Gallery

Gallery

Friday, January 31, 2014

നിവിന്‍ പോളിക്ക് ക്രിക്കറ്റില്‍ ഭാവിയുണ്ട്




എബ്രഡ് ഷൈന്‍ എന്ന ഫോട്ടോഗ്രാഫറുടെ ആദ്യ സംവിധാനമാണ് 1983 എന്ന ചിത്രം. നിവിന്‍ പോളിയും അനൂപ് മേനോനും മുഖ്യ വേഷത്തിലെത്തിയ ചിത്രം ജനുവരി 31ന് റിലീസായി. കൊള്ളാം. പോയിരുന്ന് കാണാം. പ്രേക്ഷകര്‍ ആഗ്രഹിക്കുന്ന എന്റര്‍ടൈന്‍മെന്റ് ചിത്രത്തിലുണ്ടാകും. ക്രിക്കറ്റ് നമ്മുടെ ഗ്രാമപ്രദേശങ്ങളില്‍ ഒരു വികാരമായി തുടങ്ങുന്ന് കാലമാണ് 1983. ആ വര്‍ഷമാണ് ഇന്ത്യയ്ക്ക് വേള്‍ഡ് കപ്പ് കിട്ടിയത്.



ബ്രഹ്മമംഗലം എന്ന ഗ്രാമത്തിന്റെ 83ലെ പശ്ചാത്തലത്തിലാണ് കഥ തുടങ്ങുന്നത്. ഗ്രാമത്തില്‍ ക്രിക്കറ്റ് വികാരം തലയ്ക്ക് പിടിച്ച് കുറച്ച് ചെറുപ്പക്കാന്‍. രമേശ് (നിവിന്‍പോളി), പപ്പന്‍(സൈജു കുറുപ്പ്), ബാബുക്കുട്ടന്‍ (സഞ്ജു), സജി (ദിനേശ്), പ്രഹളാദന്‍ (നീരജ് മാധവന്‍), മാന്റില്‍ ജോണി (കലാഭവന്‍ പ്രചോദ്) ഇങ്ങനെ പോകുന്നു ആ ചെറുപ്പക്കാരുടെ ടീം.

ക്രിക്കറ്റിനെ ഹൃദയത്തോട് ചേര്‍ത്തുവച്ച കൗമാരക്കാര്‍. രമേശിന്റെ അച്ഛന്‍ ഗോപി ആശാനും (ജോയ് മാത്യു) കുടുംബത്തിനും മകന്‍ ഇങ്ങനെ ഒരു ജോലിയും കൂലിയുമില്ലാതെ ക്രിക്കറ്റും കളിച്ച് നടക്കുന്നതിനോട് വലിയ എതിര്‍പ്പാണ്. അദ്ദേഹം ഒരു മെക്കാനിക്ക് കട തുടങ്ങിയിട്ടുണ്ട്. രമേശിനെ പഠിപ്പിച്ച് ഒരു മെക്കാനിക്ക് എന്‍ജിനിയറാക്കാനാണ് ഗോപി ആശാന്റെ മോഹം.

എന്നാല്‍ ഒരിക്കലും രമേശ് അത് ശ്രദ്ധിക്കുന്നതേയില്ല. അവന് ശ്രദ്ധ ക്രിക്കറ്റില്‍ മാത്രം. സ്‌കൂള്‍ വിദ്യാഭ്യാസ കാലത്ത് മഞ്ജുളയുമായി (നിക്കി ഗില്‍ റാണി) രമേശ് പ്രണയത്തിലായരുന്നു. പഠനം കഴിഞ്ഞ് രമേശ് നല്ല ജോലി നേടുമെന്നും തന്നെ വിവാഹം കഴിക്കുമെന്നും മഞ്ജുളയും ആഗ്രഹിച്ചു. എന്നാല്‍ ക്രിക്കറ്റ് തലയ്ക്ക് പിടിച്ച രമേശിന് തന്റെ പ്രണയത്തിലും വിജയം കാണാന്‍ കഴിഞ്ഞില്ല. മഞ്ജുള മറ്റൊരാളെ വിവാഹം കഴിച്ചുപോയി. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് രമേശിന് സുശീലയെ (ശ്രിന്ത അഷബ്) വിവാഹം കഴിക്കേണ്ടിവരുന്നു.


സച്ചിനെ കുറിച്ചോ വേള്‍ഡ് കപ്പിനെ കുറിച്ചോ സുശീലയ്ക്ക് ഒന്നുമറിയില്ലായിരുന്നു. പിന്നെ കണ്ണന്റെ ജനനത്തോടെ ഇവരുടെ ജീവിതത്തിന്റെ മറ്റൊരു തലം ജനിക്കുകയാണ്. തന്റെ മകനും പാഷന്‍ ക്രിക്കറ്റിനോട് തന്നെയാണെന്ന് രമേശ് തിരിച്ചറിയുന്നു. കണ്ണനെ വിജയ് മേനോന്റെ (അനൂപ് മേനോന്‍) പരിശീലനത്തിനയയ്ക്കുന്നു. കണ്ണന്‍ ഒരുമികച്ച കളിക്കാരനാകുന്നു. സിനിമയുടെ ക്ലൈമാക്‌സ് എന്താണെന്ന് തിയേറ്ററിലിരുന്ന് ആസ്വദിക്കുന്നത് തന്നെയാകും ഉചിതം. അഭിനയത്തിന്റെ കാര്യത്തില്‍ എല്ലാവരും ഒന്നിനൊന്ന് മെച്ചം. നിവിന്‍ പോളിയുടെ കേന്ദ്രകഥാപാത്രത്തിന് സിനിമയെ ബാലന്‍സ് ചെയ്യാന്‍ സാധിച്ചു. മഞ്ജുളയെ നിക്കി ഗില്‍ രാണിക്ക് മികവുറ്റതാക്കാന്‍ കഴിഞ്ഞെങ്കിലും ഡബ്ബിങ്ങില്‍ ഒരു കല്ലുകടി അനുഭവപ്പെടുന്നു. സുശീലയും മനോഹരമായിരുന്നു. സച്ചിനായി എത്തുന്ന ജാക്കബ് ഗ്രിഗറിയുടെ അഭിനയമാണ് എടുത്ത് പറയേണ്ടത്. അനൂപ് മേനോനും കോച്ചായി വിലസി.


അങ്ങനെ ഓരോരുത്തര്‍ക്കും തങ്ങളുടെ കഥാപാത്രത്തോട് നീതി പുലര്‍ത്തിയെന്നു വേണം പറയാന്‍ ഗോപിസുന്ദറിന്റെ മികവിലൊരുങ്ങിയ സംഗീതമാണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്. വര്‍ഷങ്ങള്‍ക്ക് ശേഷം വാണി ജയറാമും പി ജയചന്ദ്രനും ഒന്നിച്ചു പാടിയ 'ഓലേഞ്ഞാലി കുരുവി...' എന്ന് തുടങ്ങുന്ന പാട്ടിന് പ്രേക്ഷകരെ 83ലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ സാധിച്ചു.










തലവര തെളിയാതെ ലണ്ടന്‍ ബ്രിഡ്ജ്





പൃഥ്വിരാജിനെ നായകനാക്കി അനില്‍ സി മേനോന്‍ ഒരിക്കിയ ലണ്ടന്‍ ബ്രിഡ്ജ് എന്ന ചിത്രത്തിന്റെ റിലീസ് തീയതി മാറ്റിവെയ്ക്കല്‍ തുടരുന്നു. ജനുവരി 31ന് റിലീസാകുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രം ഇപ്പോള്‍ വീണ്ടും മാ്റ്റിയിരിക്കുകയാണ്. ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ചിത്രം ഫെബ്രുവരിയിലാണ് റിലീസ് ചെയ്യുക.


2013ലെ ഓണച്ചിത്രമായി ഒരുക്കിയ ലണ്ടന്‍ ബ്രിഡ്ജ് പലവട്ടമായി മാറ്റിവെച്ചുകൊണ്ടിരിക്കുകയാണ്. പൃഥ്വിരാജിന്റെ ഡേറ്റുമായി ബന്ധപ്പെട്ട പ്രശ്‌നത്തെത്തുടര്‍ന്ന് ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ കഴിയാതെയാണ് ചിത്രത്തിന്റെ ആദ്യത്തെ റിലീസ് തീയതി മാറ്റിയത്. ഏറ്റവും ഒടുവിലിപ്പോള്‍ പ്രശ്‌നമായിരിക്കുന്നത് സെന്‍സര്‍ ചെയ്ത് കിട്ടാനുണ്ടായ കാലതാമസമാണ്.


പൂര്‍ണമായും ലണ്ടനില്‍ ചിത്രീകരിച്ച ചിത്രം മലയാളത്തിലെ ചെലവേറിയ ചിത്രങ്ങളില്‍ ഒന്നാണ്. പൃഥ്വിരാജ് 2013ല്‍ ചെയ്ത എല്ലാ കഥാപാത്രങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്നതിനാല്‍ത്തന്നെ ചിത്രം തുടക്കംമുതല്‍ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.


ലണ്ടന്‍ ബ്രിഡ്ജിന് നല്‍കിയ ഡേറ്റുകള്‍, കാവ്യ തലൈവന്‍ എന്ന തമിഴ് ഡ്രീം പ്രൊജക്ടിന് വേണ്ടി പൃഥ്വി മറിച്ചുനല്‍കിയതോടെയാണ് ലണ്ടന്‍ ബ്രഡ്ജിന്റെ കാര്യം ആദ്യം അവതാളത്തിലായത്. പിന്നീട് പൃഥ്വിതന്നെ സമയം കണ്ടെത്തിയ ചിത്രം പൂര്‍ത്തിയാക്കുകയും ചെയ്തു. എന്നിട്ടും ചിത്രത്തിന് മുന്നിലുള്ള പ്രശ്‌നങ്ങള്‍ തീര്‍ന്നിരുന്നില്ല.


'മാസ്‌റ്റേഴ്‌സ്' എന്ന സിനിമയുടെ തിരക്കഥാകൃത്ത് ജിനു ഏബ്രഹാമാണ് ലണ്ടന്‍ ബ്രിഡ്ജിനും തിരക്കഥ രചിച്ചിരിക്കുന്നത്. ആന്‍ഡ്രിയയും നന്ദിതയും നായികമാരാകുന്ന സിനിമ ഒരു ത്രികോണ പ്രണകഥയാണ്. പ്രതാപ് പോത്തന്‍, മുകേഷ്, ലെന, പ്രേംപ്രകാശ്, സുനില്‍ സുഗത തുടങ്ങിയവരും ലണ്ടന്‍ ബ്രിഡ്ജിന്റെ ഭാഗമാണ്.











Thursday, January 30, 2014

നായകന്‍ കമലഹാസന്‍, സംവിധാനം ജീത്തു ജോസഫ്







മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടിലിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രമായ ദൃശ്യത്തിന്‍റെ തമിഴ് റീമേയ്ക്കില്‍ ഉലകനായകന്‍ കമലഹാസന്‍ നായകനാകുന്നു. ഈ പ്രോജക്ടിന്‍റെ ഏറ്റവും വലിയ മറ്റൊരു പ്രത്യേകത ചിത്രം സംവിധാനം ചെയ്‌യുന്നത് ജീത്തു ജോസഫ് തന്നെയായിരിക്കും എന്നതാണ്. വൈഡ് ആങ്കിള്‍ ക്രിയേഷന്‍സും സുരേഷ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ദൃശ്യത്തിന്‍റെ തമിഴ് പതിപ്പ് നിര്‍മിക്കുന്നത്.


മലയാളത്തിലെ എക്കാലത്തെയും വലിയ പണം വാരി ചിത്രമാണ് ദൃശ്യം. കഴിഞ്ഞ ക്രിസ്മസിന് റീലിസ് ചെയ്ത ദൃശ്യത്തിന്‍റെ ഗ്രോസ് കളക്ഷന്‍ 23 കോടി എഴുപത് ലക്ഷമാണ്. തിയറ്ററില്‍ സിനിമകാണുന്ന ശീലമില്ലാത്തവര്‍ പോലും ഈ സിനിമകാണാനെത്തി എന്നതാണ് കളക്ഷന്‍ ഇത്രയും കൂടാന്‍ കാരണമായത്.


ദൃശ്യം തെലുങ്കിലും റീമേയ്ക്ക് ചെയ്‌യുന്നുണ്ട്. തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ വെങ്കിടേഷ് ആണ് മോഹന്‍ലാല്‍ ചെയ്ത ജോര്‍ജുകുട്ടിയെ അവതരിപ്പിക്കുക. നടിയും സംവിധായികയുമായ ശ്രീപ്രിയ ആണ് ചിത്രം സംവിധാനം ചെയ്‌യുന്നത്. 22 ഫീമെയ്ല്‍ കോട്ടയത്തിന്‍റെ തെലുങ്ക് റീമേയ്ക്കായ മാലിനി 22 വിജയവാഡ സംവിധാനം ചെയ്തതും ശ്രീപ്രിയ ആയിരുന്നു.


നേരത്തെ തമിഴ് സൂപ്പര്‍സ്റ്റാര്‍ വിക്രത്തിനും ദൃശ്യം തമിഴില്‍ റീമേക്ക് ചെയ്‌യാന്‍ ആഗ്രഹമുണ്ടെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്തായാലും ജോര്‍ജുകുട്ടിയായി കമലഹാസനെത്തുന്പോള്‍ തമിഴിലും ദൃശ്യവിസ്മയം തന്നെയുണ്ടാകും എന്ന പ്രതീക്ഷിക്കാം.












ജസ്റ്റിന്‍ ബീബര്‍ ചീത്തകുട്ടിയോണോ?




താരാരാധനക്ക്‌ സ്ഥലകാല ഭേദമില്ല. ഇന്ത്യയെന്നോ ഇന്തോനേഷ്യയെന്നോ ജപ്പാനെന്നോ കനഡെയെന്നോ ഇല്ല. ഒരാള്‍ എപ്പോള്‍ താരമായി മാറുമെന്നോ ഒരാള്‍ താരമായി മാറുന്നതിന്‍റെ മാനദണ്ഡമെന്ത് എന്നോ ആര്‍ക്കും പ്രവചിക്കാനാവില്ല. തീരെ ചെറുപ്പത്തില്‍ തന്നെ ചിലര്‍ താരമാവുന്നു. ചില ബാലതാരങ്ങള്‍ മുതിര്‍ന്നാല്‍ പിന്നെ ആരും തിരിഞ്ഞു നോക്കാറുമില്ല.

ചെറുപ്പത്തില്‍ തന്നെ, താരമായി മാറിയ ഗായകനാണ്​ ജസ്റ്റിന്‍ ബീബര്‍. 2008ല്‍ ബീബറുടെ ആദ്യ ആല്‍ബം പുറത്തിറങ്ങുമ്പോള്‍ ബീബര്‍ക്ക്‌ പ്രായം 13. ട്വിറ്ററില്‍ ബീബറെ പിന്തുടരുന്നവരുടെ എണ്ണം അഞ്ചു കോടിയോളമാണ്​. അതായത്​, ജസ്റ്റിന്‍ ബീബറുടെ ട്വീറ്റുകള്‍ക്കായി ട്വിറ്റര്‍ സെര്‍വറുകളുടെ നീണ്ട നിരതന്നെ ഉപയോഗിക്കുന്നു. ട്വിറ്ററില്‍ പരസ്യം വരാന്‍ തുടങ്ങിയത്​ തന്നെ ബീബറുടെ ട്വീറ്റുകളുടെ ജനപ്രീതി കൊണ്ടാണെന്ന് ഇതു സംബന്ധിച്ച പഠനങ്ങള്‍ പറയുന്നു. ക‍ഴിഞ്ഞ വ്യാ‍ഴാ‍ഴ്ച ബീബറുടെ ജനപ്രീതിക്ക്‌ കാര്യമായ ഇടിച്ചില്‍ തട്ടി.

മദ്യപിച്ച് വാഹനമോടിക്കുകയും അയല്‍വാസിയുടെ വീടിന്​ നേരെ മുട്ടയെറിയുകയും ചെയ്​തുവെന്നാരോപിച്ച് ബീബറുടെ വീട്​ റെയ്​ഡ്​ ചെയ്​തു പോലീസ്​. വലിയ താരാരാധന നില നില നില്‍ക്കുന്ന ഇന്ത്യയില്‍ പോലും ഇത്തരമൊരു സംഭവം ഒരു രണ്ടാം പേജ്​ വാര്‍ത്തയായി ഒന്നിലധികം ദിവസം നിലനില്‍ക്കില്ലെന്നിരിക്കെ, പാശ്ചാത്യ മാധ്യമങ്ങളുടെ സെന്‍സേഷനല്‍ വാര്‍ത്തയായി ഇത്​ മാറി. ഇതോടെ, താന്‍ ഒരു ചീത്ത കുട്ടിയല്ലെന്ന് തെളിയിക്കാനുള്ള പെടാപ്പാടിലാണ്​ ബീബര്‍ ഇപ്പോള്‍.





പതിനേ‍ഴുകാരിയായ കനഡക്കാരി പാട്രീഷ്യ മാലറ്റ്​ ജസ്റ്റിന്‍ ബീബറെ ഗര്‍ഭം ധരിക്കുമ്പോള്‍ അവര്‍ വിവാഹിതയായിരുന്നില്ല. ഗര്‍ഭം അലസിപ്പിക്കാന്‍ ഒരുപാട്​ സമ്മര്‍ദ്ധമുണ്ടായതായി ബീബറുടെ അമ്മയെന്ന നിലയില്‍ പാട്രീഷ്യ എ‍ഴുതിയ പുസ്തകത്തില്‍ അവര്‍ വെളിപ്പെടുത്തി. എന്നാല്‍, മു‍ഴുവന്‍ ബന്​ധുക്കളോടും ചെറുത്ത് നിന്ന് ബീബറെ പ്രസവിച്ചത്​ അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ മുതല്‍ക്കൂട്ടായി മാറി. ചെറുപ്പത്തിലേ സംഗീതത്തില്‍ താല്‍പര്യമുണ്ടായിരുന്ന ബീബര്‍ യൂട്യൂബില്‍ തന്റെ ഗാനങ്ങള്‍ അപ്​ലോഡ്​ ചെയ്യുക പതിവായിരുന്നു. അങ്ങനെയാണ്​ ഒരു റെക്കോഡിംഗ്​ കമ്പനിയുടെ ശ്രദ്ധയില്‍ ബീബര്‍ പെടുന്നത്​. അതും പന്ത്രണ്ടാം വയസില്‍. പിന്നെ ബീബര്‍ക്ക്‌ തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. അമേരിക്കയിലെ കൗമാര താരമായി ബീബര്‍ മാറി.

ബീബര്‍ അയല്‍വാസിയുടെ വീട്ടിലേക്ക്‌ മുട്ടയെറിഞ്ഞു എന്ന പരാതിയിലാണ്​ പോലീസ്​ വീട്​ റെയ്​ഡ്​ ചെയ്​തത്​. റെയ്​ഡ്​ നടക്കുമ്പോള്‍ ഹെലികോപ്​ടറിലെത്തിയാണ്​ മാധ്യമങ്ങള്‍ ആ ദൃശ്യങ്ങള്‍ പകര്‍ത്തിയത്​. ക‍ഴിഞ്ഞ വര്‍ഷം തന്റെ ഫെരാരി കാര്‍ വേഗത്തിലോടിച്ചതിനും അയല്‍വാസിയുടെ മുഖത്ത് തുപ്പിയതിനും പോലീസിന്​ പരാതി ലഭിച്ചെങ്കിലും കേസെടുത്തിരുന്നില്ല. എന്നാല്‍ ഇക്കുറി ബീബര്‍ പെട്ടുപോയി.

ബീബറുടെ വീട്​ പരിശോധിച്ച പോലീസ്​ കൊക്കെയിന്‍ കൈവശം വെച്ചതിന്​ ബീബറുടെ സുഹൃത്തും റാപ്​ ഗായകനുമായ ലില്‍ സായെ അറസ്റ്റ് ചെയ്​തു. അമ്പതിനായിരം ഡോളര്‍ ജാമ്യത്തിലാണ്​ ഇയാള്‍ പുറത്തിറങ്ങിയത്​. ബീബര്‍ക്കെതിരെ പരാതി നല്‍കിയയാള്‍ പറഞ്ഞത്​ വീടാക്രമിച്ച് ഇരുപതിനായിരം ഡോളറിന്‍റെ നാശനഷ്ടം വരുത്തിയെന്നാണ്​. ബീബറെ അറസ്റ്റ് ചെയ്യാതിരിക്കാനാവില്ല. അറസ്​റ്റ്​ ചെയ്യുന്നത്​ അതിലും വലിയ പുലിവാല്‍.

