മലയാള സിനിമയിലെ ലക്ഷണമൊത്ത വില്ലന്‍മാരില്‍ ഒരാളാണ് സിദ്ധിഖ്. കാലങ്ങള്‍ കഴിഞ്ഞിട്ടും ഇടയ്ക്ക് സ്വഭാവ വേഷങ്ങളില്‍ പ്രത്യക്ഷപ്പെടാറണ്ടെങ്കിലും സിദ്ധിഖിന്റെ വില്ലത്തരത്തിന് ഒരു കുറവും സംഭവിച്ചിട്ടില്ല.
മോഹന്‍ലാല്‍ നായകനാകുന്ന രഞ്ജിത് ചിത്രം ജി ഫോര്‍ ഗോള്‍ഡിലും വില്ലനാകുന്നത് സിദ്ധിഖാണ്. ഡബിള്‍ റോളിലാണ് താരം അഭിനയിക്കുന്നത്. സഹോദരങ്ങളായ വില്ലന്‍മാരെയാണ് സിദ്ധിഖ് അവതരിപ്പിക്കുന്നത്. ഒരാള്‍ ചെറുപ്പക്കാരനാണെങ്കില്‍ മറ്റേ വില്ലന്‍ കുറച്ചു പ്രായമുള്ളയാണ്. ഇങ്ങിനെ രണ്ട് ഗെറ്റപ്പിലാണ് സിദ്ധിഖ് ജി ഫോര്‍ ഗോള്‍ഡില്‍ പ്രത്യക്ഷപ്പെടുക.
ഇരുവരും തമ്മിലുള്ള കോമ്പിനേഷന്‍ സീനുകളും ചിത്രത്തിലുണ്ടായിരിക്കും. നായകന്‍ എന്ന ചിത്രത്തിലായിരുന്നു സിദ്ധിഖ് ഇതിന് മുന്‍പ് ഡബിള്‍ റോളില്‍ അഭിനയിച്ചത്.
നിരവധി ചിത്രങ്ങളില്‍ സിദ്ധിഖ് മോഹന്‍ലാലിന്റെ വില്ലനായി അഭിനയിച്ചിട്ടുണ്ട്. രാവണപ്രഭു, മാടമ്പി, നരന്‍ തുടങ്ങിയവ അവയില്‍ ചിലതാണ്. ചിത്രത്തില്‍ മോഹന്‍ലാല്‍ ഒരു കള്ളക്കടത്തുകാരനായിട്ടാണ് അഭിനയിക്കുന്നത്.
No comments:
Post a Comment