ഫുട്‌ബോള്‍ മാമാങ്കം കാണാന്‍ ലാലേട്ടന്‍ ബ്രസീലിലേയ്ക്ക്
അഭിനയത്തോടെന്ന പോലെ മറ്റു പലവിഷയങ്ങളോടുമുള്ള സൂപ്പര്‍താരം മോഹന്‍ലാലിന്റെ അഭിനിവേശം പ്രശസ്തമാണ്. സംഗീതത്തോടും നൃത്തത്തോടും പുരാവസ്തുക്കളോടും അങ്ങേയറ്റം താല്‍പര്യമുള്ള ലാലേട്ടന്‍ സ്‌പോര്‍ട്‌സ് പ്രണയത്തിന്റെ കാര്യത്തിലും ഒട്ടും പിന്നിലല്ല. ക്രിക്കറ്റും ഫുട്‌ബോളുമെല്ലാം ലാലിന്റെ ഇഷ്ട സ്‌പോര്‍ട്‌സ് ഇനങ്ങളാണ്. ഇത്തവണത്തെ ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ കാണാനായി ബ്രസീലിലേയ്ക്ക് പോകാന്‍ തീരുമാനിച്ചിരിക്കുകയാണ് മോഹന്‍ലാല്‍.
തനിക്കേറ്റവും ഇഷ്ടപ്പെട്ട ഫുട്‌ബോള്‍ ലോകകപ്പ് മത്സരം ലൈവായി കാണാകയെന്ന സ്വപ്‌നം ഇത്തവണ ലാലേട്ടന്‍ സാക്ഷാത്കരിയ്ക്കും. ഭാര്യ സുചിത്രയ്‌ക്കൊപ്പമാണ് ലാലേട്ടന്‍ കാല്‍പ്പന്ത് മാമാങ്കം കാണാന്‍ ബ്രസീലിലേയ്ക്ക് പോകുന്നത്. ജീവിതത്തില്‍ ക്രിക്കറ്റിലെന്നപോലെ ഫുട്‌ബോളിലും മോഹന്‍ലാല്‍ ഒരുകാലത്ത് കഴിവുതെളിയിച്ചിട്ടുണ്ട്. സുഖമോ ദേവി, മഹാസമുദ്രം തുടങ്ങിയ ചിത്രങ്ങളില്‍ ഫുട്‌ബോള്‍ കളിക്കാരനായി ലാല്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.
മുമ്പെല്ലാം ഫുട്‌ബോള്‍ കളിയ്ക്കാന്‍ തനിയ്ക്ക് ഏറെ താല്‍പര്യമുണ്ടായിരുന്നുവെന്നും പക്ഷേ തിരക്കുകള്‍ക്കിടയില്‍ അതിന് സമയം കിട്ടാതെ പോയെന്നും ലാല്‍ പറയുന്നു. ഇപ്പോള്‍ ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന മിസ്റ്റര്‍ ഫ്രോഡിന്റെ മുംബൈയിലെ സെറ്റിലാണ് മോഹന്‍ലാല്‍ ഉള്ളത്. ജൂണ്‍ മാസത്തിലാണ് ഫുട്‌ബോള്‍ ലോകകപ്പ് മത്സരങ്ങള്‍ തുടങ്ങുന്നത്.
No comments:
Post a Comment