ഞാന്‍ മൂന്നുമാസം ഗര്‍ഭിണി: ഉര്‍വശി
ചലച്ചിത്ര നടിമാരുടെ ഗര്‍ഭമാണല്ലോ ഇപ്പോള്‍ സിനിമയില്‍ചര്‍ച്ചാ വിഷയം. ഐശ്വര്യ റായി ഗര്‍ഭിണിയാണോ അല്ലയോ എന്ന ചര്‍ച്ച ബോളിവുഡില്‍ നടക്കുകയാണ്, ഐശ്വര്യയുടെ രണ്ടാമത്തെ ഗര്‍ഭത്തെക്കുറിച്ച് അഭിഷേക് ബച്ചന്റെ പിതാവായ അമിതാഭ് ബച്ചന്‍ ബ്ലോഗിലൂടെ സ്ഥിരീകരണം നടത്തുന്നതും കാത്തിരിക്കുകയാണ് പാപ്പരാസികള്‍. എന്നാല്‍ ഇവിടെ കേരളത്തില്‍ താന്‍ ഗര്‍ഭിണിയാണെന്ന് ഒരു നടി പ്രഖ്യാപിച്ചിരിക്കുന്നു. താന്‍മൂന്നുമാസം ഗര്‍ഭിണിയാണെന്നു പറഞ്ഞിരിക്കുന്നത് മറ്റാരുമല്ല, ഉര്‍വശി തന്നെ. അടുത്തിടെ രണ്ടാമതും വിവാഹിതയായ ഉര്‍വശി ഒരഭിമുഖത്തിലാണ് മൂന്നുമാസം ഗര്‍ഭിണിയാണെന്നു പറഞ്ഞിരിക്കുന്നത്. സിവില്‍ കണ്‍സ്ട്രക്ഷന്‍ കോണ്‍ട്രാകറായ ശിവപ്രസാദുമായി അടുത്തിടെയാണ് ഉര്‍വശിയുടെ രണ്ടാം വിവാഹം നടന്നത്. ആദ്യവിവാഹം നടന്‍ മനോജ് കെ. ജയനുമായിട്ടായിരുന്നു.
എന്നാല്‍ ഒരു കുഞ്ഞുപിറന്നതിനു ശേഷം ഇവര്‍ വേര്‍പിരിഞ്ഞു. 2008 കോടതി മുഖേന വിവാഹമോചനം നേടിയ ശേഷം മനോജ് കെ. ജയന്‍ വേറെ വിവാഹം കഴിച്ചിരുന്നു. സഹോദരന്റെ കൂട്ടുകാരനായ ശിവപ്രസാദിനെ അടുത്തിടെയാണ് ഉര്‍വശി വിവാഹം കഴിച്ചത്. മനോജ് കെ. ജയനുമായുള്ള ബന്ധത്തില്‍ പിറന്ന മകളായ കുഞ്ഞാറ്റ ഇപ്പോള്‍ അച്ഛനോടൊപ്പമാണ് കഴിയുന്നത്. വിവാഹ ബന്ധം വേര്‍പ്പെടുത്തിയ ശേഷവും ഉര്‍വശി സിനിമയില്‍ സജീവമായിരുന്നു. ഇപ്പോഴും നായികയായും അമ്മയായാുമെല്ലാം ഉര്‍വശി അഭിനയിക്കുന്നുണ്ട്. കമല്‍ഹാസന്റെ ഉത്തമവില്ലന്‍ എന്ന കോമഡി ചിത്രത്തിലും ഉര്‍വശിയുണ്ട്.
രണ്ടാമതും അമ്മയാകുന്നതോടെ സിനിമാ രംഗം വിടുമോയെന്നൊന്നും ഉര്‍വശി പറയുന്നില്ല. എന്നും സിനിമ മാത്രമായിരുന്നു ഉര്‍വശിക്ക് ജീവിതത്തില്‍പ്രാധാന്യം. മനോജ് കെ. ജയനുമായുള്ള വിവാഹബന്ധം തകര്‍ന്നപ്പോഴും പിടിച്ചുനിന്നത് സിനിമയില്‍ നിന്നുള്ള പിന്തുണയോടെയായിരുന്നു. അങ്ങനെയുള്ള സിനിമ വിടില്ലെന്നു തന്നെയാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്
No comments:
Post a Comment