Gallery

Gallery

Thursday, April 10, 2014

മമ്മൂട്ടിയുടെ അനുജനായി ദുല്‍ഖര്‍

മമ്മൂട്ടിയുടെ അനുജനായി ദുല്‍ഖര്‍


എണ്‍പതുകളിലും തൊണ്ണൂറുകളിലും മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുമൊപ്പമഭിനയിച്ച നായികമാര്‍ ഇന്നവരുടെ അമ്മ വേഷത്തിലെത്തുമ്പോള്‍ അത്ഭുതത്തോടെ നോക്കുന്ന പ്രേക്ഷകര്‍ക്കിതാ മറ്റൊരു വാര്‍ത്ത. ജീവിതത്തിലെ അച്ഛനും മകനും വെള്ളിത്തിരയില്‍ സഹോദരങ്ങളായി വേഷമിടുന്നു. മറ്റാരുമല്ല, മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെയും മകന്‍ ദുല്‍ഖര്‍ സല്‍മാന്റെയും കാര്യമാണ് പറയുന്നത്.

രണ്ടാമത്തെ ട്രെയ്‌ലറും പുറത്തു വന്ന്, വരുന്ന വെള്ളിയാഴ്ച റിലീസിനൊരുങ്ങുന്ന ആഷിഖ് അബുവിന്റെ ഗ്യാങ്സ്റ്റര്‍ എന്ന ചിത്രത്തിലാണത്രെ ദുല്‍ഖര്‍ മമ്മൂട്ടിയുടെ അനുജനായി എത്തുന്നത്. സിനിമ റിലീസിന് തയ്യാറായി നില്‍ക്കുമ്പോഴും സംവിധായകന്‍ ചിത്രത്തില്‍ ആരൊക്കെയാണ് താരങ്ങള്‍ എന്ന കാര്യം വ്യക്തിമാക്കിയിരുന്നില്ല. ഇപ്പോഴും സംഭവം സസ്‌പെന്‍സാണ്. അക്ബര്‍ അലി ഖാന്‍ എന്ന അധോലോക നായകന്റെ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിക്കുന്നത്.

 ഈ കഥാപാത്രത്തിന്റെ സഹോദരനായ ഇമ്രാന്‍ അലി ഖാന്‍ഡ എന്ന വേഷത്തില്‍ ദുല്‍ഖരുമെത്തുന്നു എന്നാണ് വെള്ളിത്തിരയില്‍ നിന്നും കേള്‍ക്കുന്ന വാര്‍ത്തകള്‍. ഗ്യാങ്‌സ്റ്ററിന്റെ രണ്ടാമത്തെ ട്രെയ്‌ലര്‍ വന്നപ്പോഴേ ദുല്‍ഖര്‍ ചിത്രത്തിലുണ്ടെന്ന സൂചനകള്‍ വന്നിരുന്നു. എന്നാല്‍ തന്റെ ചിത്രത്തില്‍ ഒരു താരത്തെയും ഒളിപ്പിച്ചു വച്ചിട്ടില്ലെന്നാണ് സംവിധായകന്‍ ആഷിഖ് അബു പ്രതികരിച്ചത്. ഗ്യാങ്സ്റ്ററില്‍ ഒരേ ഒരു താരമേയുള്ളു. അത് പത്മശ്രീ മമ്മൂട്ടിയാണെന്ന് ആഷിഖ് പറഞ്ഞിരുന്നു. എന്നാല്‍ അങ്ങനെയല്ല, ചിത്രത്തില്‍ ഒരു സസ്‌പെന്‍സ് ഒളിപ്പിച്ചവച്ചിരിക്കുന്നെന്നും അത് ദുല്‍ഖറാണെന്നുമാണ് ഇപ്പോള്‍ കേള്‍ക്കുന്നത്.

എന്തായാലും ചിത്രം വെള്ളിയാഴ്ച തിയേറിലെത്തും. ദുല്‍ഖര്‍ മമ്മൂട്ടിയുടെ മകനാണോ സഹോദരനാണോ എന്ന് അപ്പോഴറിയാം

No comments:

Post a Comment

gallery

Gallery