Gallery

Gallery

Tuesday, April 22, 2014

mr fraud new latest malayalam movie

കീബോര്‍ഡ് വായിയ്ക്കുന്ന മിസ്റ്റര്‍ ഫ്രോഡ്


ബി ഉണ്ണികൃഷ്ണന്‍ ഒരുക്കുന്ന മിസ്റ്റര്‍ ഫ്രോഡിനായി കാത്തിരിക്കുകയാണ് സൂപ്പര്‍താരം മോഹന്‍ലാലിന്റെ ആരാധകരെല്ലാം. എന്തൊക്കേയോ സസ്‌പെന്‍സുകള്‍ ഒളിപ്പിച്ചിരിക്കുന്ന ചിത്രത്തെക്കുറിച്ച് ഇതുവരെ ഉണ്ണികൃഷ്ണനോ മോഹന്‍ലാലോ ഒന്നും വിട്ടു പറഞ്ഞിട്ടില്ല.

ലാല്‍ വ്യത്യസ്തമായ ലുക്കില്‍ എത്തുന്ന ചിത്രം ഒരു മോഷണവുമായി ബന്ധപ്പെട്ട കഥയാണെന്നും മോഹന്‍ലാല്‍ ചെയ്യുന്നത് ഒരു മോഷ്ടാവായ കഥാപാത്രത്തെയാണെന്നും മറ്റുമാണ് പറഞ്ഞുകേള്‍ക്കുന്നത്. എന്തായാലും ഫ്രോഡിനെക്കുറിച്ച് പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകളും ചിത്രങ്ങളുമെല്ലാം ആരാധകരുടെ ആകാംഷ വര്‍ധിപ്പിക്കുകയാണ്.
കീബോര്‍ഡ് വായിയ്ക്കുന്ന മിസ്റ്റര്‍ ഫ്രോഡ്

കഴിഞ്ഞ ദിവസം ബി ഉണ്ണികൃഷ്ണന്‍ പുറത്തുവിട്ട ഫ്രോഡിന്റെ പുതിയ ചിത്രം തകര്‍പ്പനാണ്. ചിത്രത്തില്‍ കീബോര്‍ഡ് വായിയ്ക്കുന്ന ലാലിനെയാണ് കാണാന്‍ കഴിയുക, പിന്നിലായി പാടുകയും ആടുകയും ചെയ്യുന്ന സംഘത്തെയും കാണാം. ഫ്രോഡിന്റെ മറ്റൊരു മുഖം എന്ന കുറിപ്പോടെയാണ് ഉണ്ണികൃഷ്ണന്‍ ഈ ചിത്രം പുറത്തുവിട്ടിരിക്കുന്നത്.

കറുത്ത കോട്ടണിഞ്ഞ് വ്യത്യസ്തമായ ഹെയര്‍ സ്‌റ്റൈലും താടിയുമെല്ലാമായിട്ടാണ് ലാലിനെ ചിത്രത്തില്‍ കാണാന്‍ കഴിയുക. എന്തായാലും ഒരു തട്ടുപൊളിപ്പന്‍ ഗാനത്തിന്റെ രംഗമാണിതെന്നകാര്യത്തില്‍ സംശയമില്ല.
ഈ ചിത്രത്തിന് മുമ്പ് ഫ്രോഡിന്റെ മറ്റൊരു ലുക്കും അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു. മോഹന്‍ലാലും വിജയ് ബാബുവും ചിത്രത്തിലെ ഒരു നായികയായ മഞ്ജരി ഫദ്‌നിസും ഒന്നിച്ചുള്ള ചിത്രമായിരുന്നു ഇത്. ഫേസ്ബുക്കില്‍ മുപ്പത്തിനാലായിരത്തില്‍പ്പരം ലൈക്കുകളാണ് ഈ ചിത്രത്തിന് ലഭിച്ചത്. ഈ ചിത്രത്തിലെ ലാലിന്റെ ലുക്കും വ്യത്യസ്തമാണ്. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളുടെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. എന്തായാലും ആരാധകര്‍ക്ക് നന്നായി ആഘോഷിയ്ക്കാനുള്ള വകയുമായിട്ടാണ് ഫ്രോഡ് വരുന്നതെന്ന കാര്യത്തില്‍ സംശയമില്ല.

No comments:

Post a Comment

gallery

Gallery