Gallery

Gallery

Tuesday, April 22, 2014

റാണി മുഖര്‍ജിയും ആദിത്യ ചോപ്രയും വിവാഹിതരായി

റാണി മുഖര്‍ജിയും ആദിത്യ ചോപ്രയും വിവാഹിതരായി


ബോളിവുഡ് നടി റാണി മുഖര്‍ജിയും സംവിധായകന്‍ ആദിത്യ ചോപ്രയും വിവാഹിതരായി. ഏപ്രില്‍ 21-ന് രാത്രി ഇറ്റലിയില്‍ വച്ച് നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

യാഷ് രാജ് ഫിലിംസ് ഇറക്കിയ പത്രക്കുറിപ്പലിാണ് ഇരുവരുടെയും വിവാഹം സംബന്ധിച്ച് ഒൗദ്യോഗിക പ്രഖ്യാപനമുണ്ടായത്. വര്‍ഷങ്ങളായി ഇരുവരും തമ്മില്‍ അടുപ്പത്തിലാണെന്ന് തരത്തില്‍ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.

വിവാഹം സംബന്ധിച്ച് റാണി മുഖര്‍ജിയും പത്രക്കുറിപ്പിറക്കി. തനിക്കൊപ്പം നിന്ന ആരാധകരോട് നന്ദിയുണ്ടെന്നും യാഷ് ചോപ്രയെ ഇൗ അവസരത്തില്‍ താന്‍ ഒാര്‍ക്കുന്നുവെന്നും റാണിയുടെ പത്രക്കുറിപ്പില്‍ പറയുന്നു.

No comments:

Post a Comment

gallery

Gallery