Gallery

Gallery

Wednesday, April 2, 2014

ബാഴ്സലോണക്ക് ട്രാന്‍സ്ഫര്‍ വിലക്ക്

ബാഴ്സലോണക്ക് ട്രാന്‍സ്ഫര്‍ വിലക്ക്

18 തികയാത്ത വിദേശതാരങ്ങളുമായി കരാര്‍

സൂറിച്ച്: ചട്ടം ലംഘിച്ച് പ്രായപൂര്‍ത്തിയാകാത്ത താരങ്ങളുമായി കരാര്‍ ഒപ്പു വെച്ചതിന് സ്പാനിഷ് ചാമ്പ്യന്മാരായ ബാഴ്സലോണക്ക് ഫിഫയുടെ ട്രാന്‍സ്ഫര്‍ വിലക്ക്.
14 മാസത്തേക്ക് വിലക്കേര്‍പ്പെടുത്തിയതോടെ രണ്ട് സീസണില്‍ വിദേശ-സ്വദേശ താരങ്ങളെ ടീമിലത്തെിക്കാനോ വില്‍ക്കാനോ കഴിയില്ല.
18 തികയാത്ത വിദേശ കളിക്കാരുമായി കരാറിലേര്‍പ്പെട്ടുവെന്ന് ഫിഫ അച്ചടക്ക സമിതി അന്വേഷണത്തില്‍ കണ്ടത്തെിയതോടെയാണ് വിലക്കേര്‍പ്പെടുത്തിയത്. 509,000 ഡോളര്‍ (ഏതാണ്ട് മൂന്നു കോടി രൂപ) പിഴയും ചുമത്തി. കരാറിലേര്‍പ്പെട്ട 10 താരങ്ങളുടെ കരാര്‍ നിയമവിധേയമാക്കാന്‍ 90 ദിവസം സമയവും അനുവദിച്ചു. സംഭവത്തില്‍ പങ്കുണ്ടെന്ന് കണ്ടത്തെിയതിനെ തുടര്‍ന്ന് സ്പാനിഷ് ഫെഡറേഷനും അഞ്ചു ലക്ഷം സ്വിസ് ഫ്രാങ്ക് പിഴ ചുമത്തിയിട്ടുണ്ട്.
2009-2013 സീസണിനുള്ളിലാണ് ബാഴ്സലോണ ഫിഫ ചട്ടം ലംഘിച്ച് കുഞ്ഞു താരങ്ങളുമായി കരാറില്‍ ഒപ്പിട്ടത്. പുതിയ സീസണില്‍ ഗോള്‍ കീപ്പറെയും മികച്ച ഡിഫന്‍ഡര്‍മാരെയും ടീമിലത്തെിക്കാനൊരുങ്ങവെയാണ് ബാഴ്സലോണക്ക് തിരിച്ചടിയായി  വിലക്കത്തെുന്നത്.

No comments:

Post a Comment

gallery

Gallery