ഒടുവില്‍ ബീബര്‍ അറസ്​റ്റിലായെന്ന് വാര്‍ത്തകള്‍ വന്നു. മുട്ടയേറ്​ സംഭവമുണ്ടായ രാത്രി, വാടകക്കെടുത്ത ഒരു ലംബോര്‍​ഗിനിയില്‍ സുഹൃത്തുമായി നടുറോഡില്‍ കാര്‍ റേസ്​ നടത്തിയെന്നുംപോലീസ്​ പറയുന്നു. ഇതിനായി രണ്ട് വണ്ടികള്‍ ഉപയോഗിച്ച് റോഡ്​ ബ്ലോക്ക്‌ ചെയ്​തെന്നും പോലീസ്​ വെളിപ്പെടുത്തി. മദ്യപിച്ച് വാഹനമോടിച്ചതിനും ലൈസന്‍സ്​ പുതുക്കാത്തതിനും കേസ്​ വേറെ. പോലീസ്​ വണ്ടി പരിശോധിച്ചപ്പോള്‍ ബീബര്‍ സഹകരിച്ചില്ലെന്നും പോലീസ്​ പറയുന്നു. ബീബര്‍ കഞ്ചാവടിച്ചിരുന്നതായും പോലീസ്​ പറയുന്നു. അമേരിക്കയില്‍ പല സംസ്ഥാനങ്ങളിലും കഞ്ചാവ്​ നിയമവിധേയമാക്കിയിട്ടുണ്ടെങ്കിലും ഫ്ലോറിഡയില്‍ ഇപ്പോ‍ഴും കഞ്ചാവുപഭോഗം ശിക്ഷാര്‍ഹമായ കുറ്റമാണ്​. 2500 ഡോളര്‍ ജാമ്യത്തില്‍ പിറ്റേന്ന് കോടതി ബീബറെയും സുഹൃത്തിനെയും വിട്ടയച്ചു. മദ്യപിച്ച് വാഹനമോടിച്ച കേസില്‍

കഞ്ചാവ്​ വില്‍പന നിയമവിധേയമാക്കി കൊളറാഡോ ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ നിയമഭേദഗതി കൊണ്ടുവന്നു ക‍ഴിഞ്ഞു. കഞ്ചാവ്​ തികച്ചും പ്രകൃതിദത്തവിഭവമായതിനാല്‍ മയക്കു മരുന്നിന്‍റെ ഗണത്തില്‍ പെടുത്തരുതെന്നാണ്​ കഞ്ചാവിന്​ വേണ്ടി വാദിക്കുന്ന മനുഷ്യാവകാശപ്രവര്‍ത്തകരുടെ വാദം. കൂടുതല്‍ അമേരിക്കന്‍ സ്റ്റേറ്റുകളിലേക്ക്‌ അവര്‍ കാമ്പയിന്‍ വ്യാപിപ്പിച്ചിട്ടുണ്ട്. അമേരിക്കയില്‍ എല്ലായിടത്തും നിയമവിധേയമായാല്‍, കാമ്പയിന്‍ ഇന്ത്യ പോലുള്ള മൂന്നാം ലോക രാജ്യങ്ങളിലേക്ക്‌ കൂടി വ്യാപിക്കുമെന്നുറപ്പാണ്​. ഒടുക്കം ഏതെങ്കിലുമൊരു കോര്‍പ്പറേറ്റ്​ സ്ഥാപനം അതിന്‍റെ പേറ്റന്‍റ് എടുക്കും. പിന്നെ കച്ചവടം പൊടിപൊടിക്കും.

പിറ്റേന്ന് ബീബര്‍ ജയില്‍ മോചിതനായി. താരാരാധന ജയിലിനു വെളിയിലും അണപൊട്ടിയൊ‍ഴുകി. എന്നാല്‍, ഓടുന്ന വണ്ടിയുടെ മുകളില്‍ കയറിയിരുന്ന് യാത്ര ചെയ്യാനൊന്നും ബീബര്‍ മുതിര്‍ന്നില്ല. ജാമ്യത്തിലിറങ്ങിയ ബീബര്‍ താമസിച്ച ഹോട്ടലിനു മുമ്പിലും പാപ്പരാസികളും ആരാധകരും കാത്തു നിന്നു. ആരാധകരില്‍ ഇന്ത്യന്‍ വംശജരുമുണ്ട്. ഇതിനിടെ ചെക്കന്‍ മുമ്പും മയക്കു മരുന്നടിച്ച് ബഹളമുണ്ടാക്കിയതായിട്ടുള്ളതായി വാര്‍ത്തകള്‍ വന്നു. ബീബര്‍ മാത്രമല്ല, സിനിമാതാരങ്ങളായ ലിന്‍ഡ്​സേ ലോഹന്‍ തുടങ്ങി നിരവധി താരങ്ങള്‍ ഇങ്ങനെ മയക്കു മരുന്നിനടിമകളായതായി വാര്‍ത്തകളുണ്ടായിരുന്നു. എന്തുകൊണ്ടാണ്​ കൗമാര താരങ്ങള്‍ ഇങ്ങനെ മയക്കു മരുന്നിനടിപ്പെടുന്നതെന്നതിനെക്കുറിച്ച് മനോരോഗവിദഗ്​ധര്‍ അഭിപ്രായങ്ങള്‍ പറഞ്ഞു.

ജസ്റ്റിന്‍ ബീബറെ താരമാക്കി മാറ്റാന്‍ അമ്മ പെട്രീഷ്യ പെട്ട പാട്​ അവര്‍ക്കേ അറിയൂ. പക്ഷേ. ബാലതാരങ്ങളെ സൃഷ്ടിക്കാന്‍ മാതാപിതാക്കള്‍ പെടുന്ന ആ പാട്​ തന്നെയാണ്​ അവരെ ബീബറെപ്പോലെ കഞ്ചാവിനും മറ്റും അടിമകളാക്കുന്നത്​. താരമാക്കാന്‍ വേണ്ടി ഏല്‍ക്കേണ്ടി വരുന്ന അമിത സമ്മര്‍ദം താങ്ങാനാവാതെ വരുമ്പോ‍ഴാണ്​ അവര്‍ മയക്കു മരുന്നിലും മറ്റും അഭയം തേടുന്നത്​. അതിലും വലിയ സമ്മര്‍ദമാണ്​ മിയാമിയിലെ ബീച്ച് ഹോട്ടലിനു മുമ്പില്‍ തമ്പടിച്ചിരിക്കുന്ന പാപ്പരാസികളും ആരാധകരും ഉണ്ടാക്കുന്നത്​. ജാമ്യത്തിലിറങ്ങിയ ശേഷം ബീബര്‍ പുറത്തിറങ്ങിയിട്ടില്ല. സമ്മര്‍ദം താങ്ങാനാവാതെ ബീബര്‍ വല്ല കടുംകയ്യും ചെയ്യല്ലേയെന്ന് പ്രാര്‍ത്ഥിക്കാം.


ഫഹദ് ഫാസില്‍ നിത്യമേനോന് പ്രപ്പോസല്‍ വച്ചു



ഫഹദ് ഫാസില്‍ നിത്യാ മേനോനോട് പ്രപ്പോസല്‍ വച്ചു, ഒരു വാച്ച് സമ്മാനമായി നല്‍കി ! നസ്‌റിയ നസീമുമായി ഫഹദ് ഫാസിലിന് വിവാഹമുറപ്പിച്ചതാണ് ഇപ്പോള്‍ സിനിമാ ലോകത്തു നിന്നുള്ള സന്തോഷ വാര്‍ത്ത. ഇതിനിടയില്‍ ഫഹദിന്റെ മറ്റൊരു താരവുമായി ചേര്‍ത്തുവച്ച് അപവാദം പ്രചരിപ്പിക്കുന്നത് തെറ്റല്ലേ എന്ന് ചോദിക്കാന്‍ വരുന്നവര്‍ ആദ്യം ഈ വാര്‍ത്ത തീര്‍ത്തും വായിക്കുക.


ഫഹദ് ഫാസില്‍ നിത്യാ മേനോനന് പ്രപ്പോസല്‍ വച്ചതും താരത്തിന് വാച്ച് സമ്മാനം നല്‍കിയതും സത്യം തന്നെ. പക്ഷെ യഥാര്‍ത്ഥ ജീവിതത്തിലല്ലെന്ന് മാത്രം. ടൈറ്റന്‍ വാച്ച് പരസ്ത്തിലെ ചില രംഗങ്ങളാണ് ഇത്തരത്തില്‍ പര്യവസാനിച്ചത്.

ഫഹദ് ഫാസിലും നിത്യ മേനോനും സുഹൃത്തുക്കള്‍ക്കൊപ്പം ഒരു പിക്‌നിക് ആഘോഷിച്ചുകൊണ്ടിരിക്കുകയാണ്. പാചകം ചെയ്തും സംസാരിച്ചും ചിരിച്ചും കളിച്ചും എല്ലാവരും ആഘോഷിക്കുന്നതിനിടെ ഫഹദ് നിത്യയുടെ അടുത്ത് വന്ന് എനിക്ക് തന്നോട് ഒരു കാര്യം പറയാനുണ്ടെന്ന് പറയുന്നു. പറയുന്നത് നല്ലതാണോ ചീത്തയാണോ എന്ന നിത്യയുടെ ചോദ്യത്തിന് നല്ലതാണെന്ന് ഫഹദ് മറുപടി നല്‍കുന്നു.


ഫഹദ് കാര്യം പറയാന്‍ ഭാവിയ്ക്കുമ്പോഴേക്കും കൂട്ടുകാര്‍ നിത്യയെ വിളിച്ചുകൊണ്ടുപോകുന്നു. ഭക്ഷണത്തിന്റെ സമയം എല്ലാവരും ഒന്നിച്ചിരിക്കുമ്പോള്‍ ഫഹദ് നിത്യയ്ക്കരികില്‍ വന്നിരിക്കുന്നു. സ്വകാര്യമായി നേരത്തെ പറഞ്ഞതിന്റെ ബാക്കി നിത്യ തിരക്കി. എന്നെ വിവാഹം കഴിക്കാമോ എന്നായിരുന്നു ഫഹദിന്റെ ചോദ്യം. തുടര്‍ന്ന് വാച്ച് സമ്മാനമായി നല്‍കുന്നു. ഇങ്ങനെയാണ് പുതിയ പരസ്യം.


എന്തായലും സംഭവം കേട്ട് നസ്‌റിയയും ആരാധകരും ഞെട്ടിയില്ലെന്ന് വിശ്വസിക്കുന്നു. ഇപ്പോള്‍ അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് മൂവരും. നിത്യയെയും ഫഹദിനെയും നസ്‌റിയെയും കൂടാതെ ദുല്‍ഖര്‍ സല്‍മാനും നിവിന്‍ പോളിയും ഇഷ തല്‍വാറും ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

മഞ്ജുവിനെ ഒഴിവാക്കിയതിന് പിന്നില്‍




കാല്‍ നൂറ്റാണ്ട് പിന്നിട്ട സിനിമാ ജീവിതത്തിനുടമയാണു രഞ്ജിത്ത്. അദ്ദേഹത്തിന്‍റെ ചില സിനിമകള്‍ തിയറ്ററില്‍ വിജയിച്ചു ചിലതു പരാജയപ്പെട്ടു-പക്ഷേ വ്യത്യസ്തത ആഗ്രഹിക്കുന്നസംവിധായകനും ധീരമായി അഭിപ്രായം പറയുന്ന കലാകാരനുമായി രഞ്ജിത്ത് വിലയിരുത്തപ്പെടുന്നു.

പക്ഷേ, അടുത്തകാലത്ത് അദ്ദേഹത്തിന്‍റെ പേര് സിനിമ ഉപശാലകളില്‍ പിറുപിറുക്കപ്പെട്ടത് ഇതിന്‍റെ പേരിലല്ല. അതിന്‍റെ തുടക്കം ഇങ്ങനെ: 14 വര്‍ഷത്തിനു ശേഷം മഞ്ജു വാരിയര്‍ അഭിനയിക്കുന്ന സിനിമ രഞ്ജിത്ത് സംവിധാനം ചെയ്‌യുന്നു എന്ന വാര്‍ത്ത വരുന്നു. പിന്നെ കേട്ടു, മഞ്ജുവിനെ ആ ചിത്രത്തില്‍ നിന്നും നീക്കി എന്ന്. പിന്നെ വാര്‍ത്ത പരന്നത്, ആ പ്രോജക്ട് തന്നെ ഇല്ലാതായി എന്നാണ്. മഞ്ജുവിന്‍റെ രണ്ടാംവരവില്‍ അസഹിഷ്ണുതയുള്ള ആരുടെയൊക്കയോ താത്പര്യങ്ങള്‍ സംരക്ഷിക്കാനാണു രഞ്ജിത്ത് ഇതു ചെയ്തത് എന്ന വിലയിരുത്തല്‍ പ്രചരിക്കപ്പെട്ടു.


• മോഹന്‍ലാല്‍ നായകനായ താങ്കളുടെ ചിത്രത്തില്‍ മഞ്ജു കടന്നു വരുന്നത് എങ്ങനെയാണ്? വീണ്ടും അഭിനയ രംഗത്തേക്കു വരാന്‍ മഞ്ജു തീരുമാനിച്ചപ്പോള്‍ എന്നെ വിളിച്ചിരുന്നു. എന്‍റെ പടത്തില്‍ അഭിനയിച്ചു തുടങ്ങണം എന്ന് ആഗ്രഹം പറഞ്ഞു. എന്നാല്‍ ഞാനടക്കമുള്ള ആളുകളെനോക്കണ്ട, കഥയും തിരക്കഥയും നോക്കി പടങ്ങള്‍ തിരഞ്ഞെടുത്താല്‍ മതി എന്നാണു ഞാന്‍ പറഞ്ഞത്. ‘സ്പിരിറ്റ് കഴിഞ്ഞപ്പോള്‍ ഒരു മോഹന്‍ലാല്‍പടം പ്ളാന്‍ ചെയ്തിരുന്നു. ദന്പതികളുടെ കഥയാണ്. അതില്‍ മഞ്ജുവിനെ കാസ്റ്റ് ചെയ്താലോ എന്ന് ആന്‍റണി പെരുന്പാവൂരിനോടു ചോദിച്ചു. അവര്‍ക്കെല്ലാം വലിയ സന്തോഷമായി. അങ്ങനെയാണു മഞ്ജു ആ പടത്തിലെ നായികയാകുന്നത്.


• പിന്നെ മഞ്ജു എങ്ങനെ ഒഴിവാക്കപ്പെട്ടു? ആ സിനിമയില്‍ മൂന്നാമതൊരു കഥാപാത്രമുണ്ടായിരുന്നു. പൃഥ്വിരാജിനെയാണ് ഉദ്ദേശിച്ചത്. കഥ പറഞ്ഞപ്പോള്‍, ക്ലൈമാക്സിന്അപ്പോള്‍ ഇറങ്ങാന്‍ പോകുന്ന ‘തിരയുമായിചെറിയ സാമ്യം ഉണ്ടെന്ന സംശയം പൃഥ്വിരാജ് പറഞ്ഞു. ‘തിരയുടെ സംവിധായകന്‍ വിനീത് ശ്രീനിവാസനെ വിളിച്ചു സംസാരിച്ചപ്പോള്‍അതു ശരിയാണെന്നു മനസ്സിലായി. അങ്ങനെ ആ സിനിമ വേണ്ടെന്നു വച്ചു

• പുതിയൊരു സിനിമയ്ക്കു ശ്രമിച്ചിലേ്ല? മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, പൃഥ്വിരാജ്എന്നിവര്‍ ലഭ്യമാണ്. അപ്പോള്‍ അവരെ വച്ചുപുതിയ പ്രോജക്ട് ആലോചിക്കുമലേ്ലാ? ഞാനുംആലോചിച്ചു. എല്ലാവരെയും അക്കോമഡേറ്റ് ചെയ്‌യുക-വലിയ സമ്മര്‍ദ്ദമായിരുന്നു അത്. താങ്ങാന്‍ ബുദ്ധിമുട്ടായപ്പോള്‍ ഞാന്‍ പൃഥ്വിരാജിനെ വിളിച്ചു പറഞ്ഞു: ‘രാജു നീ ഒൗട്ട്- ഞാന്‍ എപ്പോള്‍ വിളിച്ചാലും അഭിനയിക്കാന്‍ വരുന്ന നടനാണ് അവന്‍. പിന്നീടും സമ്മര്‍ദ്ദം കുറഞ്ഞില്ല-അപ്പോള്‍ മഞ്ജുവിനെ വിളിച്ചു പറഞ്ഞു. പിന്നെ മോഹന്‍ലാലിനെ മാത്രം വച്ച് ആലോചന തുടങ്ങി. അതും ശരിയായില്ല. താരങ്ങളെ വച്ച് സിനിമ ആലോചിക്കുന്നത് എന്‍റെ രീതിയല്ല. അതാണു കാരണം.

• മഞ്ജുവിനെ ഒഴിവാക്കാന്‍ ബാഹ്യ സമ്മര്‍ദ്ദം ഉണ്ടായിയിരുന്നു എന്നാണലേ്ലാ കേള്‍ക്കുന്നത്? വെറും ഗോസിപ്പാണത്.

• ദിലീപ് ഒരിക്കലും ആ സിനിമയെക്കുറിച്ച് അന്വേഷിച്ചിലേ്ല? വളരെ മുന്‍പ് എന്നോടു ചോദിച്ചു, മഞ്ജു ആ സിനിമയില്‍ അഭിനിയിക്കുമെന്നു കേള്‍ക്കുന്നലേ്ലാ എന്ന്. അപ്പോള്‍ അന്തിമമായി തീരുമാനമായില്ലായിയിരുന്നു. അക്കാര്യം പറഞ്ഞു. മാത്രമല്ല.ഈ ഒരൊറ്റ പടം നോ ക്കിയല്ല ഇരിക്കേണ്ടത്. നായികാ പ്രാധാന്യമുള്ള സിനിമ വന്നാല്‍ അഭിനയിക്കുകയാണുവേണ്ടതെന്നും പറഞ്ഞു

•‘കടല്‍കടന്നൊരു മാത്തുക്കുട്ടിതിയറ്ററില്‍ പരാജയപ്പെട്ടത് എന്തു കൊണ്ടാണ്? പരാജയപ്പെട്ടു. പക്ഷേ അതൊരു മോശംസിനിമയല്ല. നാളെ അത് അംഗീകരിക്കപ്പെടും
• പുതിയ സിനിമ- ക്യാമറാമാന്‍ വേണു സംവിധാനം ചെയ്‌യുന്ന സിനിമയുടെ നിര്‍മാതാവാണ് ഞാനിപ്പോള്‍.

ദൃശ്യത്തിന് ഫിലിം ക്രിട്ടിക്സ് അവാര്‍ഡ്





ഫിലിം ക്രിട്ടിക്സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ദൃശ്യം (മികച്ച ചിത്രം), ജിത്തു ജോസഫ് (സംവിധായകന്‍ _ ദൃശ്യം), മോഹന്‍ലാല്‍ (നടന്‍ _ ദൃശ്യം),ഇംഗ്ളീഷ്, നടന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ രമ്യ നന്പീശന്‍ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു.


മറ്റ് അവാര്‍ഡുകള്‍: മുകേഷ് (രണ്ടാമത്തെ നടന്‍ , ചിത്രം-ഇംഗ്ലീഷ്),മല്ലിക (രണ്ടാമത്തെ നടി ,ചിത്രം-കഥവീട്), ഫിലിപ്സ് ആന്‍ഡ് മങ്കിപെന്‍ (ബാലചിത്രം), സനൂപ് സന്തോഷ് (ബാലതാരം), പി. അനന്തപദ്മനാഭന്‍ (തിരക്കഥ), പ്രഭാവര്‍മ, ഡോ. മധു വാസുദേവന്‍ (ഗാനരചന), രതീഷ് വേഗ (സംഗീതം),നജീം അര്‍ഷാദ് (ഗായകന്‍),ജ്യോല്‍സന (ഗായിക), ഉദയന്‍ അന്പാടി (ഛായാഗ്രാഹകന്‍), ആമേന്‍ (ജനപ്രിയ സിനിമ). സമഗ്ര സംഭാവനയ്ക്കുള്ള ചലച്ചിത്രരത്നംപുരസ്കാരം കെ.ആര്‍. വിജയയ്ക്കു നല്‍കും.



