Gallery

Gallery

Tuesday, April 22, 2014

200 നില, ഉയരം ഒരു കിലോമീറ്റര്‍, ചെലവ് 7200 കോടി

200 നില, ഉയരം ഒരു കിലോമീറ്റര്‍, ചെലവ് 7200 കോടി; ലോകത്തിലെ ഏറ്റവും വലിയ കെട്ടിടത്തിന്റെ വിശേഷങ്ങള്‍ ഇങ്ങനെ



ജിദ്ദ: ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടം സൗദി അറേബ്യയില്‍ ഉയരുന്നു. 3280 അടി (ഒരു കിലോമീറ്റര്‍) ഉയരമുള്ള അംബരച്ചുംബി ചുവന്ന കടലിനഭിമുഖമായി ജിദ്ദയിലാണ് ഉയരുക. 2716 അടി(827 മീറ്റര്‍) ഉയരമുള്ള ബുര്‍ജ് ഖലീഫയാണ് നിലവില്‍ ഏറ്റവും ഉയരമുള്ള കെട്ടിടത്തിന്റെ ലോക റെക്കോഡ് നേടിയിരിക്കുന്നത്.

കിംഗ്ഡം ടവര്‍ എന്നു പേരിട്ടിരിക്കുന്ന കെട്ടിടത്തിന് അടുത്തയാഴ്ച പണി തുടങ്ങും. 123 കോടി ഡോളര്‍ (ഏകദേശം 7257 കോടി രൂപ)യാണ് നിര്‍മാണച്ചെലവ് കണക്കാക്കുന്നത്. 200 നിലകളുള്ള ഈ കെട്ടിടം പണിയാന്‍ 57 ലക്ഷം ചതുരശ്ര അടി കോണ്‍ക്രീറ്റും 80,000 ടണ്‍ ഉരുക്കും വേണ്ടിവരും.

കടല്‍ തീരത്താണ് നിര്‍മാണം എന്നതിനാല്‍ വളരെയധികം പ്രതിബന്ധങ്ങള്‍ നേരിടേണ്ടിവരുമെന്നു കരുതുന്നു. ഉപ്പുകാറ്റ് മൂലം കെട്ടിടത്തിന്റെ ഉരുക്ക് ഭാഗങ്ങള്‍ തുരുമ്പെടുത്ത് ബലം നഷടപ്പെടുന്നത് ഒഴിവാക്കാന്‍ 60 മീറ്റര്‍ ആഴത്തിലാണ് അസ്ഥിവാരം പണിയുന്നത്. ഇതിനായി കെട്ടിടം പണിയുടെ കണ്‍സള്‍ട്ടന്റായ അഡ്വാന്‍സ്ഡ് കണ്‍സ്ട്രക്ഷന്‍ ടെക്‌നോളജി സര്‍വീസ് പലതരം കോണ്‍ക്രീറ്റുകള്‍ പരീക്ഷിക്കുന്നുണ്ട്.

കടലില്‍ നിന്നുള്ള കനത്ത കാറ്റും കെട്ടിടത്തിന് ഹാനികരമാണ്. കാറ്റു മൂലമുള്ള കുഴപ്പം തടയാന്‍ കെട്ടിടം നിരന്തരമായി രൂപം മാറിക്കൊണ്ടിക്കും. ഈ രൂപമാറ്റം മൂലം കാറ്റ് കെട്ടിടാത്തെ ഏശാതെ പോകുമെന്നതാണു നിഗമനമെന്ന് പ്രധാന ആര്‍ക്കിടെക്ടുകളായ ആഡ്രിയാന്‍ സ്മിത്ത് പ്ലസ് ഗോര്‍ഡന്‍ ഗില്‍ ആര്‍ക്കിടെക്ചറിന്റെ പാര്‍ട്ണറായ ഗോര്‍ഡന്‍ ഗില്‍ പറഞ്ഞു.

മുകള്‍ നിലകളിലേക്ക് കോണ്‍ക്രീറ്റ് എത്തിക്കുന്നതും വെല്ലുവിളിയാണ്. പൈപ്പ് ഉപയോഗിച്ച് കോണ്‍ക്രീറ്റ് മുകളിലെത്തിക്കാനാണ് ആലോചന.

No comments:

Post a Comment

gallery

Gallery