ലോകകപ്പ്: കളിച്ചില്ലെങ്കിലും ഇന്ത്യ ഫൈനലിലെത്തും
ധാക്ക: ബംഗ്ലാദേശിലെ മഴക്കാറ് കണ്ട് ആശങ്കപ്പെട്ടിരിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് ഒരു ആശ്വാസ വാര്‍ത്ത. മഴ പെയ്ത് സെമിഫൈനല്‍ എങ്ങാനും നടക്കാതെ പോയാലും ഇന്ത്യ ടൂര്‍ണമെന്റില്‍ നിന്നും പുറത്താകില്ല. കളി പൂര്‍ണമായും മുടങ്ങിയാല്‍ ദക്ഷിണാഫ്രിക്കയെ മറികടന്ന് ഇന്ത്യ ഫൈനലില്‍ എത്തും. മഴയുടെ സഹായത്തോടെ വിന്‍ഡീസിനെ തോല്‍പിച്ച ശ്രീലങ്കയാണ് കലാശക്കളിയിലേക്ക് യോഗ്യത നേടിയ ഒരു ടീം. ഗ്രൂപ്പില്‍ ഏറ്റവും അധികം വിജയങ്ങള്‍ നേടിയതാണ് സെമിയില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഇന്ത്യയ്ക്ക് മേല്‍ക്കൈ നല്‍കുന്നത്. കളിച്ച നാല് കളികളും ജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഇന്ത്യ സെമിയിലെത്തിയത്.
ദക്ഷാണിഫ്രിക്ക മറ്റേ ഗ്രൂപ്പില്‍ മൂന്ന് വിജയങ്ങളോടെ രണ്ടാം സ്ഥാനക്കാരാണ്. മഴ മൂലം കളി നടക്കാതിരുന്നാണ് ഈ കണക്കുകള്‍ ഇന്ത്യയ്ക്ക് ഗുണം ചെയ്യും. ധാക്കയില്‍ മഴയുണ്ടാകാനുള്ള 70 ശതമാനം സാധ്യതയാണ് കാലാവസ്ഥ നിരീക്ഷകര്‍ പ്രവചിക്കുന്നത്. ഏറ്റവും ചുരുങ്ങിയ മത്സരം അഞ്ചോവറാണ്. ഇത്രയെങ്കിലും കളിക്കാന്‍ സാധിച്ചില്ലെങ്കില്‍ കളി ഉപേക്ഷിക്കുകയും ദക്ഷിണാഫ്രിക്കയെ പിന്തള്ള ഇന്ത്യ ഫൈനലില്‍ ശ്രീലങ്കയെ നേരിടാന്‍ യോഗ്യത നേരിടുകയും ചെയ്യും. ഗ്രൂപ്പ് ഘട്ടത്തില്‍ ഒരിക്കല്‍ പോലും മഴ കളി തടസ്സപെടുത്തിയിരുന്നില്ല. മഴയുടെ പിന്‍ബലത്തില്‍ ഫൈനലില്‍ എത്തുന്നതിലും കൂടുതല്‍ ധോണിയും സംഘവും ആഗ്രഹിക്കുന്നത് ദക്ഷിണാഫ്രിക്കയെ സെമിയില്‍ തോല്‍പിക്കാനായിരിക്കും.
നിലവിലെ ഫോമില്‍ അത് അസാധ്യമല്ല താനും. ടൂര്‍ണമെന്റില്‍ ഒരിക്കല്‍ പോലും ഇന്ത്യ ഓളൗട്ടാകുകയോ എതിര്‍ ടീമിന് 140 ല്‍ കൂടുതല്‍ റണ്‍സ് ഴഴങ്ങുകയോ ചെയ്തിട്ടില്ല. മുന്‍നിര ബാറ്റിംഗിലെ ഫോമും സ്പിന്‍ ബൗളര്‍മാരുടെ കൗശലവുമാണ് ബംഗ്ലാദേശില്‍ ഇന്ത്യയുടെ കരുത്ത്.

No comments:
Post a Comment