നടന്‍മാരായ ടി.ജി. രവി, മാള അരവിന്ദന്‍, സംഗീത സംവിധായകന്‍ എ.ജെ. ജോസഫ് എന്നിവര്‍ക്കു ചലച്ചിത്ര പ്രതിഭാ പുരസ്കാരവും നല്‍കുമെന്നു ഫിലിം ക്രിട്ടിക്സ് അസോസിയേഷന്‍ പ്രസിഡന്‍റ് തേക്കിന്‍കാട് ജോസഫ്, അറ്റ്ലസ് ഗ്രൂപ്പ് ചെയര്‍മാന്‍ എം.എം. രാമചന്ദ്രന്‍ എന്നിവര്‍ അറിയിച്ചു. ഏപ്രില്‍ മാസത്തില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും.










ലാല്‍-ശ്രീനി-അന്തിക്കാട് ടീം വീണ്ടും




ലാല്‍-ശ്രീനി-അന്തിക്കാട് ടീം വീണ്ടും


മോഹന്‍ലാല്‍, ശ്രീനിവാസന്‍, സത്യന്‍ അന്തിക്കാട് എന്നീ മൂന്ന് പേരുകള്‍ ഒന്നിച്ചുകേള്‍ക്കുന്നതുതന്നെ മലയാളിപ്രേക്ഷകര്‍ക്ക് വലിയ സന്തോഷമുള്ള കാര്യമാണ്. ബന്ധങ്ങളുടെ തീവ്രതയും മണ്ണിന്റെ മണവും സാധാരണക്കാരന്റെ പ്രശ്‌നങ്ങളുമുള്‍പ്പെടുത്തിയ എത്രയോ ചിത്രങ്ങള്‍ ഈ കൂട്ടുകെട്ടില്‍ പിറന്നിട്ടുണ്ട്. ഇപ്പോഴിതാ ഈ ടീം വീണ്ടുമെത്തുകയാണ്. ഒരു ഇന്ത്യന്‍ പ്രണയകഥയെന്ന വിജയ ചിത്രത്തിന് ശേഷം സത്യന്‍ അന്തിക്കാട് തന്റെ മുന്‍കാല സൂപ്പര്‍ഹിറ്റ് കൂട്ടുകെട്ടുമായി വീണ്ടുമെത്തുകയാണ്. കാര്യങ്ങളെല്ലാം താന്‍ പ്രതീക്ഷിക്കുന്നതുപോലെ വന്നുചേരുകയാണെങ്കില്‍ അടുത്ത വര്‍ഷം ലാലും ശ്രീനിയുമായി ചേര്‍ന്നൊരു ചിത്രം ഒരുക്കുമെന്നാണ് സത്യന്‍ അന്തിക്കാട് പറയുന്നത്.

ശ്രീനിവാസന്റെ തിരക്കഥയില്‍ മോഹന്‍ലാല്‍ നായകനാകുന്ന ചിത്രമായിരിക്കുമിത്. കേരളത്തിലെ നിലവിലുള്ള രാഷ്ട്രീയ സാഹചര്യം പശ്ചാത്തലമാക്കിയുള്ള ചിത്രമായിരിക്കുമേ്രത ഇത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരായിരിക്കും ചിത്രം നിര്‍മ്മിക്കുകയെന്നും അന്തിക്കാട് പറയുന്നു.


ശ്രീനിവാസന്റെ തിരക്കഥയിലാണ് സത്യന്‍ അന്തിക്കാട് ഏറ്റവും ഹിറ്റ് ചിത്രങ്ങളെല്ലാം ഒരുക്കിയത്. 2002ല്‍ ജയറാം നായകനായ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തിനുവേണ്ടിയായിരുന്നു ഇവര്‍ ഇരുവരും ഏറ്റവും ഒടുവില്‍ ഒന്നിച്ചത്. ടിപി ബാലഗോപാലന്‍. എംഎ, നാടോക്കിറ്റ്, ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ്, പട്ടണപ്രവേശം, വരവേല്‍പ്പ് തുടങ്ങി ഒട്ടേറെ ഹിറ്റു ചിത്രങ്ങള്‍ ലാല്‍-ശ്രീനി-അന്തിക്കാട് കൂട്ടുകെട്ടില്‍ ഒരുങ്ങിയിട്ടുണ്ട്.












Wednesday, January 29, 2014

sreeshanth starting cricket acdamy




ഭോപ്പാല്‍: തന്റെ ജീവിതത്തിലെ മോശം കാലം മാറി എത്രയും വേഗം നല്ലകാലം വരുമെന്ന പ്രതീക്ഷയിലാണ് മലയാളി ഫാസ്റ്റ് ബൗളര്‍ ശ്രീശാന്ത്. കോഴക്കേസ് അടക്കമുള്ള ഒന്നിനെക്കുറിച്ചും ചിന്തിക്കാതെ സ്വസ്ഥമായ വിവാഹജീവിതം നയിക്കുകയാണ് ഇപ്പോള്‍ ശ്രീ. എല്ലാവരുടെ ജീവിതത്തിലും മോശം കാലം ഉണ്ടാകും. എന്റെ ജീവിതത്തിലും ഉണ്ടായിരുന്നു അങ്ങനെ ഒരു കാലം. എല്ലാം ഉടന്‍ ശരിയാകും എന്നാണ് പ്രതീക്ഷ.


ഭാര്യ ഭുവനേശ്വരിയുടെ മാതാപിതാക്കളുടെ വിവാഹ വാര്‍ഷികം ആഘോഷിക്കാനായി ഭോപ്പാലില്‍ എത്തിയതായിരുന്നു ശ്രീശാന്ത്. ആദ്യമൊന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ശ്രീശാന്ത് കൂട്ടാക്കിയില്ല. പിന്നീട് ചില ചോദ്യങ്ങളോട് മാത്രം ശ്രീശാന്ത് പ്രതികരിച്ചു. ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ല, എല്ലാവര്‍ക്കും ജീവിതത്തില്‍ മോശം സമയം ഉണ്ടാകും.

ഒരു ക്രിക്കറ്റ് അക്കാദമി തുടങ്ങാന്‍ പദ്ധതിയിടുന്നതായി ശ്രീശാന്ത് പറഞ്ഞു. എന്നാല്‍ ഇത് എവിടെയായിരിക്കണം എന്നതിനെക്കുറിച്ച് കാര്യങ്ങള്‍ തീരുമാനിച്ചിട്ടില്ല. ഭാര്യവീട്ടുകാര്‍ സെറ്റിലായിരിക്കുന്നത് ഭോപ്പാലില്‍ ആയതിനാല്‍ ഒരുപക്ഷേ ശ്രീയുടെ അക്കാദമിയും ഇവിടെയായിരിക്കാന്‍ സാധ്യതയുണ്ട്. ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരിയും താരത്തിനൊപ്പം ഉണ്ടായിരുന്നു.


കോഴക്കേസിനെക്കുറിച്ചോ അതിന്റെ ഭാവിയെക്കുറിച്ചോ ഇപ്പോള്‍ ചിന്തിക്കുന്നില്ല എന്നും വിവാഹജീവിതത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ജീവിക്കുകയാണ് ഇപ്പോഴെന്നും ശ്രീശാന്ത് പറഞ്ഞു. ഐ പി എല്ലില്‍ കോഴ വാങ്ങി ഒത്തുകളിച്ചു എന്ന ആരോപണത്തെ തുടര്‍ന്ന് ബി സി സി ഐ ശ്രീശാന്തിനെ ആജീവനാന്തം വിലക്കിയിരുന്നു.









ജയറാമിന്‍റെ കമ്മിറ്റിയില്‍ ഇഷാ തല്‍വാര്‍




ജയറാമിനെ നായകനാക്കി അക്കു അക്ബര്‍ സംവിധാനം ചെയ്‌യുന്ന ഉല്‍സാഹകമ്മിറ്റിയില്‍ ഇഷാ തല്‍വാര്‍ നായികയാകുന്നു. മമ്മൂട്ടി നായകനായെത്തുന്ന ബാല്യകാലസഖിയ്ക്കു ശേഷം ഇഷ നായികയാകുന്ന ചിത്രം കൂടിയാണിത്.


അരുണ്‍ ഘോഷിന്‍റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്നത് ഷൈജു അന്തിക്കാട് ആണ്. സംഗീതം ബിജിപാല്‍.


ഷീല, കലാഭവന്‍ ഷാജോണ്‍, ബാബുരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. മനസ്സിനക്കരെ എന്ന ചിത്രത്തിന് ശേഷം ഷീലയും ജയറാമും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട്. വെറുതെ ഒരു ഭാര്യ, ഭാര്യ അത്ര പോര എന്നീ ചിത്രങ്ങള്‍ക്കു ശേഷം അക്കു അക്ബറും ജയറാമും വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണ് ഉല്‍സാഹ കമ്മിറ്റി.








Tuesday, January 28, 2014

ദിലീപും പൃഥ്വിയും കാവ്യയും ജിത്തുവിനൊപ്പമുണ്ട്




മെമ്മറീസും ദൃശ്യവും മികച്ച ചിത്രമെന്ന് പേരെടുത്തതോടെ ജിത്തു ജോസഫും മലയാളത്തിന്റെ മുന്‍നിര സംവിധായകരുടെ പട്ടികയില്‍ ഇടം നേടി. ജിത്തുവിന്റെ അടുത്ത ചിത്രത്തിന് വേണ്ടി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. അതേസമയം ജിത്തുവിന്റെ പുതിയ ചിത്രത്തിലെ അഭിനേതാക്കളെ കുറിച്ച് പലതരത്തിലുള്ള വാര്‍ത്തകളും പ്രചരിക്കുന്നു. അതൊരു തരത്തിലുള്ള ആശയക്കുഴപ്പവും.


2014ല്‍ ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഒരു നായകന്‍ പൃഥ്വിയാണെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. പിന്നെ കേട്ടു മമ്മൂട്ടിയാണ് അടുത്ത ചിത്രത്തിലെ നായകന്‍. ഇവര്‍ രണ്ടു പേരുമല്ല ദിലീപാണെന്ന് പിന്നെ കേട്ടു. ഇതൊന്നുമല്ല നായകന്മാരില്ല, ഒരു സ്ത്രീ കേന്ദ്രീകൃത സിനിമ കാവ്യാമധവനെ നായികയായിക്കി ജിത്തു ജോസഫ് സംവിധാനം ചെയ്യുന്നു എന്നാണ് ഒടുവില്‍ കേട്ടത്.- ഇതോടെ ആകെ കണ്‍ഫ്യൂഷന്‍.


എന്നാല്‍ ഇനി കണ്‍ഫ്യൂഷന്‍ വേണ്ട. ജിത്തു ജോസഫ് ദിലീപിനെ നായകനാക്കിയാണ് അടുത്ത ചിത്രമെന്നത് ശരിയാണ്. മൈ ബോസിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രത്തിന് പേരിട്ടിട്ടില്ല. ദിലീപ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായാല്‍ ജിത്തു ജോസഫ് ചിത്രത്തിലേക്ക് കടക്കുമെന്നാണ് കേള്‍ക്കുന്നത്- സംവിധായകന്‍ ജിത്തു ജോസഫ് തന്നെയാണ് ഇക്കാര്യം വിശദീകരിച്ചതും.


അതുകഴിഞ്ഞാലാണ് പൃഥ്വിരാജുമായി കൈകോര്‍ക്കുന്നത്. മെമ്മറീസ് എന്ന തകര്‍പ്പന്‍ ഹിറ്റിന് ശേഷം ജിത്തുവും പൃഥ്വിയും വീണ്ടും ഒന്നിക്കുമ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷ കൂടുകയാണ്. കാവ്യാമധാവനെ കേന്ദ്രകഥാപാത്രമാക്കി ഒരു ചിത്രം ഒരുക്കുന്നു എന്ന വാര്‍ത്തയും സംവിധായകന്‍ അംഗീകരിക്കുന്നു. കര്‍ട്ടന്‍ ഫിലീംസിന്റെ ബാനറില്‍ ഒരുക്കുന്ന ചിത്രം പൂര്‍ണമായും ഒരു സ്ത്രീകേന്ദ്രീകൃതമായിരിക്കുമെന്നും ജിത്തു വ്യക്തമാക്കി. അങ്ങനെ ജിത്തുവിന് 2014ല്‍ മൂന്ന് ചിത്രം. എല്ലാം ക്ലിയര്‍!.







ജയറാമിന് വിഎസിന്റെ അഭിനന്ദനങ്ങള്‍




നടന്‍ ജയറാമിന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ അഭിനന്ദനങ്ങള്‍. ഇത് കേട്ടും ആരും കരുതേണ്ട ജയറാം ഇടത്തോട്ട് തിരിയുകയാണെന്ന്‌. സംഭവം ജയറാമിന്റെ പുതിയ ചിത്രം കണ്ടിട്ടാണ് വിഎസ് അദ്ദേഹത്തെ ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചത്.


തിരുവനന്തപുരം പത്മനാഭ സ്വാമി തിയേറ്ററില്‍ വച്ച് ചിത്രത്തിന്റെ പ്രിവ്യു കണ്ടതിന് ശേഷമാണ് വിഎസ് ജയറാമിനെ വിളിച്ചത്. ചിത്രം വളരെ നന്നായെന്നും ആ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഏറ്റവും അനുയോജ്യന്‍ ജയറാം തന്നെയാണെന്ന് വിഎസ് പറഞ്ഞെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം ജയറാം തന്റെ ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെയും അറിയിച്ചിട്ടുണ്ട്.


ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഒരു ചെണ്ടക്കാരന്റെ വേഷത്തിലാണ് ജയറാം എത്തുന്നത്. ചെണ്ട കലാകാരനായ ഉണ്ണികൃഷ്ണ മാരാരും മോഹിനിയാട്ടം നര്‍ത്തകി നളിനിയും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് സ്വപാനം. ഉള്ളില്‍ മുളയ്ക്കുന്ന അസൂയ കലാകാരനെ ഒന്നുമല്ലാതാക്കുന്നതാണ് സ്വപാനത്തിന്റെ ഇതിവൃത്തം.


പ്രമുഖ ഒഡീസി നര്‍ത്തകി കാദംബരിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. വിനീത്, സിദ്ദിഖ്, ലക്ഷ്മി ഗോപാലസ്വാമി എന്നിവരും ചിത്രത്തില്‍ പ്രധാനവേഷങ്ങള്‍ ചെയ്യുന്നുണ്ട്. ചിത്രത്തില്‍ ജയറാം പ്രതിഫലം വാങ്ങാതെയാണ് അഭിനയിച്ചതത്രെ.
















നസ്രിയയ്‌ക്കെതിരെ കളിയ്ക്കുന്നതാരാണ്?




കഴിഞ്ഞ ദിവസം പരന്ന ചില വാര്‍ത്തകള്‍ കണ്ട് നസ്രിയ നസീമിന്റെ ആരാധകരെല്ലാം ആകെ ടെന്‍ഷനായിപ്പോയിട്ടുണ്ടാകണം. വാട്‌സ്ആപ്പിലും ഫേസ്ബുക്കിലും മറ്റുമായി നസ്രിയയ്ക്ക് എന്തോ അപായം സംഭവിച്ചുവെന്ന തരത്തിലാണ് വാര്‍ത്തകള്‍ വന്നത്. ഇന്ത്യാവിഷന്‍ ചാനലിന്റെ ഗ്രാഫിക് കാര്‍ഡും ലോഗോയും മറ്റുമായിട്ടാണ് ഈ വാര്‍ത്ത പരന്നത്. അതുകൊണ്ടുതന്നെ സത്യമായിരിക്കുമെന്ന് കരുതി കേട്ടവര്‍ കേട്ടവര്‍ അങ്കലാപ്പിലാവുകയും ചെയ്തു.


എന്തായാലും വാര്‍ത്ത പരന്ന് അധികനേരം കഴിയുന്നതിന് മുമ്പേ ഇന്ത്യാവിഷന്‍ അധികൃതര്‍ തങ്ങളറിഞ്ഞുകൊണ്ടല്ല ഇത്തരത്തിലൊരു വാര്‍ത്ത പരക്കുന്നതെന്നും വാര്‍ത്തയില്‍ പറയുന്ന കാര്യം തെറ്റാണെന്നും വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തി. ശരിയ്ക്കും പറഞ്ഞാല്‍ നസ്രിയ ആരാധകര്‍ക്കെല്ലാം ശ്വാസം നേരേവീണത് അതിന് ശേഷമാണ്.


ആരാണ് ഇത്തരമൊരു വാര്‍ത്ത പ്രചരിപ്പിച്ചതിന് പിന്നിലെന്നുള്ള കാര്യത്തില്‍ ഇതുവരെ വ്യക്തതയൊന്നുമില്ല. സിനിമയില്‍ നസ്രിയയുടെ വെച്ചടിയുള്ള പുരോഗതിയിലും ഫഹദിനെ വിവാഹംകഴിയ്ക്കാന്‍ പോകുന്നതിലുമെല്ലാം അസൂയ പൂണ്ട ആരോ ആണ് ഇത്തരം വാര്‍ത്തകള്‍ താരത്തിനെതിരെ പടച്ചുവിടുന്നതെന്നാണ് ആരാധകര്‍ പറയുന്നത്.













അഞ്ചു മജീദും ഒരു മമ്മൂട്ടിയും balyakalasakhi malayalam movie





മമ്മൂട്ടിയുടെ മജീദിന് അഞ്ചു ഭാവങ്ങള്‍. മജീദിന്‍റെ വിവിധ പ്രായത്തിലുള്ള ഉമ്മയായി മീന. സീമാ ബിശ്വാസിന്‍റെ ഹിജഡ. കൊല്‍ക്കൊത്തയിലെത്തുന്ന മജീദിനു വഴികാട്ടിയാവുന്ന അല്‍ അമീന്‍ സാഹിബായി ശശികുമാര്‍. വൈക്കം മുഹമ്മദ് ബഷീറിന്‍റെ ബാല്യകാലസഖി സിനിമയായി തിയറ്ററിലെത്തുന്പോള്‍ പ്രമോദ് പയ്‌യന്നൂരിന്‍റെ കലാജീവിതം പുതിയ വഴിത്തിരിവിലെത്തുകയാണ്. വൈക്കത്തിന്‍റെ നാട്ടുഭാഷ പോലും പഠിചെ്ചടുത്തു കാച്ചിക്കുറുക്കി തയാറാക്കിയ അഭ്രകാവ്യം പാട്ടിന്‍റെ വരികള്‍ കൊണ്ടും ഈണം കൊണ്ടും പറയുന്നതു വലിയൊരു ചരിത്രമാണ്.
വീണ്ടെടുപ്പ് 
പാട്ടിന്‍റെ ലാളിത്യം കെ.രാഘവന്‍റെ ശ്രുതിപ്പെട്ടിയില്‍ നിന്നടര്‍ന്നു പോയില്ലെന്നറിയാന്‍ ബാല്യകാലസഖിയിലെ രണ്ടു പാട്ടുകള്‍ മതി. ‘താമരപ്പൂങ്കാവനത്തില്‍ താമസിക്കുന്നോളേ എന്ന വാമൊഴിപ്പാട്ടിന് യേശുദാസിന്‍റെ ശബ്ദം ചേര്‍ന്നു നില്‍ക്കുന്നു. താമരപ്പൂങ്കാവനത്തിനു കെ.ടി.മുഹമ്മദ് എഴുതിയ തുടര്‍വരികള്‍ അങ്ങനെ സിനിമയില്‍ പാട്ടായി മാറി. ‘കാലം പറക്ക്ണ, മാരി പിറക്ക്ണ, രാവു തണുക്ക്ണ നേരം... എന്ന പ്രമോദ് പയ്‌യന്നൂരിന്‍റെ വരികള്‍ വി.ടി.മുരളിയെ കൊണ്ടാണു കെ. രാഘവന്‍ പാടിച്ചത്.


