Gallery

Gallery

Monday, April 28, 2014

MAMMOOTTY HARIHARAN MT VASUDEVAN NAIR NEW LATEST MALAYALAM MOVIE

മമ്മൂട്ടിയും എംടിയും ഹരിഹരനും വീണ്ടുംഒന്നിക്കുന്നു


ജീവിതം സിനിമയില്‍ കാണണമെങ്കില്‍ മലയാള സിനിമകള്‍ കാണണം എന്ന് ഒരു തമിഴ് നടന്‍ പറഞ്ഞിരുന്നു. മികച്ച എഴുത്തുകാരനും സംവിധായകനും അഭിനേതാവും ഒന്നിക്കുമ്പോഴാണ് അത് സംഭവിക്കുന്നത്. അത്തരത്തില്‍ ഒരു കൂടിച്ചേരല്‍ വീണ്ടും സംഭവിക്കുന്നു. എംടി വാസുദേവന്‍ നായര്‍, ഹരിഹരന്‍ കൂട്ടുകെട്ടില്‍ പിറക്കുന്ന പുതിയ ചിത്രത്തിലെ നായകന്‍ മമ്മൂട്ടി. കഴിഞ്ഞ ദിവസമാണ് എം ടിയെ ആദരിക്കുന്ന ഒരു ചടങ്ങില്‍, തനിക്ക് കിട്ടിയ അംഗീകാരങ്ങളും നല്ല വാക്കുകളും എംടിയ്ക്ക് സമര്‍പ്പിക്കുന്നുവെന്ന് മമ്മൂട്ടി പറഞ്ഞത്.

 എം ടിയുടെ കഥകളാണ് എല്ലാ കാലത്തും തന്നിലെ നടന് പ്രചോദനമായതെന്നും മമ്മൂട്ടി പറഞ്ഞിരുന്നു. വടക്കന്‍ വീരഗാഥ, പഴശ്ശിരാജ എന്നീ ചിത്രങ്ങള്‍ എം ടി - ഹരിഹരന്‍ - മമ്മൂട്ടി കൂട്ടുകെട്ടില്‍ പിറന്ന മികച്ച ചിത്രങ്ങളാണ്. പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ഈ രണ്ട് ചിത്രങ്ങളും മലയാള സിനിമാ ചരിത്രത്തിന്റെ പട്ടികയില്‍ മുന്‍ നിരയിലാണ് ഇരിത്തമുറപ്പിച്ചികിക്കുന്നത്.

മൂവരും വീണ്ടുമൊന്നിക്കുമ്പോള്‍ പ്രേക്ഷകര്‍ ഇതില്‍ കുറഞ്ഞ ഒന്നും പ്രതീക്ഷിക്കുന്നില്ല. ചിത്രത്തിന്റെ പേരോ അഭിനേതാക്കളെയോ മറ്റ് പിന്നണിപ്രവര്‍ത്തകരെയോ തീരുമാനിച്ചിട്ടില്ല. മുന്‍ ചിത്രങ്ങളെ പോലെ ചരിത്രത്തില്‍ നിന്നെടുക്കുന്ന കഥയാണോ എന്നകാര്യവും വ്യക്തമല്ല. എന്തായാലും തുടരെ തുടരെ പരാജയങ്ങള്‍ നേരിട്ട മമ്മൂട്ടിയ്ക്ക് തിരിച്ചുകേറാനുള്ള അവസരം കൂടെയായിരിക്കും പുതിയ ചിത്രമെന്ന് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നു

No comments:

Post a Comment

gallery

Gallery