Gallery

Gallery

Monday, April 7, 2014

യുവരാജിന്റെ വീടിനു നേരെ കല്ലേറ്

യുവരാജിന്റെ വീടിനു നേരെ കല്ലേറ്  


ശ്രീലങ്കയ്ക്കെതിരെ ദയനീയ പരാജയം ഏറ്റുവാങ്ങിയ ശേഷം ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റ്സ്മാന്‍ യുവരാജ് സിംഗിന്റെ വീടിനു നേരെ കല്ലേറ്. അമര്‍ ഉജാലയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ചണ്ഡിഗഡിലെ മനിമജ്ര പ്രദേശത്തുള്ള യുവരാജിന്റെ വീടിനു നേരെയാണ് ആക്രമണം നടന്നത്. സംഭവം ഉണ്ടായ ഉടന്‍ പൊലീസ് സ്ഥലത്ത് എത്തുകയും കൂട്ടം കൂടി നിന്ന ജനങ്ങളെ പിന്തിരിപ്പിക്കുകയും ചെയ്തു.


കഴിഞ്ഞ ദിവസം നടന്ന ഫൈനല്‍ മത്സരത്തില്‍ യുവരാജ് മോശം പ്രകടനമാണ് കാഴ്ചവെച്ചത്.   21 പന്തില്‍ നിന്നും യുവരാജ് വെറും 11 റണ്‍സ് മാത്രമാണ് നേടിയത്.

ഏറെ പ്രതീക്ഷയര്‍പ്പിച്ചിരുന്ന താരമായിരുന്നു യുവരാജ് എന്നാല്‍ ബാറ്റിംഗില്‍ പരാജയം സംഭവിച്ചതാണ് ആരാധകരെ ചൊടിപ്പിച്ചത്.   നേരത്തെ ഇന്ത്യന്‍ ക്യാപ്ടന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ വീടിന് നേരെയും ആക്രമണം നടന്നിരുന്നു.

No comments:

Post a Comment

gallery

Gallery