Gallery

Gallery

Saturday, April 12, 2014

GANGSTER MAMMOTY NEWS

ഗ്യാങ്സ്റ്റര്‍ : വിമര്‍ശനങ്ങള്‍ക്ക് ഇങ്ങനെയൊരു മറുപടി


ഏറെ കാത്തിരിപ്പിനൊടുവില്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ഗ്യാങ്സ്റ്റര്‍ ഫേസ്ബുക്കില്‍ വന്‍ വിമര്‍ശനങ്ങള്‍ക്ക്  വിധേയമായി. ആഷിക്ക് അബു സംവിധാനം ചെയ്ത ചിത്രം പ്രതീക്ഷയ്ക്കൊപ്പമെത്താത്തതില്‍  നിരാശപൂണ്ട ആരാധകര്‍ സോഷ്യല്‍മീഡിയയില്‍ കയറി നിരങ്ങി ചിത്രത്തെയും അണിയറപ്രവര്‍ത്തകരെയും ഒരുപോലെ വിമര്‍ശിച്ചിരുന്നു. വിമര്‍ശനം അതിരു കടന്നപ്പോള്‍ ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളിലൊരാളായ അഹമ്മദ് സിദ്ധിഖ് തന്നെ രംഗത്തെത്തിയിരിക്കുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്
അഹമ്മദ്  വിമര്‍ശകര്‍ക്കുള്ള ചുട്ട മറുപടി നല്‍കിയത്.


‘ഇന്നു തെറി വിളിച്ചു സന്തോഷിച്ചവര്‍ക്ക് നാളെയും മറ്റെന്നാളും ബാക്കി എല്ലാ ദിവസവും തെറി വിളിച്ചു സന്തോഷിക്കാന്‍ ആരെയെങ്കിലും കിട്ടട്ടെ എന്നു പ്രാര്‍ഥിക്കുന്നു.
വിവരം ഉള്ള ആരും തിരിച്ചു തെറി പറയാന്‍ മെനക്കെടില്ല എന്ന ഉറപ്പോടെ ആഞ്ഞു സന്തോഷിക്കട്ടെ . കാരണം Facebook തെറി വിളി ഒരു റിസ്ക്കും ഇല്ലാത്ത തൊഴില്‍ അല്ലേ! God Speed’.   അഹമ്മദ് സിദ്ധിഖിന്റെ പോസ്റ്റ് ഇങ്ങനെ അവസാനിക്കുന്നു.

No comments:

Post a Comment

gallery

Gallery