മഠത്തില്‍ ചെലവഴിയ്ക്കാതെ 333കോടി വിദേശഫണ്ട്
തിരുവനന്തപുരം: അമതൃതാനന്ദമയി മഠത്തിലെ വിദേശ ഫണ്ട് വിനിയോഗത്തെപ്പറ്റി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പരിശോധന തുടങ്ങി. വിദേശ ഫണ്ട് വിനിയോഗത്തെക്കുറിച്ച മഠത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങളാണ് പരിശോധനയ്ക്ക് വഴിവച്ചത്. വിദേശ ഫണ്ട് മഠത്തിന് ഏറ്റവും അധികം ലഭിയ്ക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ്. മഠത്തിനെതിരെ രാജ്യത്ത് ഉയര്‍ന്ന വാര്‍ത്തകള്‍ ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്ന് ബെല്‍ജിയന്‍ എംബസി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന് കുറിപ്പ് അയച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം പരിശോധന നടത്തുന്നത് 2013 മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പ്രകാരം 333 കോടിയിലധികം രൂപയാണ് വിദേശ സംഭാവന അക്കൗണ്ടില്‍ വിനിയോഗിയ്ക്കാതെ കിടക്കുന്നത്. വിദേശ സംഭാവന നിയന്ത്രണ നിയമപ്രകാരം മഠത്തിന് അനുവദിച്ചിട്ടുള്ള രജിസ്‌ടേഷന്‍ നമ്പര്‍ 052930183 ആണ്. മാതാ അമൃതാതനന്ദമയി മഠം, അമൃതപുരി, കൊല്ലം-695525 എന്നതാണ് അംഗീകൃത വിലാസം. ധനലക്ഷ്മി ബാങ്കിന്റെ കൊച്ചി ശാഖയിലുള്ള അക്കൗണ്ട് നമ്പര് 2.1.50091 എന്ന അക്കൗണ്ട് രജിസ്‌ട്രേഷന്‍ നമ്പരുമായാണ് ബന്ധപ്പെടുത്തിയിരിയ്ക്കുന്നത്.
2012-13 വര്‍ഷത്തില്‍ അക്കൗണ്ടിലേക്ക് വിദേശ സാമ്പത്തിക സഹായമായി ലഭിച്ച തുക 70,22,98,293.06 രൂപയാണ്. 2012 ല്‍ ലഭിച്ച തുകയില്‍ ബാക്കി ഉണ്ടായിരുന്ന 314, 99,70,462.06 രൂപ അടക്കം 385,22,68,695.12 രൂപയാണ് അക്കൗണ്ടില്‍ ഉണ്ടായിരുന്നത്. ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്കുകള്‍ അനുസരിച്ച് ആ വര്‍ഷം ചെലവിട്ട 51,42,83,818.22 രൂപയ്ക്ക് ശേഷം മഠത്തിന്റെ കൈവശം 333,79,84,876.90 രൂപ ബാക്കി.
വിദേശ സാമ്പത്തിക സഹായമായി ലഭിയ്ക്കുന്ന തുകയില്‍ അധികം പണവും ചെലവഴിയ്ക്കാതെ തന്നെ ബാക്കി നില്‍ക്കുന്നതയാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം വ്യക്തമാകുന്നത്. ഗെയ്ല്‍ ട്രെഡ്വെല്‍ എന്ന അമൃതാനന്ദമയിയുടെ മുന്‍ ശിഷ്യയുടെ ആത്മകഥയില്‍ മഠത്തിനെതിരെ ഉന്നയിച്ച ആരോപണങ്ങളാണ് വിവാദങ്ങളുടെ ശ്കതികൂട്ടിയത്.

No comments:
Post a Comment