Gallery

Gallery

Sunday, April 27, 2014

ഐശ്വര്യ റായ് വീണ്ടും ഗര്‍ഭിണിയോ...?

ഐശ്വര്യ റായ് വീണ്ടും ഗര്‍ഭിണിയോ...?


മുംബൈ: ബച്ചന്‍ കുടുംബത്തിന്റെ രഹസ്യങ്ങള്‍ എന്നും മാധ്യമങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. പിന്നീട് മുന്‍ വിശ്വ സുനദരി ഐശ്വര്യ കൂടി ആ കുടുംബത്തിലേക്ക് വന്നു കയറിയതോടെ മാധ്യമങ്ങളുടെ താത്പര്യം പതിന്‍മടങ്ങ് വര്‍ദ്ധിച്ചു. ഐശ്വര്യ റായ് വീണ്ടും ഗര്‍ഭിണിയായോ എന്നാണ് ഇപ്പോള്‍ പാപ്പരാസികള്‍ക്കിടയിലെ ചര്‍ച്ച.

ഏഴ് വര്‍ഷമായി ഐശ്വര്യ റായി - അഭിഷേക് ബച്ചന്‍ വിവാഹം കഴിഞ്ഞിട്ട്. അവര്‍ക്കിപ്പോള്‍ രണ്ടര വയസ്സുള്ള ഒരു സുന്ദരി പെണ്‍കുട്ടിയുമുണ്ട്- ആരാധ്യ. അതുകൊണ്ടൊക്കെ തന്നെ ഐശ്വര്യ വീണ്ടും ഗര്‍ഭിണിയായോ എന്ന് നോക്കി നടക്കുകയാണ് ചിലര്‍. സഹാറ സമയ് ആണ് ഇപ്പോള്‍ ഐശ്വര്യയുടെ ഗര്‍ഭത്തെക്കുറിച്ച് സംശയം പ്രകടിപ്പിച്ചിരിക്കുന്നത്.

2007 ല്‍ ഐശ്വര്യ-അഭിഷേക് വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷം പല തവണ ഐശ്വര്യയെ മാധ്യമങ്ങള്‍ ഗര്‍ഭിണിയാക്കിയിരുന്നു. കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായി ബച്ചന്‍ കുടുംബം എത്തിയിരുന്നു. അപ്പോള്‍ ഐശ്വര്യ പതിവിലും തടി കൂടിയതായി കാണപ്പെട്ടു എന്നാണ് മാധ്യമത്തിന്റെ കണ്ടെത്തല്‍. അതുകൊണ്ട് തന്നെ ഐശ്വര്യ ഗര്‍ഭിണിയായിരിക്കാന്‍ സാധ്യതയുണ്ടെന്നും ഇവര്‍ അവകാശപ്പെടുന്നു.

ഇതുപോലെ പല വാര്‍ത്തകളും കണ്ട് പരിചയിച്ചവരാണ് ഐശ്വര്യ റായും ബച്ചന്‍ കുടുംബവും. അവര്‍ ഇതു കണ്ടൊന്നും കുലുങ്ങാന്‍ പോകുന്നില്ല. എന്തായാലും ഗര്‍ഭ വാര്‍ത്തയോട് ബച്ചന്‍ കുടുംബം ഇതുവരെ പ്രതികരിച്ചിട്ടില്ല.

No comments:

Post a Comment

gallery

Gallery