ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ കൊട്ടിക്കലാശത്തിന് മിനിറ്റുകള്‍ മാത്രം അവശേഷിക്കെ തെരുവുകള്‍ ജനസമുദ്രം. കരുനാഗപ്പള്ളിയില്‍ കലാശപ്പോരിനിടെ യു.ഡി.എഫ് പ്രവര്‍ത്തകരും എല്‍.ഡി.എഫ് പ്രവര്‍ത്തകരും കൊമ്പുകോര്‍ത്തു. സംഘര്‍ഷത്തിനിടെ ഒരു പൊലീസുകാരന് പരിക്കേറ്റു. സ്ഥലത്ത് പൊലീസ് എത്തി സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി.
ഇതിനിടെ അങ്കമാലിയില്‍ കൊട്ടിക്കലാശത്തിനു തൊട്ടുപിന്നാലെ എല്‍.ഡി.എഫ് പ്രവര്‍ത്തകരും യു.ഡി.എഫ് പ്രവര്‍ത്തകരും ഏറ്റുമുട്ടി. എല്‍.ഡി.എഫിന്റെ ചാലക്കുടി സ്ഥാനാര്‍ഥി ഇന്നസെന്റിനെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ വഴിയില്‍ തടഞ്ഞതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. ഇതേസമയം, കണ്ണൂര്‍ പഴയസ്റ്റാന്‍ഡിനു സമീപം ബി.ജെ.പി പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചേരിതിരിഞ്ഞു ഏറ്റുമുട്ടിയത് സംഭവസ്ഥലം യുദ്ധമുഖരിതമാക്കി. സംഘര്‍ഷത്തില്‍ രണ്ടു ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പൊന്നാനി മണ്ഡലത്തിലും അനിഷ്ടസംഭവങ്ങളുണ്ടായി. യു.ഡി.എഫ് - എല്‍.ഡി.എഫ് പ്രവര്‍ത്തകരാണ് ഏറ്റുമുട്ടിയത്. സംഭവത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു.
No comments:
Post a Comment