ഷഹബാസ് അമന്‍ ഈണം നല്‍കിയ മൂന്നുപാട്ടിനുമുണ്ട് പഴമയുടെ പ്രൗഢി. പി. ഭാസ്കരന്‍റെ ‘എന്‍റെ തൂലികഎന്ന കവിതയും കാവാലത്തിന്‍റെ വരികളും ശ്രീകുമാരന്‍ തന്പിയുടെ പ്രണയഗാനവും ഷഹബാസിന്‍റെ ഈണത്തിനിണങ്ങുന്നതായി. പാട്ടില്‍ ഉര്‍ദുകവി സെയ്ക്കിന്‍റെ സാമിപ്യവും ബാവുല്‍ സംഗീത താളവും ഇഴചേര്‍ന്നു നില്‍ക്കുന്നു. ഉര്‍ദു കവിതകള്‍ ഏറ്റുപാടുന്നതു ഗസല്‍ ഗായകന്‍ ഉസ്താദ് ഫയാസ് ഖാന്‍. ഒഎന്‍വിയുടെ കവിത ‘വാഗ്ദത്ത ഭൂമിയിലെ വരികള്‍ ബംഗാളിയിലേക്കു സുനില്‍ ഞാളിയത്ത് മൊഴിമാറ്റിയപ്പോള്‍ രബീന്ദ്രസംഗീതത്തിന്‍റെ ഈണത്തില്‍ ചിട്ടപ്പെടുത്തിയതു വേണു കൊല്‍ക്കൊത്തയാണ്. പാടിയതു രാഘവ് ചാറ്റര്‍ജിയും. വൈക്കം മുഹമ്മദ് ബഷീര്‍ ഉപയോഗിച്ച വാക്കുകള്‍ കോര്‍ത്തൊരുക്കിയ കാവാലത്തിന്‍റെ വരികള്‍ ‘ബാല്യകാലസഖിയെ ഒരുപാട്ടടുപ്പം കൊണ്ടു വിസ്മയിപ്പിക്കുമെന്നുറപ്പ്.


• അഞ്ചു മജീദും മമ്മൂട്ടിയും

കേരളത്തിലെ മജീദും കൊല്‍ക്കൊത്തയിലെ മജീദും. കാലം വരുത്തിയ മാറ്റത്തിനൊപ്പം മജീദും സിനിമയും സ്വാഭാവികമായി വളരുന്നു. മമ്മൂട്ടിയുടെ പ്രായവും പ്രണയവുമെല്ലാം ഇഴചേര്‍ന്നു നില്‍ക്കുന്നു. ‘ എന്‍റെ പ്രായത്തിനിണങ്ങിയ പ്രണയം ചേര്‍ത്തെഴുതാന്‍ സംവിധായകനു കഴിഞ്ഞിരിക്കുന്നു. പച്ചയായ നടനും കഥാപാത്രവുമാണിവിടെ. ബഷീറിന്‍റെ ആത്മസ്പര്‍ശമുള്ള സംഭവങ്ങളിലേക്കു കൂടി കഥ വളരുന്നതിനാല്‍ സിനിമ പുതുമ നല്‍കും, മമ്മൂട്ടി പറഞ്ഞു.


• നന്ദി, നാടകത്തോടും

മലയാള മനോരമയ്ക്കായി മമ്മൂട്ടി അഭിനയിച്ച ‘ഭീമം ദൃശ്യവിഷ്കാരത്തിന്‍റെ റിഹേഴ്സല്‍ ക്യാംപില്‍ വച്ചാണു ബാല്യകാലസഖിയെ കുറിച്ചുള്ള ചിന്തയുടെ പിറവി. പ്രമോദ് പയ്‌യന്നൂര്‍ രംഗഭാഷ ചമച്ച ‘ഭീമം മമ്മൂട്ടിയിലെ നാടക നടനിലേക്കുള്ള കാലത്തിന്‍റെ ചാഞ്ഞിറക്കമായിരുന്നു. അന്നു തുടങ്ങിയതാണു പ്രമോദിന്‍റെ പഠനയാത്രകള്‍. ബഷീറിന്‍റെ ആദ്യകഥ ‘തങ്കം ഷോര്‍ട്ട് ഫിലിമാക്കി. കെപിഎസി ലളിതയെയും എം.ആര്‍.ഗോപകുമാറിനെയും നാല്‍പതോളം അഭിനേതാക്കളെയും അണിനിരത്തി ‘മതിലുകള്‍ കേരളത്തിലെന്പാടും നാടകാനുഭവമാക്കി. ബഷീറിന്‍റെ ഒാര്‍മകള്‍ പെയ്ത മനോരമ ന്യൂസിലെ ‘അന്നൊരിക്കല്‍ മറ്റൊരു നിമിത്തമായി.


ഒടുവില്‍ ബാല്യകാലസഖിക്ക് സിനിമാരൂപം കൈവരുന്പോള്‍ കേരളത്തിലെ മുപ്പത്തിയഞ്ചോളം നാടകകലാകാരന്‍മാരെ താരങ്ങളാക്കി നാടകകാലത്തോടു നന്ദികാട്ടി. ആനവാരി രാമന്‍ നായരും പൊന്‍കുരിശു തോമയും ഒറ്റക്കണ്ണന്‍ പോക്കറും എട്ടുകാലി മമ്മൂഞ്ഞും മണ്ടന്‍ മുസ്തഫയുമെല്ലാം നാടകങ്ങളില്‍ നിന്നു സ്ക്രീനിലേക്കു നടന്നുവന്നവരാണ്. ഇഷാ തല്‍വാര്‍, തനുശ്രീ ഘോഷ്, സുനില്‍ സുഖദ, ഷൈന്‍ തുടങ്ങിയ താരനിര. ഹരി നായരുടെ ക്യാമറ. എഡിറ്റിങ് മനോജ് കണ്ണോത്ത്. ചമയം രഞ്ജിത് അന്പാടി. എം.ബി.മുഹസിനും സജീബ് ഹാഷിമും ചേര്‍ന്നു നിര്‍മിക്കുന്ന ചിത്രം ഫെബ്രുവരി ആറിനു തിയറ്ററിലെത്തും.












റാഞ്ചി: സാക്ഷി റാവത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം എസ് ധോണിയുടെ രണ്ടാം ഭാര്യയോ? ധോണിക്ക് ദീപിക എന്ന പേരില്‍ ഒരു ഭാര്യയുണ്ടോ? സാക്ഷിയെ വിവാഹം ചെയ്യാന്‍ വേണ്ടി ധോണി മതം മാറി മുസ്ലിം മതം സ്വീകരിച്ചോ? ധോണിയുടെ വിവാഹവുമായി ബന്ധപ്പെട്ട വ്യജവാര്‍ത്തകളിലെ ചോദ്യങ്ങള്‍ ഇങ്ങനെ പോകുന്നു ഹേമമാലിനിയെ വിവാഹം ചെയ്യാന്‍ വേണ്ടി ധര്‍മേന്ദ്ര മതം മാറി മുസ്ലിമായതുപോലെ ധോണിയും രണ്ടാം വിവാഹം എളുപ്പമാകാന്‍ വേണ്ടി മതം മാറി വിവാഹം ചെയ്യുകയായിരുന്നു എന്നാണ് ചില ഓണ്‍ലൈന്‍ സൈറ്റുകളില്‍ പ്രചരിക്കുന്നത്.


ധോണിക്ക് ദീപിക എന്ന പേരില്‍ ഒരു ഭാര്യയുണ്ട് എന്നും സാക്ഷി, ധോണിയുടെ രണ്ടാം ഭാര്യയാണ് എന്നുമാണ് വാര്‍ത്തകള്‍ പരക്കുന്നത്. എന്നാല്‍ വാര്‍ത്തകളുടെ ഉറവിടം വ്യക്തമല്ല. ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ പവര്‍ഹൗസായ ധോണിയെപ്പോലൊരു സൂപ്പര്‍താരത്തെക്കുറിച്ച് ഇത്തരത്തില്‍ വ്യാജവാര്‍ത്തകള്‍ പരക്കുന്നത് ആരാധകരില്‍ കടുത്ത അമര്‍ഷമുണ്ടാക്കിയിട്ടുണ്ട്. ധോണിയുടെ വിവാഹ സമയത്ത് തന്നെ ചില പാക് സൈറ്റുകളിൽ ഈ വിവാദം ഉയരുകയും ധോണി ഇത് നിഷേധിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റുകളിൽ സംഭവം വീണ്ടും ചർച്ചയായിരിക്കുകയാണ്.


എം എസ് ധോണി


ഇന്ത്യന്‍ സ്‌പോര്‍ട്‌സിലെ ഏറ്റവും വലിയ സെലിബ്രിറ്റിയാണ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം എസ് ധോണി. ധോണി മതം മാറി മുസ്ലിമായി എന്നാണ് ചില സൈറ്റുകളിൽ വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നത്.


സാക്ഷി ധോണി


എം എസ് ധോണിയുടെ രണ്ടാമത്തെ ഭാര്യയാണ് സാക്ഷി ധോണിയെന്നാണ് വ്യാജവാർത്തകൾ പറയുന്നത്. അപ്പോള്‍ ആരാണ് ധോണിയുടെ ആദ്യ ഭാര്യ?

ദീപിക പി


ദീപിക പി എന്നാണ് എം എസ് ധോണിയുടെ ആദ്യഭാര്യയുടെ പേര് എന്നാണ് ഓണ്‍ലൈന്‍ വ്യാജ പ്രചാരണം. എന്നാല്‍ എവിടെയാണ് ഈ ദീപിക?


ആരാണീ ആയിഷാ ബി സിംഗ് റാവത്ത്

ആയിഷാ ബി സിംഗ് റാവത്ത് എന്നാണത്രെ വിവാഹ സമയത്ത് സാക്ഷി ധോണി പേര് സ്വീകരിച്ചിരുന്നത്.


വിവാഹം മുസ്ലിം


മതാചാര പ്രകാരം? 2010 ജൂലൈ നാലിന് ലഖ്‌നൊവില്‍ മുസ്ലിം മതാചാര പ്രകാരമായിരുന്നത്രെ ഇരുവരുടെയും വിവാഹം.

ധോണി ദിലാവര്‍ ഖാന്‍?


ദിലാവര്‍ ഖാന്‍ എന്നായിരുന്നത്രെ വിവാഹസമയത്ത് എം എസ് ധോണിയുടെ പേര്.

മഹര്‍

രണ്ട് സാക്ഷികളുടെ സാന്നിധ്യത്തില്‍ 11,11,000 രൂപ മെഹര്‍ കൊടുത്താണത്രെ ധോണി സാക്ഷിയെ സ്വന്തമാക്കിയത്.

Monday, January 27, 2014

കവർച്ചാ രീതി സെക്യൂരിറ്റിയില്ലാത്ത എ.ടി.എം






കവർച്ചാ രീതി സെക്യൂരിറ്റിയില്ലാത്ത എ.ടി.എം കൗണ്ടറിലാണ് തട്ടിപ്പ് നടത്തുന്നത്. എ.ടി.എമ്മിലെ എന്റർ/ഓകെ ബട്ടന് താഴെ പല്ലുകുത്തിയുടെയോ തീപ്പെട്ടി ക്കൊള്ളിയുടെയോ കഷണം തിരുകിവയ്ക്കും. അതോടെ കീ പ്രവർത്തിക്കാതാവും. പണം പിൻവലിക്കാൻ എത്തുന്നവർ പിൻ നന്പരും തുകയും എന്റർ ചെയ്ത ശേഷം ഓകെ ബട്ടൺ പ്രസ് ചെയ്താൽ പണം കിട്ടില്ല. ഇതോടെ എ.ടി.എം പ്രവർത്തനക്ഷമമല്ലെന്ന് കരുതി സ്ഥലം വിടും. ഈ സമയം തട്ടിപ്പുകാർ അകത്ത് കയറി ബട്ടണ് പിറകിലെ തടസം മാറ്റി എന്റർ ചെയ്ത് പണം പിൻവലിക്കും. ഡെബിറ്റ് കാർഡുകൾ സ്വൈപ് ചെയ്യുന്ന കൗണ്ടറുകളിലാണ് ഇത് സാദ്ധ്യമാവുക. എന്റർ‌ പ്രസ് ആവാതെ വരുന്നതോടെ കന്പ്യൂട്ടറിലെ ഡിലേ ഓപ്ഷൻ പ്രവർത്തിക്കും. തുടർന്ന് ഇവർ പണം പിൻവലിക്കുന്നതോടെ നടപടികൾ പൂർത്തീകരിക്കും. പണം എടുത്തത് താനല്ലെന്ന് ഉപഭോക്താവ് പറഞ്ഞാൽ ബാങ്കുകൾക്ക് അംഗീകരിക്കാനുമാവില്ല.

കവർച്ച തടയാൻ

എ.ടി.എം കൗണ്ടറിൽ പണം പിൻവലിക്കുന്നതിനിടയിൽ ഏതെങ്കിലും കീ പ്രവർത്തിക്കുന്നില്ലെന്ന് കണ്ടാൽ ഉടൻ കാൻസൽ- ക്ലിയർ ബട്ടൺ പ്രസ് ചെയ്ത ശേഷം മാത്രമേ കൗണ്ടറിൽ നിന്ന് ഇറങ്ങാവൂ.









ഹരിശ്രീ അശോകന്റെ രമണന്‍




എന്താ നിന്റെ പേര്... രമണന്‍... ങ്‌ഹേ...മരണനോ.. മഞ്ഞ ജൂബായില്‍ മലയാളിയെ പൊട്ടിച്ചിരിപ്പിച്ച പഞ്ചാബി ഹൗസിലെ മരണന്‍ അല്ലഅല്ല...രമണന്‍ വീണ്ടുമെത്തുന്നു. സിനിമയിലല്ല സ്‌റ്റേജില്‍. സ്വന്തം ജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റ് കഥാപാത്രവുമായി അങ്ങനെ അരങ്ങില്‍ ഹരിശ്രീ അശോകന്‍ സ്വന്തം ട്രൂപ്പിന്റെ ആദ്യക്ഷരമെഴുതുകയാണ്.


അശോകന്റെ നേതൃത്വത്തിലുള്ള മെഗാസ്‌റ്റേജ് ഷോ അടുത്ത മാസം ആദ്യം മുതല്‍ കേരളത്തിനു മുന്നിലെത്തും. രമണനാണ് ഷോയുടെ കേന്ദ്രബിന്ദു. പഞ്ചാബികളുടെ വീട്ടില്‍ നടക്കുന്ന കല്യാണത്തിനിടയ്ക്കുള്ള പാട്ടും ചിരിയും നൃത്തവുമെല്ലാം കോര്‍ത്തിണക്കിയാണ് ഷോ ഒരുക്കുന്നത്. സ്വന്തം ജീവിതത്തെക്കുറിച്ച് രമണന്റെ തനതുഭാഷയിലുള്ള പാട്ടുള്‍പ്പെടെ ചിരിയുടെ തിരമാലകള്‍ പരിപാടിയില്‍ നിറയും.


നാദിര്‍ഷായാണ് പാട്ടെഴുതിയത്. ഇതിന്റെ വീഡിയോയും പുറത്തിറങ്ങും. ടി.വി.യിലെ കോമഡിഷോകളിലൂടെ ശ്രദ്ധേയരായ മിമിക്രി കലാകാരന്മാര്‍ അണിനിരക്കുന്ന സ്‌കിറ്റുകള്‍,പ്രശസ്ത ഗായകര്‍ നയിക്കുന്ന ഗാനമേള,സിനിമാറ്റിക് ഡാന്‍സ് തുടങ്ങി ഒട്ടേറെ വ്യത്യസ്തഇനങ്ങള്‍ മൂന്ന്മണിക്കൂര്‍ നീളുന്ന ഷോയിലുണ്ടാകും. ആവശ്യക്കാര്‍ക്കനുസരിച്ച് ഷോയിലെ ഇനങ്ങളിലെ താരസാന്നിധ്യം വിപുലമാക്കുമെന്ന് ഹരിശ്രീ അശോകന്‍ പറഞ്ഞു. സുഹൃത്തുക്കളുടെ സ്‌നേഹപൂര്‍വമായ നിര്‍ബന്ധമാണ് ഇത്തരമൊരു ആശയത്തിലേക്ക് നയിച്ചതെന്നും അശോകന്‍ പറയുന്നു.




ഹരിശ്രീയിലും കലാഭവനിലും ഒപ്പമുണ്ടായിരുന്ന കലാകാരന്മാര്‍ അശോകനെ കാണുമ്പോഴൊക്കെ ചോദിക്കുമായിരുന്നു,നമുക്ക് വീണ്ടും ഒത്തുചേര്‍ന്ന് ഷോ ചെയ്തുകൂടെയെന്ന്.

സൗഹൃദത്തിന്റെ തിരിച്ചെടുക്കലിനൊപ്പം പുതിയ കലാകാരന്മാര്‍ക്ക് അവസരം നല്‍കുന്നതിനും അശോകനും സംഘവും ലക്ഷ്യമിടുന്നു. ഹരിശ്രീ അശോകന്‍ തന്നെയാണ് ഷോ നയിക്കുക. മുഴുവന്‍ സമയവും അരങ്ങിലും അണിയറയിലുമായി അശോകനുണ്ടാകും. സിനിമയിലെ സൗഹൃദങ്ങള്‍ കൂടിയാകുമ്പോള്‍ ഷോ ഹിറ്റായി മാറുമെന്നാണ് അശോകന്റെ പ്രതീക്ഷ.






Sunday, January 26, 2014

കുട്ടികള്‍ സിനിമ അപ്‌ലോഡ് ചെയ്താല്‍ രക്ഷിതാക്കള്‍ ജയിലിലാകും





തിരുവനന്തപുരം: രക്ഷിതാക്കള്‍ സൂക്ഷിക്കുക. മക്കള്‍ സിനിമകള്‍ ഇന്‍റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്താല്‍ ഇനി അകത്താകുക നിങ്ങളായിരിക്കും. ഇതിന്റെ നിയമസാധ്യതകളിലേക്ക് പോലീസ് കടന്നുകഴിഞ്ഞു. പുത്തന്‍സിനിമകള്‍ ഇന്‍റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്യുന്നതേറെയും കൗമാരക്കാരായതിനാലാണ് ഇത്തരമൊരു നീക്കത്തിന് പോലീസ് തയ്യാറെടുക്കുന്നത്. ഇന്‍റര്‍നെറ്റിലൂടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടുവെന്ന് കണ്ടെത്തിയ ഐ.പി. അഡ്രസ് ഉടമകളുടെ വിശദാംശങ്ങള്‍ വെബ്‌സൈറ്റ് ഉടമകള്‍ ഹൈടെക്‌സെല്ലിന് കൈമാറിക്കൊണ്ടിരിക്കുകയാണ്. ഇതനുസരിച്ച് കൂടുതല്‍ പരിശോധനകള്‍ ഉടനുണ്ടാകുമെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം.



അടുത്തിടെ റിലീസ് ചെയ്ത ദൃശ്യം, ജില്ല, ഇന്ത്യന്‍പ്രണയകഥ, നടന്‍ തുടങ്ങിയ സിനിമകള്‍ ഇന്‍റര്‍നെറ്റ് സൈറ്റുകളില്‍ അപ്‌ലോഡ് ചെയ്ത രണ്ടു കൗമാരക്കാരെ ഈയിടെ കണ്ടെത്തിയിരുന്നു. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ഇവരെ കണ്ടെത്തി ഉടന്‍ ജാമ്യത്തില്‍ വിട്ടയയ്ക്കുകയായിരുന്നു. പുതിയ സിനിമകള്‍ അപ്‌ലോഡ് ചെയ്യുന്നവരിലേറെയും കൗമാരക്കാരാണെന്നാണ് ഐ.പി. അഡ്രസുകള്‍ വിവിധ ഏജന്‍സികളില്‍ നിന്ന് ശേഖരിച്ച ഹൈടെക്‌സെല്‍, ആന്‍റിപൈറസിസെല്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്. ഈ പശ്ചാത്തലത്തിലാണ് രക്ഷിതാക്കളെ നിയമപരിധിയില്‍ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്.


ഐ.പി. അഡ്രസുകള്‍ ലഭിക്കുന്നതിനനുസരിച്ച് അവ ബി.എസ്.എന്‍.എല്‍. ഉള്‍പ്പെടെയുള്ള ഇന്‍റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്ക് കൈമാറുന്നുണ്ട്. ഇതനുസരിച്ച് മേല്‍വിലാസം ശേഖരിച്ചശേഷം ഉടമകളെത്തേടി പോലീസെത്തും. ഇന്‍റര്‍നെറ്റിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് കുട്ടികളെ ബോധവത്ക്കരിക്കാതെ കണക്ഷനുകള്‍ എടുത്തുനല്‍കുകയാണ് രക്ഷിതാക്കളെന്നാണ് പോലീസ് പറയുന്നത്. അതുകൊണ്ടുതന്നെ ഇവരെ കേസുകളില്‍ പ്രതിയാക്കാമെന്നാണ് വാദം. ഇപ്പോള്‍ കൗമാരക്കാര്‍ ചെയ്യുന്ന കുറ്റകൃത്യങ്ങളില്‍ മാതാപിതാക്കളെ സാക്ഷികളാക്കുകയാണ് ചെയ്യുന്നത്.



