വണ്‍ ബൈ ടു, ഗ്യാങ്സ്റ്റര്‍ ചിത്രങ്ങള്‍ക്കെതിരെ സെന്‍സര്‍ ബോര്‍ഡ്
പുതിയ റിലീസ് ചിത്രങ്ങളായ വണ്‍ ബൈ ടു, ഗ്യാങ്സ്റ്റര്‍ എന്നീ സിനിമകളുടെ നിര്‍മ്മാതാക്കള്‍ക്ക് സെന്‍സര്‍ ബോര്‍ഡിന്റെ നോട്ടീസ്. അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്ത വണ്‍ബൈടുവിലെ ചില രംഗങ്ങള്‍ സഭ്യതയുടെ അതിരുകള്‍ ലംഘിക്കുന്നവയാണെന്നാണ് ചിത്രത്തിനെതിരെ റീജിയണല്‍ സെന്‍സര്‍ ബോര്‍ഡിന് ലഭിച്ച പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ സെന്‍സര്‍ ബോര്‍ഡ് നടത്തിയ പരിശോധനയില്‍ സെന്‍സര്‍ ബോര്‍ഡ് നീക്കം ചെയ്ത ചില രംഗങ്ങളും സെന്‍സറിങ്ങ് സമയത്ത് ചിത്രത്തില്‍ ഇല്ലാതിരുന്ന സീനുകളും ചിത്രത്തില്‍ ഉള്‍പ്പെടുത്തിയതിനാണ് വണ്‍ ബൈ ടുവിന്റെ നിര്‍മ്മാതാവിന് നോട്ടീസ് അയച്ചത്. ആഷിക് അബുവിന്റെ ഗ്യാങ്‌സ്റ്ററിന് സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയത്. എന്നാല്‍ ചിത്രത്തിന്റെ പോസ്റ്ററില്‍ എ സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കാത്തതിനാണ് നിര്‍മ്മാതാവിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. സിനിമാറ്റോഗ്രാഫ് ആക്ട് ലംഘിച്ചതില്‍ വിശദീകരണം ആവശ്യപ്പെട്ടാണ് നോട്ടീസ്. നിര്‍മ്മാതാക്കളുടെ വിശദീകരണം തൃപ്തികരമല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും റീജീയണല്‍ സെന്‍സര്‍ ബോര്‍ഡ് ഡയറക്ടര്‍ പറഞ്ഞു.
No comments:
Post a Comment