Gallery

Gallery

Wednesday, April 16, 2014

watch ipl 2014 live streaming live watch online

ഐ.പി.എല്‍. കാണാം സ്മാര്‍ട്‌ഫോണിലും... ഈ ആപ്ലിക്കേഷനുകള്‍ ഉണ്ടെങ്കില്‍


ക്രിക്കറ്റ് ആരാധകര്‍ക്ക് ആവേശം പകര്‍ന്നുകൊണ്ട് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 20-20 മത്സരം ഇന്ന് അബുദാബിയില്‍ തുടങ്ങുകയാണ്.

കോഴ ആരോപണങ്ങളുടെ നിഴലിലാണെങ്കിലും പതിവുപോലെ വാശിയേറിയ മത്സരങ്ങള്‍ ഇത്തവണയും ഐ.പി.എല്ലില്‍ ഉണ്ടാവും എന്നുറപ്പാണ്. എന്നാല്‍ ഐ.പി.എല്‍. സദാസമയവും ടി.വിക്കു മുന്നിലിരുന്നു കാണാന്‍ എല്ലാവര്‍ക്കും കഴിഞ്ഞു എന്നുവരില്ല. ഓഫീസിലും മറ്റും പോകുന്നവര്‍ക്കും യാത്രകളിലായിരിക്കുമ്പോഴും മത്സരങ്ങള്‍ കാണാനും സ്‌കോര്‍ അറിയാനും എങ്ങനെ സാധിക്കും. എന്നാല്‍ ഇനി അതേകുറിച്ച് ആലോചിച്ച് വിഷമിക്കേണ്ട.

 നിങ്ങളുടെ കൈയില്‍ സ്മാര്‍ട്‌ഫോണ്‍ ഉണ്ടെങ്കില്‍ എവിടെയിരുന്നും തത്സമയം മത്സരങ്ങള്‍ കാണാനും സ്‌കോര്‍ അറിയാനും സാധിക്കും. പക്ഷേ അതിനായി താഴെ കൊടുത്തിരിക്കുന്ന അഞ്ച് ആപ്ലിക്കേഷനുകളില്‍ ഏതെങ്കിലും ഒന്ന് ഡൗണ്‍ലോഡ് ചെയ്യണം എന്നുമാത്രം. ഐ.പി.എല്‍. സംബന്ധിച്ച എല്ലാ വിവരങ്ങളും ലഭ്യമാക്കുന്ന ആ ആപ്ലിക്കേഷനുകള്‍ പരിചയപ്പെടാം.


ഐ.പി.എല്‍.

 ഐ.പി.എല്ലിന്റെ ഔദ്യോഗിക ആപ്ലിക്കേഷനാണ് ഇത്. പള്‍സ് ഇന്നൊവേഷന്‍സ് ഡവലപ് ചെയ്ത 'ഐ.പി.എല്‍' ആപില്‍ T20 മത്സരങ്ങള്‍ സംബന്ധിച്ച എല്ലാ വിവരങ്ങളും ലഭ്യമാണ്. ഐ.പി.എല്‍. മത്സരങ്ങളുടെ ക്രമം, ലൈവ് സ്‌കോര്‍, ഓരോ ടീമിനും ലഭിച്ച പോയിന്റ്, ഏറ്റവും പുതിയ ഐ.പി.എല്‍ വാര്‍ത്തകള്‍ എന്നിവയെല്ലാം ഇതിലൂടെ അറിയാന്‍ സാധിക്കും. അതേസമയം ലൈവ് സ്ട്രീമിംഗ് ഇല്ല. ഐ.ഒ.എസ്, ആന്‍ഡ്രോയ്ഡ്, വിന്‍ഡോസ് ഫോണുകളില്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ലിങ്കില്‍ ക്ലിക് ചെയ്യുക.

