Gallery

Gallery

Wednesday, April 16, 2014

best actor award for suraj venjaramudu

സുരാജിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ്

ദില്ലി: ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. നടന്‍ സുരാജ് വെഞ്ഞാറമൂടിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ്. പേരറിയാത്തവര്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സുരാജിന് അവാര്‍ഡ് ലഭിയ്ക്കുന്നത്.

മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള അവാര്‍ഡും ഡോക്ടര്‍ ബിജു സംവിധാനം ചെയ്ത പേരറിയാത്തവര്‍ നേടി. മികച്ച നടനുള്ള പുരസ്‌ക്കാരം രണ്ട് പേര്‍ക്കാണ്.

ഷഹീദ് എന്ന ചിത്രത്തിലെ രാജ്കുമാര്‍ റാവു എന്ന നടനാണ് സുരാജിനൊപ്പം അവാര്‍ഡ് പങ്കിട്ട താരം .ഗീതാഞ്ജലി ഥാപ്പര്‍ മികച്ച നടി.അവാര്‍ഡ് മലയാള സിനിമയ്ക്കും ഭാഷയ്ക്കുമെന്ന് സുരാജ് വെഞ്ഞാറമൂട് തിരുവനന്തപുരത്ത് പറഞ്ഞു.

No comments:

Post a Comment

gallery

Gallery