Gallery

Gallery

Monday, April 28, 2014

വെള്ളം കുടിച്ച ശേഷം ഇനി കുപ്പി ഭക്ഷിക്കാം

വെള്ളം കുടിച്ച ശേഷം ഇനി കുപ്പി ഭക്ഷിക്കാം


കുപ്പി വെള്ളം സാധാരണ അനുഭവമായി മാറികൊണ്ടിരിക്കുന്ന ഈ കാലത്ത് കുടിച്ച ശേഷം ഉപേക്ഷിക്കപ്പെടുന്ന വെള്ളക്കുപ്പികള്‍ ഏറ്റവും വലിയ പരിസ്ഥിതി പ്രശ്നമായി മാറികൊണ്ടിരിക്കുകയാണ്. ഇതിനൊരു പരിഹാരമായി എത്തിയിരിക്കുകയാണ് ലണ്ടനിലെ ഒരു കോളജ് വിദ്യാര്‍ഥി. വെള്ളം കുടിച്ച ശേഷം കാലിയായ കുപ്പി വലിച്ചെറിയുന്നതിനെ കുറിച്ച് ഇനി ചിന്തിക്കേണ്ട, പകരം നമുക്ക് കുപ്പി ഭക്ഷിക്കാം. റോഡ്രിയോ ഗ്രേസിയാ ഗോണ്‍സാലസ് എന്ന ഡിസൈന്‍ വിദ്യാര്‍ഥിയാണ് ഭക്ഷിക്കാവുന്ന വെള്ളക്കുപ്പിയുമായി രംഗതെത്തിയിരിക്കുന്നത്.
ഓഹോ എന്ന് പേരിട്ടുള്ള കുപ്പി കാഴ്ചയില്‍ ജെല്ലി ഫിഷിനെപ്പോലെയിരിക്കും. ഭക്ഷ്യയോഗ്യമായ വസ്തുക്കള്‍ കൊണ്ടാണ് കുപ്പി നിര്‍മ്മിച്ചിട്ടുള്ളത്. ലണ്ടനിലെ ഇംപീരിയല്‍ കോളജ് വിദ്യാര്‍ഥിയായ ഗോണ്‍സാല്‍വസ് ചില കൂട്ടുകാരുടെ സഹായത്തോടെ ഈ കുപ്പി വികസിപ്പിച്ചെടുത്തത്. ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ ഈ കുപ്പി ഇതിനോടകം തന്നെ പരീക്ഷിച്ചിട്ടുണ്ട്. കൂടുതല്‍ അളവില്‍ വെള്ളം നിറയ്ക്കാന്‍ കഴിയില്ലെന്നതും പുനര്‍ഉപയോഗം അസാധ്യമാണെന്നതുമാണ് ഓഹോയുടെ പ്രധാന ന്യൂനതകള്‍.







No comments:

Post a Comment

gallery

Gallery