക്കുന്ന പുതിയ ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ഏഴു സുന്ദര രാത്രികളുടെ റിലീസിന് ശേഷം ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ദുല്‍ഖറിനെയും ഉണ്ണിമുകുന്ദനെയും നായകന്മാരാക്കുന്ന ചിത്രമാണ് താന്‍ അടുത്തായി ചെയ്യാന്‍ പോകുന്നതെന്ന് ലാല്‍ ജോസ് വെളിപ്പെടുത്തിയത്. വിക്രമാദിത്യന്‍ എന്നാണ് ചിത്രത്തിന്റെ പേരെന്നും പറഞ്ഞു.
ദിലീപിനെ നായകനാക്കി ലാല്‍ ജോസ് ഒരുക്കിയ ഏഴുസുന്ദര രാത്രികള്‍ക്ക് പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിഞ്ഞിരുന്നില്ല. റിമ കല്ലിങ്കലും പാര്‍വതിയും നായികമാരായെത്തിയ ചിത്രം ഏറെ പ്രതീക്ഷയോടെയാണ് തിയേറ്ററിലെത്തിയത്. പക്ഷെ 2013ല്‍ ഇറങ്ങിയ ആട്ടിന്‍ കുട്ടിയും പുള്ളിപ്പുലികളും, സൗണ്ട് തോമ എന്നീ ചിത്രങ്ങളുടെ വിജയം ആവര്‍ത്തിക്കാന്‍ മാത്രം കഴിഞ്ഞില്ല. ആ പരാജയം പുതിയ ചിത്രത്തിലൂടെ തീര്‍ക്കുമെന്ന് പ്രതീക്ഷിക്കാം.
നസ്‌റിയ നസീമുമായി ജോഡി ചേരുന്ന സലാല മൊബൈല്‍സാണ് ദുല്‍ഖര്‍ സല്‍മാന്റേതായി ഉടന്‍ റിലീസിനൊരുങ്ങുന്ന ചിത്രം. അത് കഴിഞ്ഞാല്‍ വായ്മൂടി പേസുവോം എന്ന തമിഴ് ചിത്രത്തിനാണ് ഡേറ്റ് നല്‍കിയിരിക്കുന്നത്. നസ്‌റിയ തന്നെയാണ് ഈ ചിത്രത്തിലും ദുല്‍ഖറിന്റെ നായിക. ദുല്‍ഖറിന്റെ ആദ്യത്തെ തമിഴ് ചിത്രമെന്ന വിശേഷണവും ഇതിനുണ്ട്. ദി ലാസ്റ്റ് സപ്പര്‍, കാറ്റും മഴയും എന്നിവയാണ് ഉണ്ണി മുകുന്ദന്റെ മറ്റ് ചിത്രങ്ങള്‍
No comments:
Post a Comment