ക്രിബോള്‍ ( CriBol)

ഫോണ്‍ സ്‌ക്രീനില്‍ നോക്കാതെ തന്നെ മത്സരങ്ങളുടെ ലൈവ് സ്‌കോറും മറ്റു വിവരങ്ങളും അറിയാന്‍ സഹായിക്കുന്ന ആപ്ലിക്കേഷനാണ് ക്രിബോള്‍. അതായത് വോയ്‌സ് നോട്ടിഫിക്കേഷന്‍ വഴി വിവരങ്ങള്‍ ലഭ്യമാക്കും. ലൈവ് സ്‌കോറിനു പുറമെ വിക്കറ്റ് നഷ്ടപ്പെടുന്നതും ബാറ്റ്‌സ്മാന്‍ അര്‍ദ്ധ സെഞ്ച്വറിയോ സെഞ്ച്വറിയോ പൂര്‍ത്തിയാക്കുന്നതും ഉള്‍പ്പെടെ മത്സരത്തിലെ പ്രധാന സംഭവങ്ങളും ലൈവായി നോടിഫൈ ചെയ്യും. ഫലത്തില്‍ റേഡിയോയില്‍ കമെന്‍ട്രി കേള്‍ക്കുന്ന വിധത്തിലാണ് ഇത്. ജോലി ചെയ്യുമ്പോഴും ഡ്രൈവ് ചെയ്യുമ്പോഴുമെല്ലാം ഇത് ഏറെ സഹായകരമായിരിക്കും.

യു.സി. ബ്രൗസര്‍

ആന്‍േഡ്രായ്ഡ് ഫോണുകള്‍ക്കായുള്ള യു.സി. ബ്രൗസര്‍, ക്രിക്കറ്റ് സംബന്ധിച്ച എല്ലാ വിവരങ്ങളും ലഭ്യമാക്കുന്നുണ്ട്. ഐ.പി.എല്‍. മത്സരങ്ങളുടെ ഏറ്റവും പുതിയ സ്‌കോര്‍, ഫോട്ടോം വീഡിയോ തുടങ്ങിയവ ിതിലുടെ ലഭിക്കും. കൂടാതെ 'ക്രിക്കറ്റ്' എന്ന പേരില്‍ ഒരു ആഡ് ഓണും കമ്പനി റിലീസ് ചെയ്തിട്ടുണ്ട്. ഇതിലൂടെ വരാന്‍ പോകുന്ന മത്സരങ്ങള്‍ സംബന്ധിച്ച നോട്ടിഫിക്കേഷനുകള്‍ ലഭിക്കും. ക്രിക്കറ്റ് അനുബന്ധ ഗെയിമുകളും ആപ്ലിക്കേഷനിലുണ്ട്.


സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഡോട് കോം

മത്സരങ്ങള്‍ തത്സമയം കാണണമെങ്കില്‍ സ്റ്റാര്‍സ്‌പോര്‍ട്‌സ് ഡോട്‌കോം ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്താല്‍മതി. ലൈവ് സ്ട്രീമിംഗിനു പുറമെ ഏറ്റവും പുതിയ സ്‌കോര്‍, മത്സരക്രമം തുടങ്ങിയ വിവരങ്ങളും ലഭിക്കും. മത്സരം ലൈവായി കാണുന്നതിന് ദിവസം 20 രൂപ നല്‍കണം.


ഗോ ക്രിക്കറ്റ്

 ക്രിക്കറ്റ് മത്സരങ്ങള്‍ ലൈവായി കാണാന്‍ സഹായിക്കുന്ന മറ്റൊരു സ്മാര്‍ട്‌ഫോണ്‍ ആപ്ലിക്കേഷനാണ് ഗോ ക്രിക്കറ്റ്. ഐ.പി.എല്‍. മത്സരങ്ങളുടെ ഏറ്റവും പുതിയ സ്‌കോര്‍, വാര്‍ത്തകള്‍ എന്നിവയും ഇതിലുടെ ലഭിക്കും. മത്സരങ്ങള്‍ ഇല്ലാത്ത സമയങ്ങളില്‍ മുന്‍ മാച്ചുകളുടെ വീഡിയോകളും ലഭിക്കും.

No comments:

Post a Comment

gallery

Gallery