ഇതിനുപുറമേ സിനിമ ഡൗണ്‍ലോഡ് ചെയ്ത് കാണുന്നവരുടെയും വിവരങ്ങള്‍ പോലീസ് ശേഖരിക്കുന്നുണ്ട്. ചവറ, കൊട്ടാരക്കര എന്നിവിടങ്ങളില്‍ നിന്നാണ് രണ്ടു കൗമാരക്കാരായ വിദ്യാര്‍ത്ഥികള്‍ പുതിയ സിനിമകള്‍ ഇന്‍റര്‍നെറ്റില്‍ അപ്‌ലോഡ്‌ചെയ്തതിന് പിടിയിലായത്. ഇതില്‍ ചവറ സ്വദേശിയായ പ്ലസ് വണ്‍കാരന്‍ എട്ടാംക്ലാസ് മുതല്‍ തന്നെ സിനിമകള്‍ അപ്‌ലോഡ് ചെയ്യുന്നതായാണ് കണ്ടെത്തല്‍. 2013 ല്‍ മാത്രം 50 ലേറെ സിനിമകള്‍ ഈ കൗമാരക്കാരന്‍ ഇന്‍റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഈ വിദ്യാര്‍ത്ഥി സ്‌കോളര്‍ഷിപ്പ് കൈപ്പറ്റുന്നതിന് തുറന്ന ബാങ്ക് അക്കൗണ്ടില്‍ വിദേശപണം എത്തുന്നതായി കണ്ടെത്തിയാണ്‌ഹൈടെക് സെല്ലും ആന്‍റിപൈറസിസെല്ലും ഈ വിദ്യാര്‍ത്ഥിയുടെ നേര്‍ക്ക് അന്വേഷണം തിരിക്കുന്നത്.

ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ 'ദൃശ്യം' സിനിമയുടെ ലിങ്ക് കൊടുത്തതാണ് കൊട്ടാരക്കര സ്വദേശിയായ കൗമാരക്കാരനെ വെട്ടിലാക്കിയത്. ഈ വിദ്യാര്‍ത്ഥിയുടെ 'ഫ്രണ്ട്‌സ് ലിസ്റ്റി'ലുള്ളവരെ പോലീസ് നിരീക്ഷിക്കുന്നുണ്ട്. ഇയാളുടെ ഫ്രണ്ട്‌സ് ലിസ്റ്റില്‍ പോലീസിന്റെ പിടിയിലായ ചവറ സ്വദേശിയായ വിദ്യാര്‍ത്ഥിയുമുണ്ട്. ഇവരുടെ ഫെയ്‌സ് ബുക്ക് സുഹൃത്തുക്കളിലേറെയും വിദേശമലയാളികളാണെന്നും ഇവരെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.













അപ്പര്‍ കുട്ടനാട്ടില്‍ നെല്‍കൃഷി കുറയുന്നു




പത്തനംതിട്ട• അപ്പര്‍ കുട്ടനാട്ടിലെ പാടശേഖരങ്ങളില്‍ പോളയും പായലും നിറഞ്ഞു കിടക്കുന്നത് മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് നെല്‍കൃഷി കുറയാന്‍ ഇടയാക്കുന്നു. തിരുവല്ല മേഖലയിലെ വിവിധ പഞ്ചായത്തുകളിലാണ് പ്രധാനമായും പോള നിറഞ്ഞു കിടക്കുന്നത്.



തിരുവല്ല താലൂക്കിലെ പെരിങ്ങര, നെടുന്പ്രം, കടപ്ര, നിരണം പഞ്ചായത്തുകളിലെ ഏക്കറ് കണക്കിന് പാടശേഖരങ്ങളിലാണ് പോള നിറഞ്ഞ് കിടക്കുന്നത്. ഇതോടൊപ്പം കുളവാഴയും പായലും വന്‍ തോതില്‍ പടര്‍ന്നിട്ടുമുണ്ട്. ഈ പാടശേഖരങ്ങളില്‍ കൃഷി ചെയ്‌യണമെങ്കില്‍ പോളയും പായലും പൂര്‍ണമായും നീക്കം ചെയ്‌യണം. ഇത് വന്‍ സാന്പത്തിക ബാധ്യത ഉണ്ടാക്കുമെന്നതിനാല്‍ കര്‍ഷകരില്‍ പലരും എന്ത് ചെയ്‌യണമെന്നറിയാതെ ആശങ്കയിലാണ്. കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി ഇവ നീക്കം ചെയ്‌യുമെന്ന് പ്രതീക്ഷിച്ചിരുന്നുെവങ്കിലും അത് വെറുതെയായി. ഇക്കാരണത്താല്‍ പാടങ്ങള്‍ പാട്ടത്തിനെടുക്കാനും കര്‍ഷകര്‍ വിമുഖത കാണിക്കുന്നു.



ഇഴജന്തുക്കളുടെ ശല്യം വര്‍ധിച്ചതിനാല്‍ തൊഴിലാളികള്‍ കൃഷി സ്ഥലത്തേക്ക് ഇറങ്ങാനും മടിക്കുന്നുണ്ട്. പാടശേഖരത്തില്‍ ഇറങ്ങിയാല്‍ ശരീരം ചൊറിഞ്ഞ് തടിക്കുകയും വ്രണങ്ങള്‍ ഉണ്ടാകുകയും ചെയ്‌യുമെന്ന് തൊഴിലാളികള്‍ പറയുന്നു. യന്ത്രസാമഗ്രികളുടെ സഹായത്തോടെ പോള നീക്കം ചെയ്‌യാന്‍ സര്‍ക്കാര്‍ തലത്തില്‍ സംവിധാനം ഉണ്ടായെങ്കില്‍ മാത്രമെ അപ്പര്‍ കുട്ടനാട്ടില്‍ കാര്‍ഷിക മേഖലക്ക് ഭാവി ഉണ്ടാകൂ. നെല്‍കൃഷിക്ക് വെള്ളമെത്തിച്ചിരുന്ന ഒട്ടേറെ തോടുകള്‍ നികന്ന നിലയിലുമാണ്. ഈ അവസ്ഥ തുടര്‍ന്നാല്‍ വരും വര്‍ഷങ്ങളില്‍ അപ്പര്‍ കുട്ടനാട്ടില്‍ നെല്‍കൃഷി കുറയാന്‍ സാധ്യതയുണ്ട്.











പരിക്ക് നിസാരമല്ല; ഷാറൂഖിന് വിശ്രമം





ഷൂട്ടിംഗിനിടെ പരിക്കേറ്റ ബോളിവുഡ് താരം ഷാറൂഖ് ഖാന് ഡോക്ടര്‍മാര്‍ രണ്ടാഴ്ചത്തെ പൂര്‍ണ വിശ്രമം നിര്‍ദേശിച്ചു. ഫറ ഖാന്‍റെ ' ഹാപ്പി ന്യൂ ഇയര്‍" എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടെയാണ് സൂപ്പര്‍ താരത്തിന് പരിക്കേറ്റത്. ഉടന്‍ തന്നെ നാനാവതി ആശുപത്രിയിലെത്തിച്ച ഷാറൂഖ് പിന്നീട് സെറ്റില്‍ തിരിച്ചെത്തുകയും ചെയ്തിരുന്നു. എന്നാല്‍ കണക്കുകൂട്ടിയതു പോലെ ഷാറൂഖിന്‍റെ പരിക്ക് അത്ര നിസാരമല്ലെന്നാണ് സൂചന. ഇതിന്‍റെ അടിസ്ഥാനത്തിലാണ് താരത്തിന് പൂര്‍ണ വിശ്രമം നിര്‍ദേശിച്ചിട്ടുള്ളത്.


ഷാറൂഖിന്‍റെ വലത് തോളെല്ല് ഒടിഞ്ഞതായാണ് അടുത്ത കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്. ഇന്നലെ രാത്രി നാനാവതി ആശുപത്രിയിലെത്തിയ ഷാറൂഖ് കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയനായിരുന്നു.













സി.സി.എല്‍: കേരള സ്ട്രൈക്കേഴ്‍സിന് ഇന്ന് ആദ്യ മത്സരം




സിനിമാതാരങ്ങളുടെ ക്രിക്കറ്റ് ടീമായ അമ്മ കേരള സ്ട്രൈക്കേ‍ഴ്സ് ടീം ആദ്യമ‍ത്സരത്തിനായി ബംഗളൂരുവിലേയ്ക്ക്‌ തിരിച്ചു. സി.സി.എല്ലിന്റെ നാലാം സീസണ്‍ ഇന്നലെ തുടങ്ങിയെങ്കിലും ഇന്നാണ് കേരളത്തിന്റെ കളി. ക‍ഴിഞ്ഞ തവണ തലനാരി‍ഴയ്ക്ക്‌ കൈവിട്ടുപോയ കിരീടം ഇക്കുറി നേടാനാവുമെന്ന പ്രതീക്ഷയിലാണ് കേരള സ്ട്രൈക്കേ‍ഴ്സ്. രാജീവ് പിള്ളയാണ് ഇത്തവണ ടീമിനെ നയിക്കുന്നത്.


ബിനീഷ് കൊടിയേരിയാണ് വൈസ് ക്യാപ്റ്റന്‍. തെലുങ്ക് വാരിയേ‍ഴ്സുമായാണ് കേരളത്തിന്റെ ആദ്യമ‍ത്സരം. ക‍ഴിഞ്ഞ സീസണിലെ റണ്ണര്‍അപ്പുമാരാണ് കേരള സ്ട്രൈക്കേ‍ഴ്സും തെലുങ്ക് വാരിയേ‍ഴ്സും. അതിനാല്‍ തന്നെ കേരള ടീം അധിക തയ്യാറെടുപ്പുകളോടെയാണ് മ‍ത്സരത്തിനിറങ്ങുന്നത്. കേരള സ്ട്രൈക്കേ‍ഴ്സ് ഇക്കുറി കപ്പ് നേടാനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കിയതായി ടീം മാനേജര്‍ ഇടവേള ബാബു പറഞ്ഞു. കേരളത്തിന്റെ രണ്ടാംമ‍ത്സരം ഫെബ്രുവരി ഒന്നിന് ദുബൈയിലാണ്.



വീര്‍ മറാഠിയാണ് എതിരാളികള്‍. കേരളത്തില്‍ ഇക്കുറി ഒരു മ‍ത്സരം മാത്രമാണുള്ളത്. ഫെബ്രുവരി ഒന്‍പതിന് കൊച്ചിയില്‍ നടക്കുന്ന മ‍ത്സരത്തില്‍ കേരള സ്ട്രൈക്കേ‍ഴ്സ് ചെന്നൈ റൈനോസുമായി ഏറ്റുമുട്ടും. കൊച്ചിയിലെ മ‍ത്സരങ്ങള്‍ക്കുള്ള ടിക്കറ്റുകള്‍ ഇക്കുറിയും ഫാന്‍സ്ക്ലബ്ബുകള്‍ വ‍ഴിയാണ് നല്‍കുന്നത്.






Saturday, January 25, 2014

22 femail kottayam in tamil movie





22 ഫീമെയില്‍ കോട്ടയം മലയാളത്തിലെ എക്കാലത്തെയും മികച്ച റിവഞ്ച് ത്രില്ലറുകളില്‍ ഒന്നാണ്. ആ സിനിമയുടെ തമിഴ് റീമേക്കിനായി മലയാളികളും കാത്തിരുന്നത് അതുകൊണ്ടാണ്. എന്നാല്‍ 22എഫ്കെ എത്ര മികച്ച കാഴ്ചാനുഭവം നല്‍കിയോ അതിന്‍റെയിരട്ടി വിരസതയാണ് ‘മാലിനി 22 പാളയംകോട്ടൈ’ എന്ന തമിഴ് ചിത്രം സമ്മാനിക്കുന്നത്.


മലയാളത്തില്‍ റിമ കല്ലിങ്കല്‍ അനശ്വരമാക്കിയ നായികാ കഥാപാത്രത്തെ നിത്യാ മേനോനാണ് തമിഴ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ടെസ കെ ഏബ്രഹാം എന്ന കഥാപാത്രത്തെ മലയാളികള്‍ നെഞ്ചിലേറ്റിയത് ആ കഥാപാത്രം പകര്‍ന്നുനല്‍കിയ വേദനയും അനുഭവിപ്പിച്ച തീക്ഷ്ണമായ ജീവിത യാഥാര്‍ത്ഥ്യങ്ങളും മൂലമാണ്. എന്നാല്‍ മാലിനി എന്ന തമിഴ് കഥാപാത്രം തീര്‍ത്തും ദുര്‍ബലമായിപ്പോയി. രണ്ടാം പകുതിയില്‍ ബോള്‍ഡായി പെരുമാറേണ്ട ഘട്ടത്തില്‍ പോലും പതറുന്ന നായികയെയാണ് കാണാന്‍ കഴിഞ്ഞത്.


ഒരു സാധാരണ നഴ്സില്‍ നിന്ന് പ്രതികാരദാഹിയായുള്ള മാറ്റം തമിഴ് ചിത്രത്തില്‍ വളരെ പെട്ടെന്നായിപ്പോയി. പ്രേക്ഷകരെ വിശ്വസിപ്പിക്കാന്‍ ചിത്രം സംവിധാനം ചെയ്ത ശ്രീപ്രിയയ്ക്ക് കഴിഞ്ഞില്ല.











ഒന്‍പതു മലയാളികള്‍ക്കു പത്മശ്രീ; കമലഹാസനടക്കമുള്ളവര്‍ക്കു പത്മഭൂഷണ്‍



ന്യൂഡല്‍ഹി• ഒന്‍പതു മലയാളികള്‍ക്കു പത്മപുരസ്കാരം. കവി വിഷ്ണു നാരായണന്‍ നന്പൂതിരി, ശാസ്ത്രജ്ഞന്‍ മാധവന്‍ ചന്ദ്രാദത്തന്‍, ഗൈനക്കോളജിസ്റ്റ് ഡോ.സുഭദ്ര നായര്‍, മോഹിനിയാട്ടം നര്‍ത്തകി കലാമണ്ഡലം സത്യഭാമ, നടി വിദ്യാ ബാലന്‍, സ്ക്വാഷ് താരം ദീപിക പള്ളിക്കല്‍, സന്തോഷ് ശിവന്‍, എലവത്തിങ്കല്‍ ദേവസി ജെമ്മിസ്, ഡോ. പൗലോസ് ജേക്കബ് എന്നിവരാണു പത്മപുരസ്കാരത്തിന് അര്‍ഹരായ മലയാളികള്‍. രാഷ്ട്രപതി പട്ടികയ്ക്ക് അംഗീകാരം നല്‍കി. ആഭ്യന്തര മന്ത്രാലയം ഇതു സംബന്ധിച്ച് അന്തിമ പ്രഖ്യാപനം നടത്തി.




നടന്‍ കമലഹാസന്‍, ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ. രാധകൃഷ്ണന്‍, റസ്കിന്‍ ബോണ്ട്, പുല്ലേല ഗോപീചന്ദ് എന്നിവര്‍ക്ക് പത്മഭൂഷണ്‍ പുരസ്കാരം ലഭിക്കും. കമലഹാസനു നേരത്തെ പത്മശ്രീ പുരസ്കാരം ലഭിച്ചിരുന്നു.












മീര മെലിഞ്ഞു, മിടുക്കിയായി




മീര ജാസ്മിനെ മലയാളികള്‍ അവസാനമായി ശരിക്കൊന്ന് കാണുന്നത് മോഹന്‍ലാല്‍ ചിത്രമായ ലേഡീസ് ആന്‍ഡ് ജന്‍റില്‍മാനിലാണ്. ഇതിനിടയിലിറങ്ങിയ മിസ് ലേഖ തരൂര്‍ കാണുന്നത് എന്ന ചിത്രമൊക്കെ തിയറ്ററുകളില്‍ വന്നുപോയതു പോലും ആരും അറിഞ്ഞില്ല. ഇതിനിടയില്‍ എന്തൊക്കെ അപവാദങ്ങളാണ് മീരയെക്കുറിച്ച് പറഞ്ഞുപരത്തിയത്. മീര തടിചെ്ചന്നും സിനിമയില്‍ ഇനി ഭാവിയിലെ്ലന്നുമൊക്കെ ആരോപണങ്ങളുണ്ടായി.

തനിനാടന്‍ പെണ്‍കുട്ടിയായി അതിസുന്ദരിയായാണ് മീരയെ ഈ ചിത്രത്തില്‍ കാണാനാകുന്നത്. നന്നായി മെലിഞ്ഞു സാരിയുടുത്തു നില്‍ക്കുന്ന താരത്തിന്‍റെ ചിത്രങ്ങള്‍ കണ്ടാല്‍ കുട്ടിത്തം തോന്നുന്ന സൂത്രധാരനിലെ ശിവാനിയെന്ന കഥാപാത്രമായോ മീര എന്നുവരെ തോന്നിപ്പോകും.


കസ്തൂരിമാനിലെ പ്രിയംവദ, ഗ്രാമഫോണിലെ ജെന്നിഫര്‍, സ്വപ്നക്കൂടിലെ കമല. ഈ കഥാപാത്രങ്ങളൊക്കെ ഇന്നത്തെ തലമുറയുടെയും പ്രിയപ്പെട്ടവരാണ്. ഇതിനിടയില്‍ സിനിമയും മീരയും തമ്മിലുള്ള അകല്‍ച്ചയും വളരെ പെട്ടന്നായിരുന്നു.എന്തായാലും മീരയെ സമ്മതിച്ചു കൊടുക്കണം. ഇത്രയേറെ ആരോപണങ്ങളും അപവാദങ്ങളും ഉണ്ടായപ്പോഴും ഒറ്റയ്ക്ക് തന്നെയായിരുന്നു മീര. ഇതുവരെയെത്തിയെങ്കില്‍ ഇനിയും തനിയെ മുന്നോട്ട് പോകാന്‍ അറിയാം എന്ന നിലപാടിലാണ് മീര ജാസ്മിന്‍.











india vs newzeland tie




ഓക്ക്ലന്‍ഡ്• ഇന്ത്യ-ന്യൂസീലന്‍ഡ് മൂന്നാം ഏകദിന മല്‍സരത്തിന് നാടകീയ സമനില. ജയിക്കാന്‍ അവസാന ഓവറില്‍ 18 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യ 17 റണ്‍സ് നേടി മല്‍സരം സമനിലയിലാക്കുകയായിരുന്നു. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ 45 പന്തില്‍ 66 റണ്‍സുമായി പുറത്താകാതെ നിന്നു.



സ്‌കോര്‍: ന്യൂസീലന്‍ഡ് 50 ഓവറില്‍ 314. ഇന്ത്യ ഒന്‍പതിന് 314.


ടോസ് നേടിയ ഇന്ത്യ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മാര്‍ട്ടിന്‍ ഗുപ്റ്റില്ലിന്‍റെ സെഞ്ചുറിയും കേന്‍ വില്ല്യംസണിന്‍റെ 65 റണ്‍സ് പ്രകടനവുമാണ് കിവീസിനെ മികച്ച സ്‌കോറിലെത്തിച്ചത്. ഗുപ്റ്റില്‍ 129 പന്തില്‍ നിന്ന് 111 റണ്‍സ് നേടി. ആദ്യ ഇരുപത് ഓവറുകളിലെ മികച്ച റണ്‍റേറ്റും കിവീസിനെ സഹായിച്ചു. തുടര്‍ച്ചയായി വിക്കറ്റുകള്‍ വീണുവെങ്കിലും റണ്‍റേറ്റ് താഴ്ന്നില്ല. ഇന്ത്യയ്ക്ക് വേണ്ടി രവീന്ദ്ര ജഡേജയും, മുഹമ്മദ് ഷാമിയും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി.


315 റണ്‍സ് വിജയലക്ഷ്യം തേടി ഇറങ്ങിയ ഇന്ത്യ ഒരു ഘട്ടത്തില്‍ ആറിന് 184 എന്ന നിലയിലായിരുന്നു. ക്യാപ്റ്റന്‍ ധാേണിയും(50), അശ്വിന്‍(65) എന്നിവര്‍ ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ഇന്ത്യയെ ജയത്തിന്‍റെ വക്കിലെത്തിച്ചത്. എന്നാല്‍ അശ്വിന്‍ പുറത്തായതോടെ ഇന്ത്യ തോല്‍ക്കുമെന്ന സ്ഥിതിയായി. പക്ഷെ അവസാന ഓവറുകളില്‍ ജഡേജ തകര്‍ത്തടിച്ചതോടെ ഇന്ത്യ ജയപ്രതീക്ഷ കണ്ടെങ്കിലും അവസാന പന്തില്‍ ജയിക്കാനാവശ്യമായ രണ്ടു റണ്‍സ് നേടാനായില്ല.

