Gallery

Gallery

Tuesday, April 22, 2014

ഗ്യാങ്സ്റ്റര്‍ ദൃശ്യത്തെ കടത്തിവെട്ടുമെന്ന് വ്യാജ പ്രചരണം

ഗ്യാങ്സ്റ്റര്‍ ദൃശ്യത്തെ കടത്തിവെട്ടുമെന്ന് വ്യാജ പ്രചരണം

മമ്മൂട്ടി നായകനായ ഏറ്റവും പുതിയ വിഷുചിത്രം ഗ്യാങ്സ്റ്റര്‍ കളക്ഷന്റെ കാര്യത്തില്‍ ദൃശ്യം എന്ന മോഹന്‍ലാല്‍ ചിത്രത്തെ കടത്തിവെട്ടുമെന്ന് പ്രചരണം. ചില വെബ്‌സൈറ്റുകള്‍ ഇതിനെ സംബന്ധിച്ച് വാര്‍ത്തകള്‍ നല്‍കുകയും ചില പ്രെമോഷന്‍

ലിങ്കുകള്‍ ഇതുസംബന്ധിച്ച് പരക്കുകയും ചെയ്യുന്നുണ്ട്. തന്റെ കരിയറില്‍ ഏറ്റവും അധികം വിമര്‍ശനം ആഷിക് അബു ഏറ്റുവാങ്ങിയ ചിത്രമാണ് ഗ്യാങ്സ്റ്റര്‍. ആദ്യദിനം കഴിഞ്ഞപ്പോള്‍ തന്നെ ഗ്യാങ്സ്റ്ററിന് തിയേറ്ററില്‍ മോശമായ പ്രതികരണമാണ്

ലഭിച്ചത്. റിലീസ് ചെയ്ത ചില തീയറ്ററില്‍ നിന്നു ഒരാഴ്ച കഴിഞ്ഞപ്പോള്‍ ചിത്രം മാറിയിട്ടും ഉണ്ട്.എന്നാല്‍ വിമര്‍ശനങ്ങള്‍ തുടരുന്നതിനിടെയിലും സിനിമ കളക്ഷന്‍ റെക്കോര്‍ഡ് കടക്കുമെന്നാണ് പ്രചരണം.

സിനിമയുമായി ബന്ധപ്പെട്ട് പുലബന്ധമില്ലാത്തവരാകാം ഇത്തരം പ്രചരണങ്ങള്‍ നടത്തുന്നതെന്ന് തിയറ്റേഴ്‌സ് അസ്സോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു. ആദ്യദിനം ആറ്കോടി രൂപ, രണ്ടാം ദിനം, നാല് കോറ്റി രൂപയോളം, മൂന്നാം ദിനം നാലര കോടി

രൂപ എന്നിങ്ങനെ ഗ്യാങ്സ്റ്റര്‍ നേടിയെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരണം. കൈരളിയില്‍ നിന്നും ലഭിച്ച സാറ്റ്‌ലൈറ്റ് റൈറ്റ് കൂടിയായപ്പോള്‍ ആദ്യ മൂന്ന് ദിവസത്തിനുള്ളില്‍ ഗ്യാങ്സ്റ്റര്‍ 19 കോടി രൂപ നേടിയെന്നും, ഇങ്ങനെ പോയാല്‍ രണ്ടാം

വാരത്തില്‍ ദൃശ്യത്തെ കടത്തിവെട്ടുമെന്നുമാണ് ഈ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

എന്നാല്‍ ഗ്യാങ്സ്റ്ററിന്റെ കാര്യം പരിതാപകരമാണെന്നും, തിയേറ്ററുകളില്‍ ആരും തന്നെ തിരിഞ്ഞു നോക്കുന്നില്ലെന്നും ഉള്ളതാണ് സത്യസന്ധമായ റിപ്പോര്‍ട്ടുകള്‍. ലക്ഷങ്ങളുടെ കണക്കുകള്‍ ചിലപ്പോള്‍ കോടികളാക്കി ഇവര്‍ പ്രചരിപ്പിക്കുന്നതാകുമെന്നും

ആരോപണമുണ്ട്. കൈരളിക്ക് സാറ്റ്‌ലൈറ്റ് നല്‍കിയെങ്കിലും മമ്മൂട്ടി ചെയര്‍മാന്‍ ആയിരിക്കുന്നതിനാല്‍ ഒരു അഡ്വാന്‍സ് തുകമാത്രമാണ് ഗ്യാങ്സ്റ്ററിന്റെ നിര്‍മ്മാതക്കള്‍ക്ക് ലഭിച്ചതെന്നും പറയുന്നു. 100 ദിവസത്തോളം കേരളത്തില്‍ ഹൗസ് ഫുള്ളായി

ഓടിയ ദൃശ്യം നേടിയത് 50 കോടിയില്‍ അധികം രൂപ നേടിയതായാണ് റിപ്പോര്‍ട്ട്. ആ കണക്കുകളോട് ഗ്യാങ്സ്റ്ററിന്റെ കണക്കുകളെ താരതമ്യപ്പെടുത്തുന്നത് ഏതെങ്കിലും ഭ്രാന്തന്‍ ആരാധകരായിരിക്കുമെന്നാണ് തിയേറ്റര്‍ ഉടമകള്‍ പറയുന്നത്

No comments:

Post a Comment

gallery

Gallery