Gallery

Gallery

Wednesday, April 9, 2014

വോട്ടിന് പണം; ചാനലിനെതിരെ തരൂര്‍ പരാതി നല്‍കി

വോട്ടിന് പണം; ചാനലിനെതിരെ തരൂര്‍ പരാതി നല്‍കി






തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ സഹായിക്കാന്‍ വേണ്ടി പാസ്റ്റര്‍മാര്‍ക്ക് പണം നല്‍കി എന്ന ആരോപണങ്ങള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും കേന്ദ്രമന്ത്രിയുമായ ശശി തരൂര്‍ നിഷേധിച്ചു. ഇത് സംബന്ധിച്ച് സ്വകാര്യ ചാനല്‍ തനിക്കെതിരെ അപവാദ പ്രചാരണം നടത്തുകയാണ്. തിരഞ്ഞെടുപ്പ് കമ്മീഷന് ഈ ചാനലിനെക്കുറിച്ച് പരാതി നല്‍കിയതായും തരൂര്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ചാനലാണ് ഈ വാര്‍ത്ത ആദ്യം പുറത്ത് വിട്ടത്. കഴിഞ്ഞ ശനിയാഴ്ച് പ്രാര്‍ഥനാ യോഗത്തിന് വേണ്ടി വീട്ടിലെത്തിയ പാസ്റ്റര്‍മാര്‍ക്ക് ശശി തരൂര്‍ പണം വാഗ്ദാനം ചെയ്തു എന്നാണ് ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ബി ജെ പി വരണാധികാരിക്ക് പരാതി നല്‍കി.

 തരൂര്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചു എന്ന് കാണിച്ച് എല്‍ ഡി എഫും രംഗത്ത് വന്നിട്ടുണ്ട്. തരൂരിന്റെ വാഗ്ദാനം നിരസിച്ച പാസ്റ്റര്‍മാരില്‍ ചിലര്‍ സംഭവം റെക്കോര്‍ഡ് ചെയ്ത് പരസ്യപ്പെടുത്തുകയായിരുന്നത്രെ. പ്രാര്‍ഥനാ യോഗമെന്ന പേരിലാണത്രെ തരൂര്‍ പെന്തക്കോസ്ത് പാസ്റ്റര്‍മാരെ ശശി തരൂര്‍ ഫ്ളാറ്റിലേക്ക് ക്ഷണിച്ചത്. മോദി പ്രധാനമന്ത്രിയാകാതിരിക്കാന്‍ തനിക്ക് വോട്ട് ചെയ്യണമെന്നും സി എസ് ഐക്ക് മേല്‍ക്കൈയുള്ള സ്ഥലങ്ങളില്‍ സഹായിക്കണമെന്നും തരൂര്‍ അഭ്യര്‍ഥിച്ചത്രെ. എന്നാല്‍ ഇക്കാര്യങ്ങള്‍ തരൂര്‍ നിഷേധിച്ചു. വീട്ടില്‍ വരുന്ന ആളുകളെ കാണാതിരിക്കാനാകില്ല. ഇങ്ങനെ ഒരുപാട് ആളുകള്‍ വീട്ടില്‍ വരുന്നുണ്ട്.

 തനിക്കെതിരെ മുന്‍പും ഈ ചാനല്‍ അപകീര്‍ത്തികരമായ വാര്‍ത്തകള്‍ കൊടുത്തിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ചാനലിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് നിന്നും ഇത് രണ്ടാമത്തെ തവണയാണ് തരൂര്‍ ജനിവധി തേടുന്നത്. ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണത്തെ തുടര്‍ന്നുണ്ടായ വിവാദവും ഇപ്പോഴത്തെ വോട്ടിന് പണം വിവാദവും അദ്ദേഹത്തെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

No comments:

Post a Comment

gallery

Gallery