ആദ്യ രണ്ടു മല്‍സരങ്ങളും ജയിച്ച ന്യൂസീലന്‍ഡ് അഞ്ചു മല്‍സരങ്ങളുടെ പരന്പരയില്‍ മുന്നിലാണ്.

SAlala mobiles malayalam movie review dulqar salaman nazriya nazim




ഇത്രയും അനുകൂലമായൊരു സാഹചര്യമുണ്ടായിട്ടും ശരത് ഹരിദാസ് സംവിധാനം ചെയ്ത ദുല്‍ക്കര്‍ സല്‍മാന്‍ നസ്‌റിയ ചിത്രമായ സലാല മൊബൈല്‍സ് പ്രേക്ഷകരെ നിരാശപ്പെടുത്തി. നാലാംകിട പ്രണയം പറഞ്ഞ് ചിത്രമൊരുക്കിയ ശരതിന് ഇത്രയും നല്ലൊരു കൂട്ടുകെട്ടിനെ ശരിക്കും മുതലെടുക്കാന്‍ സാധിച്ചില്ല. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷ പുലര്‍ത്തിയിരുന്ന പ്രണയജോടികളയിരുന്നു ദുല്‍ഖര്‍- നസ്രിയ. നേരം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ നല്ലൊരു നേട്ടമുണ്ടാക്കിയ നസ്‌റിയയെ പാവപ്രണയം നടത്തുന്നൊരു പെണ്‍കുട്ടിയായി ചെറുതാക്കി കളഞ്ഞു.


2014ലെ ആദ്യ ഹിറ്റാകുമെന്നായിരുന്നു സലാലാ മൊബൈല്‍സിനെക്കുറിച്ച് എല്ലാവരും കരുതിയിരുന്നത്. പട്ടംപോലെ എന്ന ചിത്രത്തിനേറ്റ കനത്ത പരാജയത്തിനു ശേഷം സലാല മൊബൈല്‍സ് പരാജയപ്പെട്ടതും ദുല്‍ക്കറിന്റെ താരമൂല്യത്തെ ശരിക്കും ബാധിക്കും. നസ്‌റിയ പാടിയ ഉമ്മച്ചി റാപ്പ് ഏറെ ഹിറ്റായിരുന്നു. ഈ ഹിറ്റ് പാട്ടില്‍ ആകര്‍ഷകരായി എത്തിയ യുവാക്കള്‍ക്ക് നിലാവത്തിറങ്ങിയ കോഴിയെപോലെയൊരു നായകനെയും നായികയെയും കണ്ട് നിരാശരായി മടങ്ങേണ്ടി വന്നു.


പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ശരതിന് നല്ലൊരു ചിത്രമൊരുക്കാന്‍ അവസരം കിട്ടിയിട്ടും മുതലെടുക്കാന്‍ സാധിച്ചില്ല. മലയാള സിനിമയില്‍ ന്യൂജനറേഷന്‍ ചിത്രങ്ങളുടെ കാലം അവസാനിച്ച് കുടുംബ ചിത്രങ്ങള്‍ക്ക് നല്ല കാലം വന്നിരുന്നു.



കുടുംബ പ്രേക്ഷകരായിരുന്നു ഈ ചിത്രം കാണാന്‍ വന്നതും. എന്നാല്‍ ആദ്യ ദിവസം തന്നെ എതിരായി അഭിപ്രായം വന്നതോടെ ചിത്രം കാണാനെത്തുന്നവരുടെ എണ്ണം കുറഞ്ഞു. പ്രണയത്തിന്റെ റിങ്‌ടോണുകള്‍ കേള്‍ക്കാന്‍ വന്ന യുവാക്കളും കൂക്കിവിളിയോടെയാണ് തിയറ്റര്‍ വിടുന്നത്. ഗ്രിഗറി, സിദ്ദീഖ്, ഗീത, ജനാര്‍ദനന്‍, മാമുക്കോയ എന്നിവരാണ് മറ്റുതാരങ്ങള്‍. ആന്റോ ജോസഫ് ആണ് നിര്‍മാണം. 2014 ല്‍ മലയാള സിനിമയ്ക്ക് തുടക്കത്തില്‍ തന്നെ കല്ലുകടിയാണ്.











Friday, January 24, 2014

New latest malayalam movie maniyarayile jinnu





വിവാഹമുറപ്പിച്ച ഫഹദ് ഫാസിലിന്റെ മണിയറയില്‍ ജിന്നു വരുന്നെന്ന് പറഞ്ഞാല്‍ ആരും ഒന്ന് കൗതുകത്തോടെ നോക്കും. എന്നാല്‍ ജിന്ന് വരുന്നത് ജീവിതത്തിലല്ല, സിനിമയിലാണ്. അന്‍വര്‍ റഷീദ്, ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ പേരാണ് മണിയറയിലെ ജിന്ന്.



പഴയ തലമുറക്കാരായ നിര്‍മാതാവ് സിയാദ് കോക്കനും തിരക്കഥാകൃത്ത് രഘുനാഥ് പാലേരിയും മണിയറയിലെ ജിന്നിലൂടെ തിരിച്ചുവരുന്നു. പഴയ തലമുറയില്‍ നിന്ന് സിയാദും രഘുനാഥും പുതുമതലമുറകളായ ഫഹദിനും അന്‍വര്‍ റഷീദിനുമൊപ്പം കൈകോര്‍ക്കുന്നു എന്നതാണ് മറ്റൊരു വശം. ചിത്രത്തിലെ നായികയെയോ മറ്റ് താരങ്ങളെയോ തീരുമാനിച്ചിട്ടില്ല. വിവാഹ തിരക്കിലും ഫഹദിന് ചെയ്തു തീര്‍ക്കാന്‍ ഒത്തിരി ചിത്രങ്ങളാണുള്ളത്.



അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന വണ്‍ ബൈ ടുവാണ് ഫഹദിന്റെതായി ഉടന്‍ റിലീസാകുന്ന ചിത്രം. യൂണിവേഴ്‌സല്‍ സിനിമയുടെ ബനറില്‍ ബി രാകേഷ് നിര്‍മിക്കുന്ന ചിത്രത്തില്‍ ഒരു പൊലീസ് ഓഫീസറായാണ് ഫഹദ് എത്തുന്നത്. മുരളി ഗോപിയാണ് മറ്റൊരു പ്രധാന താരം. ഹണി റോസ്, അഭിനയ എന്നിവര്‍ നായികമാരായി എത്തുന്നു.


ഗോഡ്‌സ് ഓണ്‍ കണ്‍ട്രിയാണ് ഫഹദിന്റെ മറ്റൊരു ചിത്രം. വാസുദേവ സനല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മൈഥിലി, ഇഷ തല്‍വാര്‍ എന്നിവരാണ് നായികമാരാകുന്നത്. ആന്റോ ജോസഫ് നിര്‍മിക്കുന്നു. പുതുമുഖങ്ങളെ താരങ്ങളാക്കി അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ബാംഗ്ലൂര്‍ ഡെയ്‌സാണ് മറ്റൊന്ന്. ചിത്രത്തില്‍ ഫഹദിനൊപ്പം നസ്‌റിയയും അഭിനയിക്കുന്നുണ്ട്. ഇവരെ കൂടാതെ ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, ഇഷ തല്‍വാര്‍ തുടങ്ങിയവരും അഭിനയിക്കുന്നു.















Wednesday, January 22, 2014

dulqar salman salala mobiles




ദുല്‍ഖര്‍ മലബാറിലെ സാധാരണ ചെക്കന്‍




മലബാറുകാരനായി നന്നായി അഭിനയിക്കാന്‍ കഴിയുമെന്ന് ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രത്തിലൂടെ ദുല്‍ഖര്‍ സല്‍മാന്‍ തെളിയിച്ചതാണ്. സലാല മൊബൈല്‍സിലൂടെ വീണ്ടും ഒരു കോഴിക്കോട്ടുകാരന്‍ ചെക്കനായി എത്തുകയാണ് ദുല്‍ഖര്‍. ഉസ്താദ് ഹോട്ടല്‍ ഹിറ്റായതോടെ കേരളത്തിലെ ഹോട്ടലുകളെല്ലാം ആ പേരിലേക്ക് മാറ്റിയത് ശ്രദ്ധേയമായിരുന്നു. അന്ന് ഹോട്ടലുകളാണെങ്കില്‍ ഇന്ന് മൊബൈല്‍ ഷോപ്പുകള്‍ക്കെല്ലാം പേര് സലാല മൊബൈല്‍സ്. സലാല മൊബൈല്‍സിന്റെ തിരക്കഥ, സംവിധായകന്‍ ശരത് ഹരിദാസ് ദുല്‍ഖറിന് പറഞ്ഞ് കേള്‍പ്പിക്കുകയായിരുന്നു. കഥ കേള്‍ക്കുന്നതിലൂടനീളം ദുല്‍ഖര്‍ ചിരിച്ചുകൊണ്ടേയിരുന്നു. കഥകേട്ട് കേട്ട് കഴിഞ്ഞപ്പോള്‍ പിന്നെപ്പറയാം എന്ന് പറഞ്ഞെങ്കിലും അധികം വൈകാതെ അഭിനയിക്കാം എന്ന് ദുല്‍ഖര്‍ സമ്മതിച്ചതായി സംവിധായകന്‍ പറയുന്നു.


ചിത്രത്തില്‍ ദുല്‍ഖറിന്റെ വേഷത്തെ കുറിച്ച് സംവിധായകനോട് ചോദിച്ചപ്പോള്‍, മലബാര്‍ ഭാഗത്ത് കാണുന്ന ഒരു സാധാരണ ചെക്കനാണ് ദുല്‍ഖറിന്റെ അഫ്‌സല്‍ എന്നായിരുന്നു മറുപടി. ദുല്‍ഖര്‍ സല്‍മാന്‍ എന്ന താരത്തിന്റെ തീര്‍ത്തും വ്യത്യസ്തമായാണ് അവതരിപ്പിച്ചിരിക്കുന്നത്. നോട്ടം, നിഷ്‌കളങ്കത തുടങ്ങിയവയും ബോഡി ലാംഗേജും എല്ലാം വ്യത്യാസം. എന്താണോ നസ്‌റിയ- ദുല്‍ഖര്‍ സല്‍മാന്‍ കൂട്ടുകെട്ടില്‍ നിന്ന് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത് അത് ചിത്രത്തിലുണ്ടാകും.- ശരത് ഹരിദാസ് പറഞ്ഞു. സലാല മൊബൈല്‍ ഒരു റൊമാന്റിക് കോമഡി (റോം കോം) ചിത്രമാണെന്നും സംവിധായകന്‍ പറയുന്നു. അഫ്‌സല്‍ എന്ന ദുല്‍ഖറിന്റെ കഥാപാത്രം അമ്മാവന്റെ പ്രേരണയാല്‍ മലബാറില്‍ ഒരു മൊബൈല്‍ ഷോപ്പ് തുടങ്ങുന്നു. കട തുടങ്ങാന്‍ പണം നല്‍കുന്നത് ഒമാനിലെ സലാലയില്‍ നിന്നുള്ള അമ്മാവനാണ്. അതുകൊണ്ട് കടയ്ക്ക് സലാല മൊബൈല്‍സ് എന്ന് പേര് ഇടുന്നു. ഈ ഷോപ്പില്‍ വന്നുപോകുന്നവരിലൂടെയാണ് കഥ വികസിക്കുന്നത്. അങ്ങനെ വരുന്നയാളാണ് നസ്‌റിയയുടെ ഷഹാന. ഇവരുടെ പ്രണയമാണ് ചിത്രം





gangster new latest malyalam movie mammooty




നരച്ച മമ്മൂട്ടി വരുന്നു? !


മമ്മൂട്ടിയെ ഒന്നു നരച്ച് കാണാന്‍ ഇനിയെത്രനാള്‍ കാത്തിരിക്കണം എന്ന് ചോദ്യമെറിഞ്ഞവര്‍ക്കുള്ള മറുപടിയുമായി ഒരു സിനിമയെത്തുമെന്ന് സൂചന. മമ്മൂട്ടി തല അജിത് സ്റ്റൈലില്‍ സോള്‍ട്ട് ആന്‍റ് പെപ്പര്‍ ലുക്കുമായി വരുന്ന ചിത്രം ‘ദി ഗാംഗ്സ്റ്റര്‍’ !

ആഷിക് അബു സംവിധാനം ചെയ്യുന്ന ഗ്യാംഗ്സ്റ്ററില്‍ മമ്മൂട്ടി അഭിനയിച്ചുതുടങ്ങി. എന്നാല്‍ ചിത്രത്തിന്‍റെ ഒരു സ്റ്റില്ലും ഇതുവരെ പുറത്തുവിട്ടിട്ടില്ല. ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് സോള്‍ട്ട് ആന്‍റ് പെപ്പര്‍ ലുക്കാണ് മമ്മൂട്ടിക്ക് ഈ സിനിമയിലുടനീളം.


മുടി മാത്രമല്ല, നരച്ച മീശയും താടിയുമൊക്കെ ഗ്യാംഗ്സ്റ്ററില്‍ മമ്മൂട്ടിക്ക് ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മീശയിലും കൃതാവിലും ചെറിയ നരയുമായി മുമ്പ് സൈലന്‍സില്‍ വന്നത് ഗ്യാംഗ്റ്ററിനുവേണ്ടിയുള്ള ഒരു ടെസ്റ്റ് ഡോസാണെന്നാണ് സൂചന.



വാല്‍ക്കഷണം: മോഹന്‍ലാലിന്‍റെ തലനരച്ച ലുക്കുള്ള ഗ്രാന്‍ഡ്‌മാസ്റ്റര്‍, ജില്ല തുടങ്ങിയ സിനിമകള്‍ മെഗാഹിറ്റാണ്. തല നരച്ചവരുടെ ബ്രാന്‍ഡ് അംബാസഡറായ അജിത് തുടര്‍ച്ചയായി വിജയം സൃഷ്ടിക്കുന്നു. ഇനി സിനിമ വിജയിക്കുന്നതും നരച്ച തലയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടെന്ന് മമ്മൂട്ടിക്കും തോന്നിയിട്ടുണ്ടാകുമോ?



kavya madhavan in jithu joseph movie



ജീത്തു ജോസഫിന്‍റെ അടുത്ത ചിത്രത്തില്‍ ‘നായകന്‍’ കാവ്യാമാധവന്‍!


മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, പൃഥ്വിരാജ് - സംവിധായകന്‍ ജീത്തു ജോസഫിന്‍റെ അടുത്ത ചിത്രത്തിലെ നായകന്‍ ആരായിരിക്കും? ദൃശ്യം മെഗാഹിറ്റായതിന് ശേഷം ഉയര്‍ന്നുവരുന്ന ചോദ്യമാണ്. അടുത്ത പടത്തിലെ നായകന്‍ പൃഥ്വിരാജെന്ന് ആദ്യം കേട്ടു. പിന്നീട് അറിഞ്ഞത് മമ്മൂട്ടി നായകനാകുന്നു എന്ന്. ഒരു ദിലീപ് ചിത്രമാണ് ജീത്തു അടുത്തതായി ഒരുക്കാന്‍ പോകുന്നത് എന്ന് വേറൊരു ശ്രുതി ഉണ്ടായി.


ഇപ്പോള്‍ ജീത്തു ജോസഫ് തന്നെ വെളിപ്പെടുത്തുന്നു - അടുത്ത സിനിമ കാവ്യാ മാധവനെ കേന്ദ്രീകരിച്ചാണ്. ചിത്രത്തില്‍ ‘നായകന്‍’ ഉണ്ടാവില്ല. കാവ്യ തന്നെയാണ് നായകന്‍! അതേ, കാവ്യാമാധവനെ കേന്ദ്രീകരിച്ച് ഒരു ലോബജറ്റ് സിനിമയാണ് ജീത്തു ഒരുക്കുന്നത്.


“വളരെ സാമൂഹ്യപ്രസക്തിയുള്ള ഒരു സിനിമയായിരിക്കും ഇത്. അങ്ങനെ ഒരു വിഷയമാണ് കൈകാര്യം ചെയ്യുന്നത്. വമ്പന്‍ കൊമേഴ്സ്യല്‍ മൂല്യങ്ങളൊന്നും ഉള്‍പ്പെടുത്താത്ത വളരെ റിയലിസ്റ്റിക്കായ ഒരു സിനിമ” - ജീത്തു ജോസഫ് വ്യക്തമാക്കുന്നു.


കടുത്ത ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സിനിമകളുടെ ഭാഗമായി കാവ്യാ മാധവന്‍ മുമ്പും വന്നിട്ടുണ്ട്. ശീലാബതി, ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്, ബ്രേക്കിംഗ് ന്യൂസ് ലൈവ്, ഗദ്ദാമ, പെരുമഴക്കാലം തുടങ്ങിയ സിനിമകള്‍ കാവ്യാമാധവനെ കേന്ദ്രീകരിച്ചാണ് നീങ്ങിയത്.




sameera reddy marriage bollywood actress






ബോളിവുഡ് താര സുന്ദരി സമീര റെഡ്ഡി വിവാഹിതായി


ബോളിവുഡ്‌ സുന്ദരി സമീര റെഡ്ഡി വിവാഹിതയായി. ബിസിനസ്സ്മാനായ അക്ഷയ്‌ വര്‍ധെയാണ്‌ വരന്‍. നീണ്ട രണ്ടരവര്‍ഷത്തെ പ്രണയത്തിനാണ്‌ കല്യാണത്തോടെ വിരാമമായത്‌. അടുത്തസുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ്‌ ചടങ്ങില്‍ പങ്കെടുത്തത്‌.







sruthi hassan in new malayalam movie




കമല്‍ഹാസന്‍റെ മകള്‍ എന്ന വലിയ ഇമേജ് ശ്രുതിഹാസന്‍ എന്ന നായികയ്ക്ക് തുടക്കത്തില്‍ ഏറെ ഗുണം ചെയ്തിട്ടുണ്ട്. എന്നാല്‍ ആ ഇമേജ് നില്‍നില്‍ക്കെ തന്നെ സ്വന്തമായ വിലാസമുണ്ടാക്കി ശ്രുതി. തമിഴിലും ഹിന്ദിയിലും തെലുങ്കിലുമൊക്കെ മികച്ച സിനിമകളുടെ ഭാഗമായി. നല്ല പാട്ടുകള്‍ പാടി, സംഗീതം ചെയ്തു.


കമലഹാസന് മലയാളം ഏറെ പ്രിയപ്പെട്ട നാടാണ്. മകള്‍ക്കും അങ്ങനെയാകുമോ? നാല്‍പ്പതിലധികം മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് കമല്‍. ഒരു ചിത്രത്തിലെങ്കിലും മകള്‍ അഭിനയിക്കുമോ?


ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം ഉടന്‍ ഉണ്ടാകുമെന്ന് സൂചന. അതെ, ശ്രുതിഹാസനെ ഒരു മലയാള സിനിമയുടെ ഭാഗമാക്കാനുള്ള അണിയറനീക്കങ്ങള്‍ പുരോഗമിക്കുന്നതായി വിവരം.








jagatheesh new look in malayalam movie jalamsham


ജഗദീഷ് ആളാകെ മാറി

മിനിസ്ക്രീനില്‍ വിധികര്‍ത്താവായി എത്തുന്പോഴും വിവാദങ്ങള്‍ക്കൊന്നും പിടികൊടുക്കാതെ തന്‍റേതായ വഴികളിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ് നടന്‍ ജഗദീഷ്. പക്ഷേ, ഇപ്പോള്‍ മുടിയൊക്കെ പറ്റെ വെട്ടി പുത്തന്‍ ലുക്കിലെത്തുന്പോള്‍ ആളുകള്‍ക്കൊരു സംശയം, ഇൗ ജഗദീഷിനെന്തു പറ്റി? ഇതേക്കുറിച്ച്് ജഗദീഷ് തന്നെ മനോരമ ഒാണ്‍ലൈനോടു പറയുന്നു.




ഫങ്ഷനുകള്‍ക്കൊക്കെ പോകുന്പോള്‍ എന്നോട് എല്ലാവരും ചോദിക്കുന്നുണ്ട് ഇതെന്തുപറ്റി എന്ന്, അവരോടൊക്കെ എനിക്കു പറയാനുള്ളത് പേടിക്കേണ്ട, എന്‍റെ പുതിയ സിനിമയ്ക്കു വേണ്ടിയാണ് ഇത്തരമൊരു വേഷപ്പകര്‍ച്ച. മുടി ഇത്ര ഷോട്ടായി വെട്ടിയത് ജലാംശം എന്ന പുതിയ ചിത്രത്തിലെ കര്‍ഷക കഥാപാത്രമായി അഭിനയിക്കാനാണ്. ഇൗ കാണുന്നതിലും വ്യത്യസ്തമായ വേഷമാണ് സിനിമയില്‍.




