ലാലേട്ടനായി നായികയെ തേടുന്നു
ദൃശ്യത്തിന് വേണ്ടി നായികയെ തേടി നടന്ന ജീത്തു ജോസഫിന്റെ അവസ്ഥായണിപ്പോള്‍ നടനും സംവിധായകനുമായ മധുപാലിന്. തന്റെ പുതിയ മോഹന്‍ലാല്‍ ചിത്രത്തില്‍ ലാലേട്ടന് ചേരുന്ന നായികയെ തേടി നടക്കുകയാണ് കക്ഷി. നായിക സുന്ദരിയായിരിക്കണമെന്ന് മാത്രമല്ല, അയലത്തെ പെണ്‍കൊച്ചിന്റെ ലുക്കും വേണമെന്നാണ് മധുപാലിന്റെ ഡിമാന്റ്. ലാലിന് നായികയെ കിട്ടാത്തതുകൊണ്ടൊന്നുമല്ല, ചിത്രത്തിലെ കഥാപാത്രത്തിന് യോജിക്കുന്ന ആള്‍ തന്നെ ഹീറോയിനാകണമെന്ന നിര്‍ബന്ധം കൊണ്ടാണത്രേ പുതുമുഖ നായികയെ തന്നെ തേടുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ പ്രശസ്ത തിരക്കഥാകൃത്ത് ജയമോഹനാണ്.
റെക്കോഡുകള്‍ തകര്‍ത്തു കൊണ്ട് ഓടിക്കൊണ്ടിരിക്കുന്ന ദൃശ്യത്തിന് വേണ്ടിയും ഏറെ നാളത്തെ തിരച്ചിലിന് ശേഷമായിരുന്ന ജീത്തു ജോസഫ് നായികയെ കണ്ടെത്തിയത്. ആദ്യം തമിഴ് നടി സിമ്രാനെയാണ് നായികയായി നിശ്ചയിച്ചിരുന്നത്. പിന്നീട് അത് മാറ്റുകയായിരുന്നു. ഒടുവിലാണ് മീനയെ തിരഞ്ഞെടുത്തത്. വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്ന മീനയുടെ രണ്ടാം വരവിനും ദൃശ്യം കാരണമായി. മീനയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായി മാറി ദൃശ്യത്തിലെ റാണി.
No comments:
Post a Comment