പേരുമാറ്റുന്നു; നോകിയ ഇനി മൈക്രോസോഫ്റ്റ് മൊബൈല്‍
സാന്‍ഫ്രാന്‍സിസ്കോ: ലോകത്തിലെ ജനപ്രിയ മൊബൈല്‍ ബ്രാന്‍ഡുകളിലൊന്നായ നോകിയ മൊബൈല്‍ പേരുമാറ്റുന്നു. മൈക്രോ സോഫ്റ്റ് മൊബൈല്‍ എന്നായിരിക്കും ഇനി നോകിയ അറിയപ്പെടുക. നോകിയയെ മൈക്രോസോഫ്റ്റ് ഏറ്റെടുത്തതിന്റെ ഭാഗമായാണ് പേരുമാറ്റം. ഏപ്രില്‍ അവസാനത്തോടെ നോകിയ-മൈക്രോസോഫ്റ്റ് ഏറ്റെടുക്കല്‍ പൂര്‍ത്തിയാവും. ഇതിനുശേഷമായിരിക്കും പേരുമാറ്റം നിലവില്‍ വരിക.
720 കോടി ഡോളറിന്റെ(48,000 കോടി രൂപ)ഏറ്റെടുക്കല്‍ കരാറിന്റെ ഭാഗമായി നോകിയ എന്ന ബ്രാന്‍ഡ് നെയിം അടുത്ത 10 വര്‍ഷത്തക്കുകൂടി ഉപയോഗിക്കാനുള്ള അവകാശവും മൈക്രോസോഫ്റ്റ് സ്വന്തമാക്കിയിരുന്നു. ഇതിനുപുറമെ നോകിയയുടെ സ്വന്തം മൊബൈല്‍ പേറ്റന്റുകളും ലൈസന്‍സിലുള്ള പേറ്റന്റുകളും മൈക്രോസോഫ്റ്റിന് സ്വന്തമാവും. നോകിയയുടെ ജനപ്രിയ മോഡലുകളായ ലൂമിയ, ആശ ബ്രാന്‍ഡുകളുടെ പേര് ഉപയോഗിക്കാനുള്ള അവകാശവും മൈക്രോസോഫ്റ്റിനാണ്.
സ്മാര്‍ട്ട് ഫോണുകള്‍ വന്നതോടെ സാംസംഗ്, ആപ്പിള്‍ തുടങ്ങിയവയ്ക്കു മുമ്പില്‍ പിടിച്ചുനില്‍ക്കാനാവാതെ നോകിയ നഷ്ടത്തിലേക്കു കൂപ്പുകുത്തുകയായിരുന്നു. കഴിഞ്ഞവര്‍ഷം 2.55 ലക്ഷം കോടി രൂപ വിറ്റുവരവില്‍ 26,350 കോടിരൂപ നഷ്ടമാണു കമ്പനിക്കുണ്ടായത്. ലോക മൊബൈല്‍ ഫോണ്‍ വിപണിയുടെ 40 ശതമാനം വരെ ഒരുകാലത്തു സ്വന്തമാക്കിയിരുന്ന നോകിയയ്ക്ക് പക്ഷെ സ്മാര്‍ട്ട് ഫോണ്‍ വാഴ്ചയില്‍ അടിതെറ്റുകയായിരുന്നു.
No comments:
Post a Comment