സംവിധാനരംഗത്തെ പ്രതിഭയായ എംപി സുകുമാരന്‍ നായര്‍ സാറിന്‍റെ ജലാംശം ആണ് ആ ചിത്രം. ഏറ്റുമാനൂര്‍, നീണ്ടൂര്‍ എന്നിവിടങ്ങളിലായി ഷൂട്ടിങ് പൂര്‍ത്തിയായി. പ്രേക്ഷകര്‍ക്കിത് ഇഷ്ടപ്പെടും. ഒരു കുടുംബചിത്രമാണിത്്. ഗ്രാമീണത തുളുംന്പുന്ന സിനിമയും കഥാപാത്രവും. സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക കരംഗത്തെ വിഷയങ്ങള്‍ ഇൗ ചിത്രത്തില്‍ ചര്‍ച്ചയ്ക്കായി വയ്ക്കുന്നു. മികച്ച സിനിമകളുടെ ഭാഗമാകാന്‍ ഞാന്‍ ഇൗ വര്‍ഷം ശ്രമിക്കും. ഞാനേറ്റെടുക്കുന്ന വെല്ലുവിളികള്‍ പ്രേക്ഷകര്‍ സ്വീകരിക്കാറുണ്ട്. ഇൗ ചിത്രത്തിലും സപ്പോര്‍ട്ടും വിമര്‍ശനവും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.














mohan lal and mashupal new latest comedy malayalam movie


ലാലേട്ടനായി നായികയെ തേടുന്നു

ദൃശ്യത്തിന് വേണ്ടി നായികയെ തേടി നടന്ന ജീത്തു ജോസഫിന്റെ അവസ്ഥായണിപ്പോള്‍ നടനും സംവിധായകനുമായ മധുപാലിന്. തന്റെ പുതിയ മോഹന്‍ലാല്‍ ചിത്രത്തില്‍ ലാലേട്ടന് ചേരുന്ന നായികയെ തേടി നടക്കുകയാണ് കക്ഷി. നായിക സുന്ദരിയായിരിക്കണമെന്ന് മാത്രമല്ല, അയലത്തെ പെണ്‍കൊച്ചിന്റെ ലുക്കും വേണമെന്നാണ് മധുപാലിന്റെ ഡിമാന്റ്. ലാലിന് നായികയെ കിട്ടാത്തതുകൊണ്ടൊന്നുമല്ല, ചിത്രത്തിലെ കഥാപാത്രത്തിന് യോജിക്കുന്ന ആള്‍ തന്നെ ഹീറോയിനാകണമെന്ന നിര്‍ബന്ധം കൊണ്ടാണത്രേ പുതുമുഖ നായികയെ തന്നെ തേടുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ പ്രശസ്ത തിരക്കഥാകൃത്ത് ജയമോഹനാണ്.


റെക്കോഡുകള്‍ തകര്‍ത്തു കൊണ്ട് ഓടിക്കൊണ്ടിരിക്കുന്ന ദൃശ്യത്തിന് വേണ്ടിയും ഏറെ നാളത്തെ തിരച്ചിലിന് ശേഷമായിരുന്ന ജീത്തു ജോസഫ് നായികയെ കണ്ടെത്തിയത്. ആദ്യം തമിഴ് നടി സിമ്രാനെയാണ് നായികയായി നിശ്ചയിച്ചിരുന്നത്. പിന്നീട് അത് മാറ്റുകയായിരുന്നു. ഒടുവിലാണ് മീനയെ തിരഞ്ഞെടുത്തത്. വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്ന മീനയുടെ രണ്ടാം വരവിനും ദൃശ്യം കാരണമായി. മീനയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായി മാറി ദൃശ്യത്തിലെ റാണി.













Balyakalasakhi new latest malayalam movie



പ്രണയാര്‍ദ്രരായി മജീദും സുഹ്റയും


"ബാല്യകാല സഖി ജീവിതത്തില്‍ നിന്നു വലിച്ച് ചീന്തിയ ഒരു ഏടാണ്. വക്കില്‍ രക്തം പൊടിഞ്ഞിരിക്കുന്നു" വൈക്കം മുഹമ്മദ് എന്ന വിഖ്യാത എഴുത്തുകാരന്റെ തൂലികയിലൂടെ പിറവിയെടുത്ത ‘ബാല്യകാല സഖി’ വീണ്ടും വെള്ളിത്തിരയില്‍. മമ്മൂട്ടിയെ നായകനാക്കി നാടകരംഗത്ത് വ്യക്തിമുദ്രപതിപ്പിച്ച പ്രമോദ് പയ്യന്നൂരാണ് ബഷീറിന്‍്റെ മജീദിന്റെയും സുഹ്റയുടെയും പ്രണയം വീണ്ടും അഭ്രപാളിയില്‍ ആവിഷ്കരിക്കുന്നത്. 1967ല്‍ ബഷീറിന്റെ തന്നെ തിരക്കഥയില്‍ എച്ച്.എച്ച്. ഇബ്രാഹീം നിര്‍മിച്ച് ശശികുമാര്‍ ബാല്യകാലസഖിയെ ചലച്ചിത്രമാക്കിയിരുന്നു. പ്രേം നസീര്‍ അനശ്വരമാക്കിയ മജീദിനെ വീണ്ടും വെള്ളിത്തിരയില്‍ അവതരിപ്പിക്കുന്നത് മമ്മൂട്ടിയാണ്. നസീര്‍ എന്ന അതുല്യ പ്രതിഭയുടെ 25ാം ഓര്‍മവര്‍ഷത്തില്‍ അദ്ദേഹത്തിനുള്ള ആദരവു കൂടിയാകും ഈ ചിത്രം. ഇരട്ടവേഷത്തിലാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. മജീദിന്റെയും അച്ഛന്റെയും വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തിലുണ്ടാകുക. മമ്മൂട്ടി മജീദാകുമ്പോള്‍ സുഹ്റയായി എത്തുന്നത് തട്ടത്തിന്‍ മറയത്തില്‍ ഉമ്മിച്ചിക്കുട്ടിയായത്തെിയ ഇഷ തല്‍വാറാണ്. ഏറെ നാളത്തെ അന്വേഷണങ്ങള്‍ക്കൊടുവിലാണ് സംവിധായകന്‍ ഇഷയിലേക്ക് എത്തിച്ചേര്‍ന്നത്. മമ്മൂട്ടിയുടെ (മജീദിന്റെ) മാതാവായായി മീനയും എത്തുന്നുണ്ട്. പുറമേ ബിജു മേനോന്‍, കെപിഎസി ലളിത, മാമുക്കോയ തുടങ്ങിയവരും ചിത്രത്തിലുണ്ടാകും. ബഷീറിന്റെമറ്റു കഥാപാത്രങ്ങളായ ആനവാരി രാമന്‍ നായര്‍, എട്ടുകാലി മമ്മൂഞ്ഞ്, ഒറ്റക്കണ്ണന്‍ പോക്കര്‍, പൊന്‍കുരിശ് തോമ, സൈനബ എന്നിവരും ചിത്രത്തിലുണ്ടാകും.

ചേര്‍ത്തലയിലെ പെരുമ്പളം ദ്വീപ് ബഷീറിയന്‍ ഗ്രാമമായി സൃഷ്ടിച്ചായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം. കൂടാതെ കണ്ണൂര്‍ മാടായിപ്പാറയിലും കൊല്‍ക്കത്തയിലും മറ്റുമായാണ് ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്. ബഷീര്‍ താമസിച്ചിരുന്ന കൊല്‍ക്കത്തയിലെ ലോവര്‍ ചിറ്റ്പുര്‍ റോഡും പരിസരവും ചിത്രത്തില്‍ പകര്‍ത്താനും സംവിധായകന്‍ തയാറായി. നാടകരംഗത്തെ കലാത്മകതയും ലെനിന്‍ രാജേന്ദ്രന്‍, ശ്യാമ പ്രസാദ്, രഞ്ജിത്ത് തുടങ്ങിയ പ്രമുഖര്‍ക്കൊപ്പം പ്രവര്‍ത്തിച്ച പരിചയ സമ്പത്തുമായാണ് പ്രമോദ് പയ്യന്നൂര്‍ തന്റെപ്രഥമ ചിത്രം ‘ബാല്യകാല സഖി’ പൂര്‍ത്തിയാക്കിയിരിക്കുന്നത്. മതിലുകള്‍ നാടകമാക്കിയതും ബഷീറിനെ കുറിച്ചുള്ള ഡോക്യുമെന്‍്ററി തയ്യാറാക്കിയതും സംവിധായകനെ ബല്യകാലസഖിയോട് അടുപ്പിക്കുകയായിരുന്നു. സ്വന്തമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അദ്ദേഹം നൂറിലധികം പുതുമുഖങ്ങളേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മലയാളികള്‍ക്ക് പുറമേ ബംഗാളിലെ നിരവധി ആദിവാസികളും ഹിജഡകളും ചത്രത്തില്‍ പ്രത്യക്ഷപ്പെടുുണ്ടൊണ് സൂചന.

രാഘവന്‍ മാസ്റ്റര്‍ അവസാനമായി സംവിധാനംചെയ്ത പാട്ടുകളും സിനിമയിലുണ്ട്. രാഘവന്‍ മാസ്റ്റര്‍ക്ക് പുറമെ ഷഹ്ബാസ് അമനാണ് ചിത്രത്തിലെ മറ്റ് ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്. പി.ഭാസ്കരന്‍ മാസ്റ്ററുടെ ഒരു ഗാനവും ചിത്രത്തിലുണ്ട്. ശ്രീകുമാരന്‍ തമ്പി, കാവാലം നാരായണപണിക്കര്‍, പ്രമോദ് പയ്യന്നൂര്‍ എന്നിവരാണ് ഗാനങ്ങളുടെ രചനയില്‍. കെ.ടി.മുഹമ്മദ് രചിച്ച ‘താമര പൂങ്കാവനത്തില്‍ താമസ്സിക്കുവളേ’ എന്ന നാടകഗാനവും ചിത്രത്തിലുണ്ട്. ഗാനങ്ങള്‍ പുറത്തിറങ്ങിക്കഴിഞ്ഞു.

ഹരി നായര്‍ കാമറയും മനോജ് കണ്ണോത്ത് ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നു. എം.ബി.മുഹ്സിനും സജീബ് ഹാഷിമും ലിവിന്‍ ആര്‍ട്സ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ നിര്‍മിച്ചിരിക്കുന്ന ചിത്രം ഫെബ്രുവരി രണ്ടാം വാരം തീയറ്ററുകളില്‍ എത്തും. ബഷീറിന്റെ മതിലുകള്‍ അടൂര്‍ ചലച്ചിത്രമാക്കിയപ്പോള്‍ ബഷീറായി ജീവിച്ച (അഭിനയിച്ച) മമ്മൂട്ടിയുടെ മറ്റൊരു മികച്ച കഥാപാത്രമായാണ് പ്രേക്ഷകര്‍ മജീദിനെ പ്രതീക്ഷിക്കുന്നത്. ആ താളുകള്‍ മറിയുമ്പോള്‍: ഈ വരികള്‍ മറക്കില്ല നാം, ബഷീര്‍ ഈ വരികള്‍ കോറിയിട്ടത് വെറും കടലാസു കഷണങ്ങളിലല്ല, അദ്ദേഹത്തിന്റെ ഹൃദയത്തില്‍ നിന്ന് വായനക്കാരന്റെ ഹൃദയത്തിലേക്കാണ്... മജീദ്: പണ്ടത്തെമാതിരിയുള്ള സുഹ്റായുടെ ഒരു ചിരി കാണാന്‍ കൊതിയാവുന്നു. സുഹ്റ: ഞാന്‍ പണ്ടത്തെ മാതിരിയല്ലേ ചിരിക്കുന്നത് ? മജീദ്: അല്ല ഇപ്പോഴത്തെ ചിരിയില്‍ കണ്ണുനീരുള്ളതുപോലെ. സുഹ്റ: ഓ, അത് ഞാന്‍ വളര്‍ന്നുപൊയിട്ടായിരിക്കാം. ശരിക്കും നാം വളരേണ്ടായിരുന്നു. വളര്‍ന്നു പോയതുകൊണ്ടാണോ ദു:ഖവും ആഗ്രഹങ്ങളുമുണ്ടായത് ?










ഇന്ത്യ തോറ്റു ഒപ്പം ഒന്നാം റാങ്കും നഷ്ടപ്പെട്ടു





ഇന്ത്യ തോറ്റു ഒപ്പം ഒന്നാം റാങ്കും നഷ്ടപ്പെട്ടു


ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇന്ത്യക്ക് പരാജയം. മഴമൂലം 42 ഓവറായി ചുരുക്കിയ മത്സരത്തില്‍ ഡക്‌വര്‍ത്ത ലൂയിസ് നിയമ പ്രകാരമാണ് ന്യൂസ്‌ലന്റ് 15 റണ്‍സിന് ജയിച്ചിരിക്കുന്നത്.


നേരത്തെ ന്യൂസിലാഡ് 42 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 271 റണ്‍സെടുത്തിരുന്നു. എന്നാല്‍ മഴമൂലം ഡെക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം ന്യൂസിലാന്‍ഡിന്റെ സ്‌കോര്‍ 297 ആയി പുതുക്കി നിശ്ചയിക്കുകയായിരുന്നു. 77 റണ്‍സെടുത്ത വില്യംസനും 57 റണ്‍സെടുത്ത ടെയ്‌ലറുമാണ് ന്യൂസിലാന്‍ഡ് ബാറ്റിംഗ് നിരയില്‍ തിളങ്ങിയത്. ഓപ്പണര്‍ ഗുപ്തില്‍ 44 റണ്‍സെടുത്തു.


297 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് 41.3 ഓവറില്‍ 277 റണ്‍സ് മാത്രമെ നേടാന്‍ കഴിഞ്ഞിരുന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി (56), വിരാട് കോഹ്ലി (78) എന്നിവര്‍ അര്‍ദ്ധ സെഞ്ച്വറി നേടി. റെയ്‌ന(35), രഹാനെ (36), രോഹിത് ശര്‍മ്മ (20) റണ്‍സും നേടി പുറത്തായി.


നേപ്പിയറില്‍ നടന്ന ആദ്യ ഏകദിനത്തില്‍ ഇന്ത്യ 24 റണ്‍സിന് പരാജയപ്പെട്ടിരുന്നു. അഞ്ച് ഏകദിനങ്ങളടങ്ങിയ പരമ്പരയില്‍ ന്യൂസിലാന്‍ഡ് 2-0ത്തിന് മുന്നിലാണ്. പരമ്പരയില്‍ ഏകദിനത്തിനു പുറമെ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ കൂടിയുണ്ട്.






വാര്‍ത്ത ഇതാരാണെന്ന് തിരിച്ചറിയാന്‍ കഴിയുന്നുണ്ടോ?




അറുപത്തിരണ്ട് വയസ്സുള്ള മമ്മൂട്ടിയും അമ്പത്തി മൂന്ന് വയസ്സുള്ള മോഹന്‍ലാലും കോളേജ്പയ്യന്‍സിന്റെ ഗെറ്റപ്പില്‍ സിനിമകളില്‍ പ്രത്യക്ഷപ്പെടുന്നത് ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് അത്ര കൗതുകമുള്ള കാര്യമല്ല.


പക്ഷെ അതേ മേഖലയില്‍ ജോലിചെയ്യുന്ന മുപ്പത്തിയഞ്ചുകാരനായ താരം വൃദ്ധനായാല്‍ എങ്ങനെയിരിക്കും. അതിനിപ്പോഴെന്താ സിനിമയല്ലേ. അറുപതുകാരന് പതിനാറുകാരനാവാം, പതിനാറുകാരന് അറുപതുകാരനുമാവാം. എല്ലാം മേക്കപ്പ്മാന്റെ കഴിവുപോലെയിരിക്കും, പക്ഷെ താഴെക്കാണുന്ന ഈ താരത്തെ തിരിച്ചറിയാന്‍ കഴിയുന്നുണ്ടോ. സൂക്ഷിച്ചു നോക്കൂ, ബാലതാരമായി മലയാളത്തിലെത്തി വളര്‍ന്നപ്പോള്‍ അവസരങ്ങള്‍ നഷ്ടപ്പെട്ടുപോയ വിനീത് കുമാറിന്റെ മുഖഛായയില്ലേ. അതെ വിനീത് കുമാര്‍ തന്നെ. ഒരു യാത്രയില്‍ എന്ന ഹ്രസ്വ ചിത്രത്തിലെ വിനീതിന്റെ വേഷമാണിത്.

നാലു ഹ്രസ്വചിത്രങ്ങളുടെ സമാഹാരമായി 2013ല്‍ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഒരു യാത്രയില്‍. മേജര്‍ രവി നേതൃത്വം നല്‍കിയ ഈ സംരഭത്തില്‍ അദ്ദേഹമുള്‍പ്പെടെ നാലു സംവിധായകരാണ് പ്രവര്‍ത്തിച്ചിരിക്കുന്നത്. ഹണിമൂണ്‍, ഐ ലൗ മൈ അപ്പ, മരിച്ചവരുടെ കടല്‍, അമ്മ എന്നവയാണ് ചിത്രങ്ങള്‍. ഇതില്‍ പ്രിയനന്ദന്‍ സംവിധാനം ചെയ്ത മരിച്ചവരുടെ കടല്‍ എന്ന ചിത്രത്തിലാണ് വിനീത് അഭിനയിച്ചത്. രമ്യ നമ്പീശനായിരുന്നു നായിക.


ഹണിമൂണ്‍ എന്ന ചിത്രം രാജേഷ് അമനക്കരയും ഐ ലവ് മൈ പപ്പ മാത്യൂസം സംവിധാനം ചെയ്തു. വിനീതിന് പുറമെ ലക്ഷ്മി ഗോപാല സ്വാമി, ജനാര്‍ദ്ദനന്‍, സുകുമാരി, മാസ്റ്റര്‍ വിവസ്, ജയന്‍ ചേര്‍ത്ത, കണ്ണന്‍ പട്ടാമ്പി, പൂജ തുടങ്ങിയവരും അഭിനയിച്ചു.









Prise the loard new latest malayalam movie mammootty





പാലാക്കാരന്‍ അച്ചായനായി മമ്മൂട്ടിയെത്തുന്ന ചിത്രമാണ് പ്രെയ്‌സ് ദി ലോര്‍ഡ്.

തനി അച്ചായന്‍ സ്‌റ്റൈലില്‍ മുണ്ടും ജുബ്ബയുമിട്ട് പാലയ്ക്കപ്പുറം ലോകമില്ലെന്ന് കരുതുന്ന ജോയിയുടെ രസകരമായി ജീവികതഥയാണ് ചിത്രം പറയുന്നത്. സക്കറിയയുടെ കഥയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത് ടിപി ദേവരാജനാണ്. ഗ്യാലക്‌സി ഫിലിംസിന്റെ ബാനറില്‍ മിലന്‍ ജലീലാണ് ചിത്രം നിര്‍മ്മിക്കുന്നത്. മാര്‍ച്ച് മാസത്തിലാണ് ചിത്രത്തിന്റെ റിലീസ്. സമ്പന്നനെങ്കിലും സാധാരണക്കാരനായി ജീവിക്കുന്ന ജോയിയുടെ കുടുംബത്തിലേയ്ക്ക് ഒളിച്ചുതാമസിക്കനായി രണ്ടുപേര്‍ എത്തുന്നതോടെയാണ് ജോയിയുടെയും ഭാര്യയുടെയും ജീവിതത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളുടെ ആവിഷ്‌കാരമാണ് ചിത്രം.

സക്കറിയയുടെ കഥയെ അടിസ്ഥാനമാക്കി ഷിബു ഗംഗാധരന്‍ ഒരുക്കുന്ന ചിത്രത്തില്‍ പാലാക്കാരനായ ജോയിക്കുട്ടിയായിട്ടാണ് മമ്മൂട്ടി വേഷമിടുന്നത്.

സമ്പന്നനായ മുല്ലത്താഴത്ത് ജോയിക്കുട്ടിയായി മമ്മൂട്ടി വരുമ്പോള്‍ ആരാധകര്‍ക്ക് ആവേശം മൂക്കുമെന്ന് ഉറപ്പ്. ഏറെ രസികത്തരങ്ങളുള്ള കഥാപാത്രമായി ജോയിക്കുട്ടി.

