ഗ്യാങ്സ്റ്ററിലെ മമ്മൂട്ടിയുടെ കിടിലന്‍ ലുക്ക് കാണാന്‍ കാത്തിരുന്നപ്രേക്ഷകര്‍ക്ക് ആഷിക്കിന്‍റെ വക മറ്റൊരു സര്‍പ്രൈസ്. ചിത്രത്തില്‍ മമ്മൂട്ടി ഉപയോഗിക്കുന്ന വണ്ടിയുടെ ചിത്രം പുറത്തുവിട്ടിരിക്കുന്നു.
ഓള്‍ഡ് ഇൗസ് ഗോള്‍ഡ് എന്നാണ് ചൊല്ല്. അതു കൊണ്ടാവണം ഗ്യാങ്സറ്ററില്‍ മമ്മൂട്ടിയുടെ അക്ബര്‍ എന്ന കഥാപാത്രത്തിനു സഞ്ചരിക്കാനായി ചിത്രത്തിന്‍റെ സംവിധായകനായ ആഷിക്ക് അബു തിരെഞ്ഞെടുത്തത് ഒരു പഴഞ്ചന്‍ റേഞ്ച് റോവറാണ്. ആഷിക്കിന്‍റെ തന്നെ ഉടമസ്ഥതയിലുള്ള ഒപിഎം ഡ്രീംമില്‍സ് നിര്‍മാണ കന്പനിയുടെ സ്വന്തമാണ് ഈ 87 മോഡല്‍ റേഞ്ച് റോവര്‍.
പഴമയുടെ ലുക്കില്‍ പുതുമ കണ്ടെത്താനാവണം ആഷിക്ക് 1960-കളിലെ ഈ കാര്‍ അക്ബര്‍ അലിഖാനു വേണ്ടി ഒരുക്കിയിരിക്കുന്നത്. ആഷിക് തന്നെയാണ് വണ്ടിയുടെ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഗ്യാങ്സ്റ്ററില്‍ അധാേലോക നായകനായാണ് മമ്മൂട്ടി എത്തുന്നത്. അപര്‍ണ ഗോപിനാഥ്, നൈല ഉഷ എന്നിവരാണ് ചിത്രത്തില്‍ നായികമാര്‍. പതിവ് കൂട്ടുകെട്ട് വിട്ട് താരതമ്യേന പുതുമുഖക്കാരായ അണിയറക്കാരുമായാണ് ആഷിക് ഇത്തവണ എത്തുന്നത്.
ചിത്രത്തിന് സംഗീതം നല്‍കുന്നത് ദീപക് ദേവും ഛായാഗ്രഹണം കൈകാര്യം ചെയ്‌യുന്നത് വിഷ്ണു ശര്‍മയുമാണ്. എഡിറ്റിങ് നിര്‍വഹിക്കുന്നതാവട്ടെ നേരത്തിന്‍റെ സംവിധായകനായ അല്‍ഫോന്‍സ് പുത്രനും.
രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്പേ പ്രഖ്യാപിച്ച ചിത്രം വിവിധകാരണങ്ങളാല്‍ വൈകുകയായിരുന്നു. ഇൗ വര്‍ഷത്തെ വിഷു ചിത്രമായി ഗ്യാങ്സറ്റര്‍ എത്തും.
No comments:
Post a Comment