ഗ്യാങ്സ്റ്റര്‍ ഒരു 'എ' പടം
മമ്മൂട്ടിയെ നായകനാക്കി ആഷിക് അബു സംവിധാനം ചെയ്ത ഗ്യാങ്സ്റ്ററിന് സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കേറ്റ് നല്‍കി. ആക്ഷന്‍ ത്രില്ലര്‍ ആയ ചിത്രത്തില്‍ ഏറെ സംഘട്ടനരംഗങ്ങള്‍ ഉണ്ട്. അതിനാലാണ് ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കേറ്റ് നല്‍കിയിരിക്കുന്നത്. ഏപ്രില്‍ 11ന് റിലീസ് ചെയ്യുന്ന ചിത്രത്തില്‍ അക്ബര്‍ അലി ഖാന്‍ എന്ന അധോലോകനായകന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. വളരെ സ്‌റ്റൈലിഷ് ആയൊരുക്കിയിരിക്കുന്ന ചിത്രത്തില്‍ ശേഖര്‍ മേനോനാണ് വില്ലനായി എത്തുന്നത്. നൈല ഉഷ, അപര്‍ണ ഗോപിനാഥ് എന്നിവരാണ് ചിത്രത്തിലെ നായകമാര്‍.
രാജസ്ഥാന്‍, മംഗലാപുരം, കാസര്‍ക്കോഡ്, കൊച്ചി തുടങ്ങിയ സ്ഥലങ്ങളിലായി ചിത്രീകരിച്ചിരിക്കുന്ന ഗ്യാങ്‌സ്റ്ററില്‍ മമ്മൂട്ടി 5 വ്യത്യസ്ത ലുക്കുകളിലാണ് എത്തുന്നത്. ഏറെപ്പേര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും മറ്റും വന്‍ ജനപ്രീതിയാണ് ലഭിച്ചത്. കുഞ്ചന്‍, ജോണ്‍ പോള്‍ തുടങ്ങിയവരെല്ലാം വ്യത്യസ്തമായ ഗെറ്റപ്പില്‍ എത്തുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് സാള്‍ട്ട് ആന്റ് പെപ്പറില്‍ കെടി മിറാഷ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അഹമ്മദ് സിദ്ദിഖ് ആണ്. ഗ്യാങ്സ്റ്ററിന്റെ ചിത്രീകരണം തുടങ്ങിയ സമയത്ത് ചിത്രത്തില്‍ തമിഴ് താരം വിജയ് അഭിനയിക്കുമെന്നും, പിന്നീട് അജിത്ത് അഭിനയിക്കുമെന്നുമെല്ലാം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
പിന്നീട് ഗസ്റ്റ് റോളില്‍ ആമീര്‍ ഖാന്‍ എത്തുന്നുവെന്നും വാര്‍ത്തകള്‍ വന്നു. കഴിഞ്ഞ ദിവസം ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിക്കുന്നുണ്ടെന്ന രീതിയില്‍ ഊഹാപോഹങ്ങള്‍ പരന്നതോടെ എല്ലാം ഇല്ലാത്ത വാര്‍ത്തകളാണെന്ന് വ്യക്തമാക്കിക്കൊണ്ട് ആഷിക് രംഗത്തെത്തിയിരുന്നു. ഗ്യാങ്‌സ്റ്ററില്‍ ആരെയും ഒളിപ്പിച്ച് വച്ചിട്ടില്ലെന്നും ചിത്രത്തില്‍ ഒരു സ്റ്റാറേയുള്ളു അത് മമ്മൂട്ടിയാണെന്നുമാണ് ആഷിക് പറഞ്ഞിരിക്കുന്നത്.
മമ്മൂട്ടിയെ നായകനാക്കി ആഷിക് അബു മുമ്പ് സംവിധാനം ചെയ്ത ഡാഡി കൂള്‍ എന്ന ചിത്രവും വ്യത്യസ്തതയുടെ പേരില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്തായാലും വിഷുവിന് റിലീസ് ചെയ്യുന്ന ചിത്രങ്ങളില്‍ ഏറെ പ്രതീക്ഷകളുയര്‍ത്തുന്ന ചിത്രമാണ് മമ്മൂട്ടിയുടെ ഗ്യാങ്സ്റ്റര്‍. ചിത്രം വലിയ ആഘോഷമാക്കി മാറ്റാനായി മമ്മൂട്ടി ഫാന്‍സ് തയ്യാറെടുക്കുകയാണ്.

No comments:
Post a Comment