മദ്യപിച്ച ശേഷം ഗ്ലാസ് എറിഞ്ഞുപൊട്ടിയ്ക്കുന്ന കഥാപാത്രങ്ങളും, മദ്യത്തിനൊപ്പം പായസം തിന്നുന്ന കഥാപാത്രങ്ങളുമെല്ലാം സിനിമയില്‍ ഉണ്ടായിട്ടുണ്ട്. പ്രെയ്‌സ് ദി ലോര്‍ഡിലെ ജോയിക്കുട്ടി ഉച്ചയ്ക്ക് മദ്യപിയ്ക്കുന്നയാളാണ്. ഉച്ചയൂണിനും അത്താഴത്തിനും മുമ്പ് സ്‌മോളടിയ്ക്കുന്നതാണ് ജോയിക്കുട്ടിയുടെ രീതി.

ഇമ്മാനുവല്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ ഭാര്യയായി അരങ്ങേറ്റം കുറിച്ച റീനു മാത്യൂസ് തന്നെയാണ് പ്രെയ്‌സ് ദി ലോര്‍ഡിലും മമ്മൂട്ടിയുടെ ഭാര്യയായി എത്തുന്നത്. രസകരമായ പല കോംപിനേഷന്‍ സീനുകളുമുണ്ട് ഇവര്‍ തമ്മില്‍. ആന്‍സിയെന്നാണ് റീനു മാത്യൂസിന്റെ കഥാപാത്രത്തിന്റെ പേര്.

വീട്ടുകാരുടെ സമ്മതമില്ലാതെ വിവാഹിതരായ സാംകുട്ടിയും ആനിയും ഒളിച്ചുതാമസിക്കനായി ജോയിക്കുട്ടിയുടെ വീട്ടില്‍ എത്തുകയാണ്. ഇതോടെയാണ് ജോയിക്കുട്ടിയുടെ ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാകുന്നത്. സാംകുട്ടിയായി അഹമ്മദ് സിദ്ദിഖും, ആനിയായി ആകാംഷാ പുരിയും അഭിനയിക്കുന്നു.

ബോളിവുഡ് താരമായ ആകാന്‍ഷയുടെ ആദ്യചിത്രമാണ് പ്രെയ്‌സ് ദി ലോര്‍ഡ്. ചിത്രത്തില്‍ ആകാന്‍ഷ ്‌ചെയ്യുന്ന കഥാപാത്രം ഏറെ പ്രധാന്യമുള്ളതാണ്.

സാംകുട്ടിയെയും ആനിയെയും ജോയിക്കുട്ടിയുടെ വീട്ടില്‍ ഒളിവാസത്തിന് വിടുന്നത് അഡ്വക്കറ്റ് സണ്ണിയാണ്. മുകേഷാണ് അഡ്വക്കേറ്റ് സണ്ണിയായി എത്തുന്നത്.

സക്കറിയയെട സക്കറിയയുടെ നോവെല്ലകള്‍ എന്ന സമാഹാരത്തില്‍ നിന്നുമുള്ള പ്രെയ്‌സ് ദി ലോര്‍ഡ് എന്ന കഥയ്ക്കാണ് ഷിബു ഗംഗാധരന്‍ ചലച്ചിത്രാവിഷ്‌കാരം ഒരുക്കുന്നത്. മുമ്പ് മമ്മൂട്ടിയ്ക്ക് ഏറെ പ്രശംസകള്‍ നേടിക്കൊടുത്ത വിധേയന്‍ എന്ന കഥാപാത്രവും സക്കറിയയുടെ സൃഷ്ടിയായിരുന്നു.

വര്‍ത്തമാനകാലഘട്ടത്തിലെ ചില കാര്യങ്ങളെ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുന്നുണ്ട് ചിത്രത്തില്‍. വിമര്‍ശിക്കേണ്ട വിഷയങ്ങളെ വിമര്‍ശിച്ചുകൊണ്ടാണ് ചിത്രം ഒരുക്കുന്നതെന്ന് ഷിബു പറയുന്നു.

ചിത്രത്തിന്റെ തിരക്കഥാ രചനയില്‍ അണിയറക്കാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി സക്കറിയ ഒപ്പമുണ്ടായിരുന്നു. പിന്നീട് ഷൂട്ടിങ് തുടങ്ങിയപ്പോള്‍ അദ്ദേഹം ലൊക്കേഷനിലെത്തി ചിത്രം മികച്ചതാകുമെന്ന് ഉറപ്പുവരുത്തുകയും ചെയ്തു.

കാഞ്ഞിരപ്പള്ളി വീണ്ടുമൊരു ചിത്രത്തില്‍ ലൊക്കേഷനാവുകയാണ് പ്രെയ്‌സ് ദി ലോര്‍ഡിലൂടെ. ഇവിടുത്തെ പ്രശസ്തമായ ആനത്താനം തറവാട്ടിലാണ് ചിത്രത്തിലെ ഏറെയും ഭാഗങ്ങള്‍ ചിത്രീകരിച്ചത്. ഈ തറവാടിനെ ചിത്രത്തിന് വേണ്ട രീതിയില്‍ മാറ്റിയെടുത്തത് കലാസംവിധായകനായ സുജിത് രാഘവനാണ്.

മമ്മൂട്ടി, മുകേഷ്, റീനു മാത്യൂസ് എന്നിവര്‍ക്കൊപ്പം ഇന്നസെന്റ്, സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ്, സാദിഖ്, അഹമ്മദ് സിദ്ദിഖ്, ആകാംഷാ പുരി എന്നിവരാണ് ചിത്രത്തില്‍ വേഷമിടുന്നത്.








Tuesday, January 21, 2014

manju warrier changed name





മഞ്ജു വാര്യര്‍-ദിലീപ് ബന്ധത്തിലുള്ളസ്വരചേര്‍ച്ചകളെ കോര്‍ത്തിണക്കിയുള്ള ഗോസിപ്പുകള്‍ നിരവധിയാണ്. ഇതാ ഈ ബന്ധത്തില്‍ പുതിയൊരു വിവാദം കൂടി. നടി മഞ്ജു വാര്യര്‍ സ്വന്തം പേരില്‍ നിന്നും ഭര്‍ത്താവായ ദിലീപിന്‍റെ പേര് ഒഴിവാക്കുന്നു. മഞ്ജു ഗോപാലകൃഷ്ണന്‍ എന്ന പേരു മാറ്റി മഞ്ജു വാര്യര്‍ എന്ന പേരു തന്നെ ആക്കാനാണ് തീരുമാനം.


പാസ്‌പോര്‍ട്ടിലെ പേരും വിലാസവും തിരുത്തുന്നതിനുള്ള നടപടി തുടങ്ങി. ഇതിനായി നടി പേരും വിലാസവും മാറ്റുന്നതിനുള്ള പത്രപരസ്യവും നല്‍കിയിട്ടുണ്ട്.

നടന്‍ ദിലീപിന്‍റെ യഥാര്‍ത്ഥ പേരാണ് ഗോപാലകൃഷ്ണന്‍. പേരു കൂടാതെ വീട്ടുവിലാസവും മാറ്റാനാണ് മഞ്ജുവിന്‍റെ തീരുമാനം. തൃശൂരിലെ സ്വന്തം ഭവനമായ പുള്ളിലെ വസതിയായിരിക്കും പുതിയ വിലാസം. നേരത്തെ ദിലീപിന്‍റെ വസതിയായിരുന്നു വിലാസത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്.

പതിനാലു വര്‍ഷത്തിനുശേഷം മലയാള സിനിമയിലേക്കു മടങ്ങിവരുന്ന മഞ്ജുവിനെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. മാത്രമല്ല വന്‍കിട കന്പനികളുടെ പരസ്യത്തിലും മഞ്ജു മോഡലായി എത്തി. പരസ്യരംഗത്ത് മഞ്ജുവിന്‍റെ പ്രതിഫലം ഒരു കോടിയിലേയ്ക്കുകയര്‍ന്നതായും വാര്‍ത്തകള്‍ വന്നു.


ഇതിന് മുന്‍പ് തന്നെ ഗോസിപ്പുകോളങ്ങളില്‍ ചര്‍ച്ചയാണ് ദിലീപ്-മഞ്ജു ദാന്പത്യ പ്രശ്നം. എന്നാല്‍ ഇങ്ങനെയൊരു വാര്‍ത്ത കൂടി വന്നതോടെ ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടെന്നുള്ള അഭ്യൂഹങ്ങള്‍ കൂടിയിരിക്കുകയാണ്.





Monday, January 20, 2014

5 രൂപയുടെ കള്ളനോട്ട് പാകിസ്താനില്‍ നിന്നും?




ദില്ലി: അഞ്ച് രൂപയ്ക്കും കള്ളനോട്ടോ എന്ന് അതിശയപ്പെടാന്‍ വരട്ടെ. സംഗതി സത്യമാണ്. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും കള്ളനോട്ടുകള്‍ക്ക് പുറമേ അഞ്ച് രൂപയുടെ കള്ളനോട്ടുകളും നാട്ടില്‍ പെരുകുന്നതായി റിപ്പോര്‍ട്ട്. പാകിസ്താന്‍ ചാരസംഘടനയായ ഐ എസ് ഐയാണ് ഇന്ത്യയില്‍ കള്ളനോട്ടുകള്‍ അടിച്ചിറക്കുന്നതിന് പിന്നിലെന്ന് ദില്ലി പോലീസിന് സൂചന ലഭിച്ചു.


ആയിരത്തിന്റെയും അഞ്ഞൂറിന്റെയും പോലെയല്ല, അഞ്ചുരൂപ നോട്ടുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ അധികമാരും സംശയിക്കില്ല എന്നതാണ് കള്ളനോട്ട് മാഫിയയെ ചെറിയ നോട്ടില്‍ ശ്രദ്ധയൂന്നാന്‍ പ്രേരിപ്പിച്ചത് എന്നാണ് അറിയുന്നത്. അഞ്ച് രൂപയുടെ ഇരുപതിനായിരത്തോളം നോട്ടുകളാണ് ദില്ലി പോലീസ് പിടിച്ചെടുത്തത്. കഴിഞ്ഞ വര്‍ഷം മാത്രം 5.66 കോടി രൂപയുടെ കള്ളനോട്ടുകള്‍ പോലീസ് പിടിച്ചെടുത്തിരുന്നു.


അഞ്ച് രൂപയ്ക്ക് പുറമേ പത്ത്, അമ്പത്, നൂറ് അഞ്ഞൂറ്, ആയിരം തുടങ്ങിയ നോട്ടുകളുടെയും കള്ളന്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്. എന്നാല്‍ ഏറ്റവും കൂടുതല്‍ കള്ളനോട്ടുകള്‍ ഇറങ്ങുന്നത് അഞ്ചുരൂപയ്ക്കാണ്. യൂറോപ്പില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഗുണമേന്മയേറിയ പേപ്പറിലാണ് നോട്ടുകള്‍ അച്ചടിക്കുന്നതെന്ന് ദില്ലി പോലീസിലെ ഉന്നത ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ ഐ എ എന്‍ എസിനോട് പറഞ്ഞു.


വാട്ടര്‍ മാര്‍ക്ക്, അശോക സ്തംഭം, മഹാത്മാ ഗാന്ധിയുടെ ചിത്രം, റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചിഹ്നം തുടങ്ങിയവ കള്ളനോട്ടിലും വളരെ സൂക്ഷ്മമായി ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇവ കള്ളനോട്ടാണെന്ന് തിരിച്ചറിയാനും പ്രയാസമാണ്. ശ്രീലങ്ക, ഹോളണ്ട്, സിംഗപ്പൂര്‍, ഡെന്‍മാര്‍ക്ക്, തായ്‌ലന്‍ഡ്, നേപ്പാള്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങള്‍ വഴിയാണ് കള്ളനോട്ടുകള്‍ ഇന്ത്യയിലെത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്.










ദിലീപ് നായകള്‍ക്കൊപ്പം നൃത്തം ചെയ്യുന്നു!




2013 ദിലീപ് പ്രേക്ഷകരെ സംബന്ധിച്ച് നല്ലൊരു വിരുന്നിന്റെ വര്‍ഷമായിരുന്നു. വര്‍ഷാദ്യം മുതല്‍ അവസാനംവരെ ഇറങ്ങിയ പല ദിലീപ് ചിത്രങ്ങളും രസകരവും വന്‍വിജയം നേടിയവയുമായിരുന്നു. ദിലീപിന്റെ 2014 ഏതാണ്ട് ഇതുപോലെയൊക്കെത്തന്നെയാകുമെന്നാണ് സൂചന.


ആരിലും ആകാംഷയുണ്ടാക്കുന്ന തരത്തിലുള്ള ചിത്രങ്ങളും റോളുകളുമാണ് 2014ലും ദിലീപിന് ലഭിച്ചിരിക്കുന്നത്. കൂനനായും പെണ്ണത്തമുള്ള ആണായും മുറിച്ചുണ്ടുള്ള നായകനായുമെല്ലാമഭിനയിച്ച ദിലീപ് 2014ല്‍ ആദ്യമെത്തുക സര്‍ക്കസിലെ റിങ് മാസ്റ്ററുടെ വേഷത്തിലാണ്.


റാഫിയൊരുക്കുന്ന റിങ് മാസ്റ്റര്‍ എന്ന ചിത്രത്തില്‍ നായകളെ ഏറെ ഇഷ്ടപ്പെടുകയും അവയെ പരിശീലിപ്പിക്കുകയും ചെയ്യുന്ന വേഷമാണ് ദിലീപ് അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ആദ്യാവസാനം ദിലീപിനൊപ്പം രണ്ട് നായകളുമുണ്ടാകും. ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റാണ് നായകളും ദിലീപുമുള്‍പ്പെടുന്ന പാട്ട്. ഈ ഗാനരംഗത്തില്‍ ദിലീപ് നായകള്‍ക്കൊപ്പം നൃത്തം ചെയ്യുകയും ചെയ്യുന്നുണ്ടത്രേ.


ചിത്രത്തില്‍ മൊത്തം 21നായകളെയാണ് ഉപയോഗിച്ചിരിക്കുന്നത്. നായകളുമായി ഇടപഴകാനും മറ്റും ദിലീപിന് പരിശീലനം നല്‍കാന്‍ ഇന്ത്യയുടെ പലഭാഗത്തുനിന്നായുള്ള പ്രമുഖ നായകപരിശീലകരും ചിത്രത്തിനായി ജോലിചെയ്യുന്നുണ്ട്.

ദിലീപും നായകളും ഒന്നിയ്ക്കുന്ന ഗാനരംഗമുണ്ടെന്നുള്ള വാര്‍ത്ത റിങ് മാസ്റ്ററിനെക്കുറിച്ചുള്ള പ്രതീക്ഷകള്‍ ഉയര്‍ത്തുകയാണ്. എന്തായാലും ദിലീപ് ആരാധകരെ സംബന്ധിച്ച് 2014ല്‍ അവര്‍ക്കാദ്യം കിട്ടാന്‍ പോകുന്ന ചിത്രം ഏറെ വ്യത്യസ്തതയുള്ളതുതന്നെയായിരിക്കും.













Drishyam new latest malayalam movie not copied from suspects




ദൃശ്യം കോപ്പിയടിയല്ല: ജീത്തു ജോസഫ്


മലയാളത്തില്‍ ഇറങ്ങുന്ന ഓരോ പുതിയ ചിത്രങ്ങള്‍ക്കുമെതിരെ മോഷണം ആരോപിക്കപ്പെടുന്നത് ഇപ്പോഴത്തെ ഒരു പതിവായി മാറിയിട്ടുണ്ട്. തിയേറ്ററുകളില്‍ മികച്ച പ്രകടനം നടത്തുന്ന ചിത്രങ്ങളാണെങ്കില്‍ സമാനമായ കൊറിയന്‍ ചിത്രങ്ങളും ഹോളിവുഡ് ചിത്രങ്ങളുമുണ്ടെന്ന് വാദിച്ച് സീനുകള്‍ വച്ച് കീറിമുറിച്ചുള്ള പരിശോധനകള്‍ മലയാളത്തില്‍ ശക്തമാവുകയാണ്. പല പ്രമുഖ സംവിധായകരും ഇത്തരത്തിലുള്ള ആരോപണങ്ങള്‍ക്ക് ഇരകളാകുന്നുണ്ട്. ഇക്കൂട്ടത്തില്‍ അവസാനം ഇടംപിടിച്ചിരിക്കുന്നയാളാണ് ജീത്തു ജോസഫ്.


ദൃശ്യം എന്ന മെഗാഹിറ്റ് ചിത്രം മോഷണമാണെന്ന വാദിച്ചുകൊണ്ട് പലവാദങ്ങളും ഉയരുന്നുണ്ട്. ഇതില്‍ കഴിഞ്ഞ ദിവസം പുറത്തുവന്ന ഒന്ന് ഈ ചിത്രം ഹിറോഷി നിഷിറ്റാനിയുടെ സസ്‌പെക്ട് എസ് എന്ന ചിത്രത്തില്‍ നിന്നും കടംകൊണ്ടതാണെന്ന വാദമാണ്.


ഈ വാദം നെറ്റിലും മറ്റും വലിയ വാര്‍ത്തയായതോടെ ജീത്തു ജോസഫ് ഇക്കാര്യം നിഷേധിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. സസ്‌പെക്ട് എക്‌സ് എന്ന ചിത്രം താന്‍ കണ്ടിട്ടില്ലെന്നും അതിന്റെ ഡിവിഡി സംഘടിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നുമാണ് ജിത്തു പറയുന്നത്.


താന്‍ അറിഞ്ഞതുവച്ച് രണ്ട് ചിത്രത്തിലും കൊലപാതകം മൂടിവെയ്ക്കുന്നുണ്ടെന്നുള്ള സമാനതമാത്രമേയുള്ളുവെന്നും ജിത്തു പറയുന്നു. കൊലപാതകം നടന്ന ദിവസം പുനരാവിഷ്‌കരിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആ ചിത്രത്തിലില്ല. എത്ര ചിത്രങ്ങളില്‍ ത്രികോണ പ്രണയങ്ങള്‍ വരുന്നു. അത്തരം അവസരങ്ങളിലെല്ലാം ഏറ്റവുമാദ്യം ത്രികോണ പ്രണയം അവതരിപ്പിച്ച ചിത്രത്തിന്റെ കോപ്പിയാണ് മറ്റെല്ലാ ചിത്രങ്ങളുമെന്ന് നമുക്ക് പറയാന്‍ കഴിയുമോ- ജീത്തു ചോദിക്കുന്നു.


ദൃശ്യത്തിന്റെ സ്‌ക്രിപ്റ്റ് വായിച്ച സുരേഷ് ബാലാജിയാണ് ആദ്യം സസ്‌പെക്ട് എക്‌സ് എന്ന ചിത്രത്തെക്കുറിച്ച് എന്നോട് പറഞ്ഞത്. പിന്നീട് അദ്ദേഹം തന്നെ ആ ചിത്രം കണ്ട് സംശയം തീര്‍ക്കുകയായിരുന്നു- സംവിധായകന്‍ വിശദീകരിക്കുന്നു.

അതേസമയം മൈ ബോസ് ഇറങ്ങിയപ്പോള്‍ ഉയര്‍ന്ന കോപ്പിയടി ആരോപണത്തെക്കുറിച്ച് ചോദിയ്ക്കുമ്പോള്‍ ആ ചിത്രം പ്രൊപ്പോസല്‍സില്‍ നിന്നും ഡിറ്റക്ടീവ് എന്ന ചിത്രം ജെയിംസ് ബോണ്ടില്‍ നിന്നും കടംകൊണ്ടതാണെന്ന് സമ്മതിക്കാനും ജിത്തു മടിയ്ക്കുന്നില്ല.


ദൃശ്യം ഒന്നില്‍ നിന്നും കടംകൊണ്ട ചിത്രമല്ലെന്നും ആരെങ്കിലും എസ്എംഎസ് പ്രചരിപ്പിച്ചും ഫേസ്ബുക്കില്‍ പോസ്റ്റുകളിട്ടും ഇതൊരു കോപ്പിയടി ചിത്രമാണെന്ന് പ്രചാരണം നടത്തിയാല്‍ സത്യം സത്യമല്ലാതാകില്ലെന്നും അത്തരം പ്രചാരണങ്ങള്‍ സമ്മതിച്ചുകൊടുക്കാന്‍ പ്രയാസമുണ്ടെന്നും ജീത്തു പറയുന്നു.

gallery

Gallery