Gallery

Gallery

Thursday, April 3, 2014

സച്ചിന്റെ ഗിര്‍വന സന്ദര്‍ശനത്തിനെതിരെ കേസ്

സച്ചിന്റെ ഗിര്‍വന സന്ദര്‍ശനത്തിനെതിരെ കേസ്


ജുനഗാഥ്: സച്ചിന്റെ ഗിര്‍വന സന്ദര്‍ശനം വിവാദമാകുന്നു. കഴിഞ്ഞ മാര്‍ച്ച് 22 ന് സച്ചിനും കുടുംബവും ഗിര്‍ വനത്തില്‍ സന്ദര്‍ശനം നടത്തിയതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന പേരിലാണ് കേസ് വിവരാവകാശ പ്രവര്‍ത്തകരുടെ സംഘടന നല്‍കിയ പരാതിയിലാണ് നടപടി. വന സംരക്ഷകരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സച്ചിനും കുടുംബത്തിനുമൊപ്പം അനുവതനീയമായതിലും കൂടുതല്‍ സമയം വനത്തില്‍ ചെലവഴിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. വനത്തിലേക്കുള്ള യാത്രയില്‍ ഇവര്‍ സര്‍ക്കാര്‍ വാഹനം ഉപയോഗിച്ചതായും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

ഇത് തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് കാണിച്ചാണ് പരാതി നല്‍കിയത്. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ രണ്ട് ജീവനക്കാര്‍ക്കെതിരെ കേസെടുത്തു. കഴിഞ്ഞ മാര്‍ച്ച് 22നാണ് സച്ചിനും കുടുംബവും ഗിര്‍ വനത്തില്‍ സന്ദര്‍ശനം നടത്തിയത്. സച്ചിനും ഭാര്യ അഞ്ജലിയും മക്കള്‍ സാറയും അര്‍ജുനും സുഹൃത്തുക്കളുമാണ് സന്ദര്‍ശനം നടത്തിയത്. വിനോദ സഞ്ചാരത്തിനിടെ സച്ചിനെടുത്ത ഫോട്ടോയും സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ പ്രചരിച്ചിരുന്നു.\

No comments:

Post a Comment

gallery

Gallery