Gallery

Gallery

Monday, April 7, 2014

കുത്തിപ്പൊളിക്കാന്‍ സാവകാശം കിട്ടിയില്ല; എ‌ടി‌എം മെഷീനോടെ അടിച്ചുമാറ്റി!

കുത്തിപ്പൊളിക്കാന്‍ സാവകാശം കിട്ടിയില്ല; എ‌ടി‌എം മെഷീനോടെ അടിച്ചുമാറ്റി!



കുത്തിപ്പൊളിക്കാന്‍ സാവകാശമില്ലാത്തതിനാല്‍ മോഷ്ടാക്കള്‍ എടിഎം മെഷീനോടെ അടിച്ചുമാറ്റി. എട്ടുലക്ഷത്തോളം രൂപ നഷ്ടപ്പെട്ടതായാണ് കണക്ക്. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഭജന്‍പുരയില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് മോഷണം നടന്നത്.

മെഷീന്‍ ഇളക്കിയെടുത്ത് മിനിവാനില്‍ കയറ്റി കടന്നുകളയുകയായിരുന്നു. ഗംഗോത്രി വിഹാര്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎം ആണ് മോഷണം പോയത്. എടിഎം കൗണ്ടറിന്റെ വാതലിന് സെല്‍ഫ് ലോക്കിംഗ് സംവിധാനം ഇല്ലാത്തതാണ് മോഷ്ടാക്കള്‍ക്ക് സഹായകമായത്.

ആറു പേരടങ്ങുന്ന സംഘമാണ് മോഷണം നടത്തിയത്. എടിഎമ്മില്‍ കാമറയോ സുരക്ഷാ സംവിധാനങ്ങളോ സ്ഥാപിച്ചിട്ടില്ല. പ്രദേശത്തെ കടകളുടെ സുരക്ഷയ്ക്കായി ഒരു വാച്ച്‌മാനെ നിയമിച്ചിട്ടുണ്ടെങ്കിലും മോഷണം നടക്കുമ്പോള്‍ അയാള്‍ ഗാഢനിദ്രയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

No comments:

Post a Comment

gallery

Gallery