പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് പീഡനകഥകളും
തിരുവനന്തപുരം: ക്ഷേത്ര സ്വത്ത് സംബന്ധിച്ച വിവാദങ്ങള്‍ കൊടുമ്പിരിക്കൊള്ളുന്ന സമയത്ത് പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് പുറത്ത് വരുന്നത് ലൈംഗിക പീഡന കഥകളും. അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ക്ഷേത്ര ജീവനക്കാരിക്ക് നേരെ ലൈംഗിക അതിക്രമത്തിന് ശ്രമമുണ്ടായ കാര്യം വ്യക്തമാക്കുന്നുണ്ട്.
ഇത് കൂടാതെ വേറേയും സമാന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടര്‍ ചാനലാണ് ഇത് സംബനിധിച്ച വാര്‍ത്ത പുറത്ത് വിട്ടത്.
വള്ളക്കടവ് സ്വദേശിയാണ് മൂന്ന് ക്ഷേത്ര ജീവനക്കാര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയത്. 2010 ജനുവരിയില്‍ നടന്ന സംഭവമാണ് അമിക്കസ് ക്യൂറി തന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്നത്. ഇത് തന്നെ ഏറെ വിവാദത്തിന് വഴിവച്ചിട്ടുണ്ട്. ഇതിന് പിറകേയാണ് ചാനല്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയ മറ്റൊരു പരാതിയും. 2013 ലാണ് ഒടുവിലത്തെ ലൈംഗിക പീഡന ശ്രമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നംബര്‍ 16 നാണ് പരാതിക്ക് ആധാരമായ സംഭവം. കമ്പ്യൂട്ടര്‍ സെക്ഷനിലെ ക്ലര്‍ക്ക് തന്നെ കടന്നു പിടിച്ചു എന്നാണ് പരാതി.
ഡെസ്പാച്ച് ക്ലര്‍ക്കും മാനേജരും പ്രതിയെ പ്രോത്സാഹിപ്പിച്ചു എന്നും പരാതിയില്‍ പറയുന്നുണ്ട്. ആദ്യം ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് ഇത് സംബന്ധിച്ച് സ്ത്രീ പരാതി നല്‍കിയിരുന്നു. എന്നാല്‍ നടപടിയെടുക്കാത്തിനെ തുടര്‍ന്ന് പിന്നീട് വനിത സെല്‍ എസ്പിക്ക് പരാതി നല്‍കി. തുടര്‍ന്നാണ് ഫോര്‍ട്ട് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്തത്.
No comments:
Post a Comment