സലാല മൊബൈല്‍സ് ജനുവരി 23ന്
ദുല്‍ഖര്‍ സല്‍മാനും നസ്രിയ നസീമും ജോഡി ചേരുന്ന ആദ്യ ചിത്രമാണ് സലാല മൊബൈല്‍സ്. നവാഗതസംവിധായകനായ ശരത് എ ഹരിദാസന്‍ സംവിധാനം ചെയ്യുന്ന ചിത്രം റൊമാന്റിക് കോമഡിയാണ്. മൊബൈല്‍ ഫോണ്‍ കട നടത്തുന്ന സാധാരണക്കാരനായ ചെറുപ്പക്കാരന്റെ പ്രണത്തിന്റെയും ജീവിതത്തിന്റെയും കഥയാണ് സലാല മൊബൈല്‍സ് പറയുന്നത്.
സലാലയില്‍ ജോലിചെയ്യുന്ന ബന്ധു അയച്ചുകൊടുക്കുന്ന പണം കൊണ്ട് അഫ്‌സല്‍ ഒരു മൊബൈല്‍ക്കട തുടങ്ങുകയാണ്. ഈ കട ചിത്രത്തിലെ പല പ്രധാനപ്പെട്ട സംഭവങ്ങള്‍ക്കും സാക്ഷിയാകുന്നുണ്ട്.
കോഴിക്കോടാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ദുല്‍ഖര്‍ സല്‍മാനും നസ്രിയയും ഒന്നിയ്ക്കുന്ന ആദ്യചിത്രമെന്നത് ഇതിന്റെ വലിയ പ്രത്യേകതയാണ്. ഒപ്പം സിദ്ദിഖ്, നാരായണന്‍കുട്ടി, മാമുക്കോയ, ടിനിടോം തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
റിലീസ്
ജനുവരി 23നാണ് സലാല മൊബൈല്‍സ് തിയേറ്ററുകളില്‍ എത്തുന്നത്.
ഗോപി സുന്ദര്‍
ഗോപിസുന്ദറും ചിത്രത്തിന് സംഗീതസംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട്.
അഫ്‌സല്‍ ആയി ദുല്‍ഖര്‍
അഫ്‌സല്‍ എന്ന ചെറുപ്പക്കാരനായിട്ടാണ് ദുല്‍ഖര്‍ ചിത്രത്തില്‍ വേഷമിടുന്നത്. വലിയ ആര്‍ഭാഢങ്ങളൊന്നുമില്ലാതെ ജീവിയ്ക്കുന്ന ചെറുപ്പക്കാരനാണ് അഫ്‌സല്‍.
ഷഹാനയായി നസ്രിയ
സാധാരണക്കാരനായ അഫ്‌സല്‍ കണ്ടുമുട്ടുകയും പ്രണയിക്കുകയും ചെയ്യുന്ന സമ്പന്നകുടുംബത്തിലെ പെണ്‍കുട്ടിയായ ഷഹാനയായിട്ടാണ് നസ്രിയ അഭിനയിക്കുന്നത്.
ഗ്രിഗറി
എബിസിഡി എന്ന ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം അഭിനയിച്ച അക്കരക്കാഴ്ചകള്‍ ഫെയിം ജേക്കബ് ഗ്രിഗറി ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഈ ചിത്രത്തിലും ദുല്‍ഖറിന്റെ സുഹൃത്തിന്റെ വേഷമാണ് ഗ്രിഗറിയ്ക്ക്.
ഗീത വീണ്ടും
പഞ്ചാഗ്നി മുതലിങ്ങോട്ട് പല ചിത്രങ്ങളിലും ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള ഗീത മലയാളികളുടെ ഇഷ്ടതാരമാണ്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം ഗീത പ്രധാന വേഷത്തില്‍ എത്തുന്നൊരു ചിത്രമാണിത്. ദുല്‍ഖറിന്റെ അമ്മവേഷത്തിലാണ് ഗീതയെത്തുന്നത്.
ശരത് എ ഹരിദാസന്‍
1997ല്‍ ഡൊമിനിയന്‍ എന്ന ഹ്രസ്വചിത്രം ചെയ്ത് സംവിധാനരംഗത്തെത്തിയ ശരതിനെ പിന്നെ കണ്ടത് റെയിന്‍ റെയിന്‍ കം എഗേന്‍ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തിന്റെ വേഷത്തിലാണ്. ഇപ്പോള്‍ വലിയൊരു ഇടവേളയ്ക്ക് ശേഷം സലാല മൊബൈല്‍സുമായി എത്തുകയാണ് ശരത്. ലളിതമായ ഒരു കഥയാണ് സലാല്‍ മൊബൈല്‍സ് പറയുന്നതെങ്കിലും അല്‍പം സങ്കീര്‍ണമായ സങ്കേതമുപയോഗിച്ചാണ് കഥ പറയുന്നതെന്ന് ശരത് പറയുന്നു.
No comments:
Post a Comment