Gallery

Gallery

Monday, April 28, 2014

മഞ്ജുവിന് എതിരെയല്ല റിങ്മാസ്റ്റര്‍

മഞ്ജുവിന് എതിരെയല്ല റിങ്മാസ്റ്റര്‍




റാഫിയുടെ പുതിയചിത്രമായ റിങ്മാസ്റ്റര്‍ മഞ്ജുവാരിയരോടുള്ള ദിലീപിന്‍റെ പ്രതികാരം തീര്‍ക്കാനായി ഉണ്ടാക്കിയ സിനിമയാണെന്ന് ചൂണ്ടിക്കാട്ടി വന്‍വിമര്‍ശനങ്ങളാണ് ചില ഓണ്‍ലൈന്‍ സൈറ്റുകളില്‍ പ്രചരിക്കുന്നത്.  ചിത്രത്തിലെ ഹണിറോസിന്‍റെ കഥാപാത്രം മഞ്ജുവിന്‍റെ ജീവിതമാണ് വരച്ചു കാട്ടുന്നതെന്നും  മഞ്ജുവിന്‍റെ തിരിച്ചു വരവിന് വഴിയൊരുക്കിയ സംവിധായകനായ രഞ്ജിത്തിനെ അപമാനിക്കുന്ന തരത്തിലാണ് ചിത്രത്തിലെ പാന്പു രവിയെന്ന കഥാപാത്രമെന്നും പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ പ്രചരണങ്ങള്‍ കൊഴുക്കുകയാണ്. ഈ അവസരത്തില്‍ സിനിമയ്ക്കു പിന്നിലെന്താണെന്നുള്ള സത്യം റാഫി തന്നെ മനോരമ ഓണ്‍ലൈനോടു വെളിപ്പെടുത്തുന്നു.

തിയേറ്ററില്‍ ചിത്രം കാണാന്‍ കയറുന്ന അള്‍ക്കാരെ രസിപ്പിക്കാന്‍ വേണ്ട കാര്യങ്ങള്‍ മാത്രമേ റിങ്മാസ്റ്ററിലുള്ളു. ഒരിക്കലും ആരെയും ആക്ഷേപിക്കുന്ന രീതിയിലുള്ള കഥയോ കഥാപാത്രങ്ങളോ ചിത്രത്തിലില്ല. ഹണിറോസിന്‍റെ കഥാപാത്രം കൊണ്ട് അങ്ങനെ ഒരു കാര്യം ചിന്തിച്ചിട്ടേ ഇല്ല. ആരെയെങ്കിലുമൊക്കെ വിമര്‍ശിക്കാനായി ഒരു പടം ചെയേ്‌യണ്ട ആവശ്യവുമില്ലലേ്ലാ? റാഫി പറയുന്നു.

ഇതൊരു നിര്‍ദോഷ തമാശ ചിത്രമാണ്. അതിനു വേണ്ട കഥയും കഥാപാത്രങ്ങളും മാത്രമേ ചിത്രത്തിലുള്ളു.  ഇതിലെ പാന്പു രവിയെന്ന കഥാപാത്രം ചെയ്തിരിക്കുന്നത് ഞാന്‍ തന്നെയാണ്. എന്‍റെ രൂപഭാവങ്ങള്‍ മാത്രമേ ചിത്രത്തില്‍ പാന്പുരവിക്കുമുള്ളു.  നമ്മള്‍ വളരെയേറെ ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്‌യുന്ന സഹപ്രവര്‍ത്തകരാണ് രഞ്ജിത്തും മഞ്ജുവുമെല്ലാം. ഇവരെയൊക്കെ സിനിമയിലെ കഥാപാത്രങ്ങളായി അവതരിപ്പിക്കേണ്ട കാര്യവുമില്ല.

സിനിമയ്‌ക്കെതിരെ എന്തെങ്കിലും പ്രത്യേക ഉദ്ദേശ്യം വച്ച് ചിലര്‍ പടച്ചുവിടുന്ന കാര്യങ്ങള്‍ മാത്രമാണ് ഈ പറയുന്നതെല്ലാം. ഇവയില്‍ സത്യമായ വസ്തുതകള്‍ ഒന്നും തന്നെ ഇല്ല. കുട്ടികളെ രസിപ്പിക്കുന്നതിനൊപ്പം തന്നെ ഒരു ഫാമിലി ചിത്രം മാത്രമാണ്് റിങ് മാസ്റ്റര്‍.



No comments:

Post a Comment

gallery

Gallery