Gallery

Gallery

Saturday, April 19, 2014

hansika attacked in goa south indain actress

ഗോവയില്‍ ഹന്‍സിക മൊത്‍വാനിയെ അപമാനിച്ചു


ഗോവയില്‍ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനെത്തിയ തെന്നിന്ത്യന്‍ നായികനടി ഹന്‍സിക മൊത്‍വാനിയെ അപമാനിച്ചു. വിനോദസഞ്ചാരികളുടെ സ്വര്‍ഗ്ഗം എന്നറിയപ്പെടുന്ന ഗോവയില്‍ വച്ച് ഇത്തരത്തിലൊരു മോശം അനുഭവമുണ്ടായതില്‍ ഏറെ ദുഖിതയാണ് ഹന്‍സിക. ഉയിരേ ഉയിരെ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനുവേണ്ടിയാണ് ഹന്‍സിക ഗോവയില്‍ എത്തിയത്.

സിദ്ദാര്‍ത്ഥിനൊപ്പമുള്ള ഒരു ഗാനരംഗത്തിന്റെ ചിത്രീകരണത്തിനിടെ ഒരു സംഘമാളുകള്‍ സെറ്റിലെത്തി. ഹന്‍സികയുടെ ആരാധകരാണെന്ന് അവകാശപ്പെട്ടാണ് ഇവര്‍ സെറ്റിലെത്തിയത്. തിക്കിത്തിരക്കി ഹന്‍സികയ്ക്ക് അടുത്തേയ്‌ക്കെത്തിയ ഇവരില്‍ ചിലര്‍ ഓട്ടോഗ്രാഫ് ആവശ്യപ്പെട്ടു. ഇതിനിടെയാണ് ഒരാള്‍ ഹന്‍സികയുടെ ശരീരത്തില്‍ സ്പര്‍ശിച്ചത്.

 ഹന്‍സികയ്ക്ക് തള്ളിമാറ്റാന്‍ കഴിയും മുമ്പ് ഇയാള്‍ താരത്തെ കടന്നുപിടിയ്ക്കുകയായിരുന്നു. ഉടന്‍തന്നെ സെറ്റിലുണ്ടായിരുന്ന മറ്റുള്ളവരെത്തി ആളുകളെ പിടിച്ചുമാറ്റി ഹന്‍സികയെ രക്ഷിച്ചു. ആളുകളുടെ ഈ പെരുമാറ്റത്തില്‍ അന്തിച്ചുപോയ ഹന്‍സിക കോപാകുലയായത്രേ. സിദ്ദാര്‍ത്ഥുള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് താരത്തെ ഒരുവിധം ആശ്വസിപ്പിക്കുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് അന്ന് പിന്നെ ഷൂട്ടിങ്ങ് നിര്‍ത്തിവെച്ചു. പിന്നീട് ലൊക്കേഷന്‍ മാറ്റിയാണ് ഗാനരംഗം ചിത്രീകരിച്ചത്.

No comments:

Post a Comment

gallery

Gallery