Gallery

Gallery

Wednesday, April 2, 2014

മമ്മൂട്ടിക്കെതിരെ ജന്മഭൂമി

മമ്മൂട്ടിക്കെതിരെ ജന്മഭൂമി

കൈരളി ചാനലിന്‍റെ ചെയര്‍മാന്‍ കൂടിയായ സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിക്കെതിരെ ബിജെപി മുഖപത്രമായ ജന്മഭൂമി രംഗത്ത്. മാതാഅമൃതാനന്ദമയിക്കെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി രംഗതെത്തിയ മുന്‍ശിഷ്യ ട്രെഡ്‍വെല്ലുമായി അഭിമുഖം കൈരളി സംപ്രക്ഷേപണം ചെയതതുമായി ബന്ധപ്പെട്ടാണ് മമ്മൂട്ടിക്കെതിരെ പത്രം രംഗതെത്തിയിട്ടുള്ളത്. മമ്മുട്ടി പ്രത്യേക താത്പര്യമെടുത്താണ് അഭിമുഖം നടത്തിയതെന്ന് ജന്മഭൂമിയിലെ റിപ്പോര്‍ട്ട് പറയുന്നു.


മമ്മൂട്ടിയുടെ മകളും മരുമകനും പങ്കാളികളായ മെഡിക്കല്‍ സിറ്റി എന്ന് പേരുള്ള സ്ഥാപനം കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിക്കാനിരിക്കുകയാണെന്നും ഇതിനാലാണ് അമൃതാനന്ദമയി മഠത്തിന്‍റെ സ്ഥാനങ്ങളെ അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ അഭിമുഖം നടത്തിയതെന്നും പത്രം ആരോപിക്കുന്നു. മമ്മൂട്ടിയെ പിണറായി വിജയന്‍ പോലും കൈവിട്ടിരിക്കുകയാണെന്നനും കൈരളിയുടെ ചെയര്‍മാന്‍ സ്ഥാനം ഉടന്‍ നഷ്ടമാകുമെന്നും റിപ്പോര്‍ട്ടിലുണ്ട്.





No comments:

Post a Comment

gallery

Gallery