കൊല്ലം • തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്ന ജില്ല, ദൃശ്യം തുടങ്ങിയ സിനിമകള്‍ ഇന്‍റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്തതിന് അറസ്റ്റിലായ ചവറ സ്വദേശിയായ പ്ളസ് വണ്‍ വിദ്യാര്‍ഥി, കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ അന്‍പതോളം സിനിമകള്‍ നെറ്റില്‍ അപ്‌ലോഡ് ചെയ്തതായി ആന്‍റി പൈറസി സെല്‍ അറിയിച്ചു. കഴിഞ്ഞദിവസം രാത്രിയാണു വിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്തത്. സ്വന്തം പേരില്‍ വെബ്‌സൈറ്റ് ഉണ്ടാക്കി രണ്ടു വര്‍ഷമായി ഇൗ പതിനാറുകാരന്‍ സിനിമകള്‍ ഇന്‍റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്തുവരികയാണ്.
നാലുലക്ഷത്തോളം പേര്‍ സിനിമ കാണാന്‍ സൈറ്റ് സന്ദര്‍ശിച്ചു. ക്രൈംബ്രാഞ്ച് എെജി എം.ആര്‍. അജിത്കുമാറിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു അന്വേഷണവും അറസ്റ്റും.
No comments:
Post a Comment