ജ്യോതികയും സിനിമയിലേക്ക് മടങ്ങി വരുന്നു
മലയാളത്തില്‍ മാത്രമല്ല, വിവാഹ ശേഷം വിട്ടു നിന്ന് തമിഴ്, ഹിന്ദി സിനിമാ ഇന്റസ്ട്രിയിലെ നായികമാരെല്ലാം തിരിച്ചവരവിനൊരുങ്ങുകയാണ്. അക്കൂട്ടത്തിലിതാ തമിഴ് സൂപ്പര്‍സ്റ്റാര്‍ സൂര്യയുടെ ഭാര്യയും തമിഴില്‍ 2007 വരെ മുന്‍ നിര നായികയുമായിരുന്നു ജ്യോതികയും. പണ്ഡിത് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ജ്യോതികയുടെ മടങ്ങിവരവ്.
സഹനടിയായല്ല, മുഖ്യ കഥാനായികയയാണ് 35 കാരിയുടെ മടങ്ങിവരവെന്നതാണ് തമിഴകം ഏറെ പ്രധാന്യം കല്‍പിക്കുന്നത്. ചിത്രത്തിനായി സംവിധായകന്‍ ജ്യോതികയെ സമീപിച്ചന്നും കുടുംബത്തിന്റെ പൂര്‍ണ പിന്തുണയോടെ താരം സമ്മതം മൂളിയെന്നുമാണ് കേള്‍ക്കുന്നത്. 2006ല്‍ സൂര്യയുമായുള്ള വിവാഹത്തിന് ശേഷവും ജ്യോതിക ഒന്നു രണ്ടു വര്‍ഷം അഭിനയ മേഖലയില്‍ തുര്‍ന്നിരുന്നു. അമ്മയായതിന് ശേഷം അഭിനയിത്തില്‍ നിന്ന് പൂര്‍ണമായും വിട്ടു നിന്നു. ജോളി സജാ കി രഖ്‌ന എന്ന ഹിന്ദി ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച ജ്യോതിക മലയാളത്തില്‍ ജയറാമിനൊപ്പം അഭിനയിച്ച സീത കല്യാണം എന്ന ചിത്രത്തിലൂടെയാണ് അഭിനയ ജീവിതത്തില്‍ നിന്നു വിട്ടു നിന്നത്.
അതിനിടയില്‍ ജ്യോതികയിലെ നായികയെ കണ്ടെത്തിയതും അവര്‍ക്ക് വളരാനുള്ള അവസരങ്ങള്‍ നല്‍കിയതും തമിഴകമാണ്. ജ്യോതിക മടങ്ങിവരവില്‍ അഭിനയിക്കുന്ന ചിത്രത്തെ കുറിച്ച് കൂടുതല്‍ കാര്യങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. എന്തായാലും തങ്ങളുടെ സൂപ്പര്‍സ്റ്റാറിന്റെ പത്‌നിയും മുന്‍ നിര നായികയുമായിരുന്ന ജ്യോതിക മടങ്ങിവരുന്നതിന്റെ സന്തോഷത്തിലാണ് തമിഴകം
No comments:
Post a Comment