Gallery

Gallery

Saturday, April 5, 2014

ശ്രീശാന്തിന് അര്‍ദ്ധ സെഞ്ചുറിയും നാല് വിക്കറ്റും

ശ്രീശാന്തിന് അര്‍ദ്ധ സെഞ്ചുറിയും നാല് വിക്കറ്റും


കൊച്ചി: ബി സി സി ഐയുടെ വിലക്കുണ്ടെങ്കിലും ശ്രീശാന്തിന് ക്രിക്കറ്റ് കളിക്കാതെ ജീവിക്കാനാവില്ല. വിലക്കിലായി മാസങ്ങളായെങ്കിലും ശ്രീശാന്ത് ഇപ്പോഴും പരിശീലനം നിര്‍ത്തിയിട്ടില്ല. കൊച്ചിയിലെ മ്യൂസിക് ചാലഞ്ചേഴ്‌സ് ക്ലബ്ബിന് വേണ്ടി ശ്രീശാന്ത് തക്കം കിട്ടുമ്പോഴൊക്കെ കളിക്കാനിറങ്ങും. ഇനിയും ഒരങ്കത്തിന് ബാല്യമുണ്ടെന്ന് തെളിയിച്ചുകൊണ്ട് സെലിബ്രിറ്റി ക്രിക്കറ്റ് ക്ലബ്ബിനെതിരെ മാന്‍ ഓഫ് ദ മാച്ചായിരിക്കുകയാണ് ശ്രീ. കുഞ്ചാക്കോ ബോബനായിരുന്നു സെലിബ്രിറ്റി ക്രിക്കറ്റ് ക്ലബ്ബിന്റെ ക്യാപ്റ്റന്‍.


കൊച്ചി റിഫൈനറി ഗ്രൗണ്ടില്‍ നടന്ന മത്സരത്തിലായിരുന്നു ശ്രീശാന്തിന്റെ മിന്നല്‍ പ്രകടനം. അര്‍ദ്ധസെഞ്ചുറിയും നാല് വിക്കറ്റുകളും വീഴ്ത്തിയാണ് ശ്രീ കളിയിലെ താരമായത്. വെറും 37 പന്തില്‍ നിന്നായിരുന്നു ശ്രീശാന്തിന്റെ അര്‍ദ്ധസെഞ്ചുറി. ശ്രീയുടെ മികവില്‍ മ്യൂസിക് ചാലഞ്ചേഴ്‌സ് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സെടുത്തു. കുഞ്ചാക്കോ ബോബന്റെ സെലിബ്രിറ്റികള്‍ക്ക് വെറും 121 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 18.1 ഓവറില്‍ സെലിബ്രിറ്റി ക്ലബ്ബ് ഓളൗട്ടാകുകയായിരുന്നു. നാല് വിക്കറ്റോടെ ശ്രീശാന്ത് തന്നെയാണ് ബൗളിംഗിലും തിളങ്ങിയത്. ഒത്തുകളി വിവാദത്തില്‍ ബി സി സി ഐ ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കും എന്ന പ്രതീക്ഷയിലാണ് കേരളം ഇന്ത്യയ്ക്ക് സംഭാവന ചെയ്ത ഏറ്റവും പ്രശസ്തനായ ക്രിക്കറ്ററായ ശ്രീശാന്ത്.


ശ്രീശാന്തിന് ഒത്തുകളിയില്‍ പങ്കില്ലെന്ന് പിടിയിലായ വിന്‍ധു ധാരാസിംഗ് പറഞ്ഞതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ശ്രീശാന്തിനെ പിന്തുണച്ച് കൊണ്ട് വെടിക്കെട്ട് താരം സേവാഗും രംഗത്ത് വന്നിരുന്നു.

No comments:

Post a Comment

gallery

Gallery