സഞ്ജു സാംസന്റെ അച്ഛനെ പോലീസ് സ്റ്റേഷനിൽ അപമാനിച്ചു
തിരുവനന്തപുരം: കേരളത്തിന്റെ സൂപ്പര്‍ ക്രിക്കറ്റ് താരമായ സഞ്ജു വി സാംസന്റെ അച്ഛനെ പോലീസ് സ്‌റ്റേഷനില്‍ വെച്ച് എസ് ഐ അപമാനിച്ചതായി പരാതി. സഞ്ജു സാംസന് കളിച്ചു കിട്ടിയ ട്രോഫികള്‍ വെറും ആക്രിയല്ലേ എന്ന് ചോദിച്ചാണ് വിഴിഞ്ഞം സ്‌റ്റേഷനിലെ എസ് ഐ സഞ്ജുവിന്റെ അച്ഛന്‍ സാംസണെ അപമാനിച്ചത്.
ഏപ്രില്‍ പത്തിന് സഞ്ജുവിന്റെ വിഴിഞ്ഞത്തുള്ള വീട്ടില്‍ മോഷണം നടന്നിരുന്നു. ഐ പി എല്ലിലെ യുവതാരം, ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനെതിരായ മാന്‍ ഓഫ് ദ മാച്ച് തുടങ്ങി സഞ്ജു ഐ പി എല്ലില്‍ കളിച്ചു നേടിയ പ്രധാനപ്പെട്ട ട്രോഫികള്‍ വീട്ടില്‍ നിന്നും നഷ്ടപ്പെട്ടിരുന്നു. ഈ കേസിന്റെ കാര്യത്തിനായി സ്റ്റേഷനില്‍ എത്തിയപ്പോഴാണ് സാംസനെ എസ് ഐ അപമാനിച്ചത്. സഞ്ജുവിന്റെ മാതാപിതാക്കള്‍ ബന്ധുവീട്ടില്‍ പോയ സമയത്താണ് വിഴിഞ്ഞത്തുള്ള വീട്ടില്‍ മോഷണം നടന്നത്. ജനലുകള്‍ തകര്‍ത്ത് വീട്ടിനുള്ളില്‍ കടന്ന അക്രമികള്‍ വിലപിടിപ്പുള്ള സാധനങ്ങള്‍ കടത്തിയിരുന്നു.
വീട് ആക്രമിച്ച് അലങ്കോലമാക്കിയ ഇവര്‍ സഞ്ജു കളിച്ചുനേടിയ ട്രോഫികള്‍ പലതും തകര്‍ക്കുകയും കുറെയെണ്ണം കടത്തിക്കൊണ്ടു പോകുകയും ചെയ്തിരുന്നു. ഐ പി എല്ലിന്റെ ഏഴാം സീസണില് രാജസ്ഥാന്‍ റോയല്‍സിന് വേണ്ടിയാണ് സഞ്ജു സാംസണ്‍ കളിക്കുന്നത്. കഴിഞ്ഞ സീസണില്‍ ഐ പി എല്‍ ക്രിക്കറ്റില്‍ അര്‍ദ്ധസെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായിരുന്നു സഞ്ജു. രാഹുല്‍ ദ്രാവിഡിന്റെ കീഴില്‍ മികവുകള്‍ തേച്ച് മിനുക്കിയ സഞ്ജുവിനെ ഇത്തവണ രാജസ്ഥാന്‍ നാല് കോടി രൂപയ്ക്കാണ് ടീമില്‍ നിലനിര്‍ത്തിയിരിക്കുന്നത്.

No comments:
Post a Comment